
‘ഇരട്ട ചങ്കുമായി റോബിൻ മുന്നോട്ട്’ എന്ന് സീമ ജി നായർ ! വിമർശകർക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും !
സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സീമ ജി നായർ, അതുപോലെ തന്നെ സാമൂഹ്യ സേവന രംഗത്തും അവർ സജീവമാണ്. കേരളക്കരയിൽ ഇപ്പോൾ റോബിൻ ബസിനെ കുറിച്ചുള്ള ചർച്ചകളാണ് ചൂടുപിടിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും രണ്ടു ബസുകളാണ് താരം. ഒന്ന് റോബിൻ ബസും അടുത്തത് മുഖ്യമന്ത്രിയുടെ ബസും. ഇതിൽ റോബിൻ ബസിനെ അനുകൂലിക്കുന്നവരുടെയും പ്രതികൂലിക്കുന്നവരുടെയും പോസ്റ്റുകൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഈ അവസരത്തിൽ നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
റോബിൻ ബസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സീമ ജി നായർ കുറിച്ചത് ഇങ്ങനെ, ‘അടിപൊളിയാണല്ലോ മാഷേ.. ‘ഇരട്ട ചങ്കുമായി റോബിൻ മുന്നോട്ട്’, എന്നാണ് സീമ ജി നായർ കുറിച്ചത്. ഒപ്പം റോബിൻ ബസിന്റെ ഫോട്ടോയും പുറന്നു വന്നു. ഇതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചിലർ അനുകൂലിച്ചപ്പോൾ മറ്റുള്ളവർ വിമർശന കന്റുകളും രേഖപ്പെടുത്തി. ഇവയ്ക്ക് തക്കതായ മറുപടിയും സീമ നൽകുന്നുണ്ട്.
അതിൽ ഒരു പ്രധാനപ്പെട്ട കമന്റ് ഇങ്ങനെ ആയിരുന്നു, എന്താണ് അടിപൊളി, ടുറിസ്റ്റു ബസുകൾ റോഡിൽ ആളെ കയറ്റാൻ തുടങ്ങിയാൽ പ്രൈവറ്റ് ബസ് തൊഴിലാളികളും, മുതലാളിമാരും, ട്രാൻസ്പോർട്ട് ബസ്സ് ജീവനകാരും, സർക്കാരും പ്രതിസന്ധിയിൽ ആവും, കാര്യങ്ങൾ മനസ്സിലാക്കാതെ നിങ്ങളെ പോലെയുള്ളവർ ഇതിനെ സപ്പോർട്ട് ചെയ്യുന്നോ, കേരളത്തിൽ നിന്നും, തമിഴ് നാട്ടിൽ കയറിയപ്പോൾ കിട്ടിയത് 71 ആയിരം രുപയുടെ ഫൈൻ ആണ്’, എന്നാണ് ഒരാളുടെ കമന്റ്. ‘ആ റെസിപ്പ്റ്റിൽ എഴുതിയത് (തമിഴ് നാട്ടിൽ ഫൈൻ അടച്ചു) എന്നത് കണ്ണ് തുറന്നു വായിക്കൂ’, എന്നാണ് സീമ നൽകിയ മറുപടി.

അതുപോലെ തന്നെ പാലക്കാട് വാളയാറിൽ റോബിൻ ബസിന് സ്വീകരണം. ബസ് ഉടമ റോബിൻ ഗിരീഷിനെ മാലയിട്ടു സ്വീകരിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്തു. തമിഴ്നാട് എംവിഡി പിടിച്ചെടുത്ത ബസ് ഉടമ പിഴ അടച്ചതിനെ തുടര്‍ന്ന് ഇന്ന് വിട്ടുകൊടുത്തിരുന്നു. കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് വാളയാറില്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാര്‍ സ്വീകരണം നല്‍കിയത്.
അതുപോലെ തന്നെ താൻ ഇനിയും നി,യമപോ,രാ,ട്ടം തുടരുമെന്നും അടുത്ത ലക്ഷ്യം പമ്പാ സര്‍വീസ് ആണെന്നും റോബിന് ഗിരീഷ് പറഞ്ഞു. ഇനി ആരെയും പേടിക്കേണ്ട, ഈ സംരംഭം വിജയിപ്പിച്ചു കാണിക്കുക തന്നെ ചെയ്യും, നൂറല്ല ആയിരക്കണക്കിന് വണ്ടികൾ ഇതുപോലെ മൂന്നുമാസത്തിനകം ഇവിടെ ഇറങ്ങിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply