
മുഖ്യമന്ത്രിയുടെ ബസിനു എന്താണ് കുഴപ്പം, അതൊരു സാധാരണ ബസ് മാത്രമാണ് ! ടുറിസ്റ്റ് ബസിലുള്ള സൗകര്യങ്ങൾ പോലും അതിലില്ല ! കെബി ഗണേഷ് കുമാർ !
നവകേരളം പദ്ധതിക്ക് വേണ്ടി മന്ത്രിമാർക്ക് ഒരുമിച്ച് യാത്ര ചെയ്യാനായി കൊണ്ടുവന്നിട്ടുള്ള ബസ് ഇതിനോടകം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു, കേരളം ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്രയും ആഡംബരമായ ഈ ബസിന്റെ ആവിശ്യം തന്നെ ഇവിടെ ഇല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ എം എൽ എ കൂടിയായ കെബി ഗണേഷ് കുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇതിനും വേണ്ടി കുറ്റം പറയാനും മാത്രം ആ ബസിൽ ഒന്നും തന്നെ ഇല്ലെന്നാണ് ഗണേഷ് കുമാർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ, ഒരു സാധാരണ ടൂറിസ്റ്റ് ബസിൽ ഉള്ളതിനപ്പുറം എന്താണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്ന ബസിനകത്തുള്ളത്. ഇത്തിരി വീതികൂടിയ സീറ്റ് മുഖ്യമന്ത്രിക്ക് ഇട്ടുകൊടുത്തു എന്നല്ലാതെ അതിനകത്ത് എന്താണുള്ളത്. ഇവിടെയുള്ള പല ടൂറിസ്റ്റ് ബസിനകത്തുള്ള സൗകര്യം പോലും അതിനകത്തില്ല. ഇതു ഇത്ര വലിയ കാര്യമാണോ. പ്രതിപക്ഷത്തിന് ലജ്ജയുണ്ടോ. മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടെ പോകാൻ ഒരു ബസ് വേണമെന്ന് കെഎസ്ആർടിസി തീരുമാനിച്ചു. അതിന് ഒരു കോടി രൂപ. വലിയ കാര്യമായിപ്പോയി..

പിന്നെ അതിൽ ഒരു ബാത്ത്റൂം ഉള്ളത് അത്ര വലിയ തെറ്റാണോ, അതിൽ വനിതാ മന്ത്രിമാരും ഉള്ളതാണ് അവർക്ക് അത് വളരെ അത്യാവശ്യമുള്ള ഒന്നാണ്, എന്റെ അഭിപ്രായത്തിൽ ഇവിടുത്തെ എല്ലാ കെഎസ്ആർടിസി ബസിലും ഒരു ബാത്ത്‌റൂം വേണമെന്നാണ്, പക്ഷെ അത് വൃത്തിയാക്കില്ല എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഞാൻ അതിനെ കുറിച്ച് പറയാത്തത്. പിന്നെ ചിലര് പറയുന്നു കടം കേറി കിടക്കുമ്പോൾ ഇതിന്റെ ആവിശ്യം ഉണ്ടോന്നു, ഇന്ത്യ റോക്കറ്റ് വിട്ടപ്പോഴും ഈ ചോദ്യം ചിലർ ചോദിച്ചിരുന്നു. എല്ലാം കടങ്ങളും വീട്ടിയിട്ടു ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല, എല്ലാം അതിന്റെതായ വഴിക്ക് അങ്ങ് നടന്നുകൊള്ളും എന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
അതുപോലെ തന്നെ തന്നെ കുറിച്ച് മോശം വാർത്തകൾ ഉണ്ടാക്കുന്നത് കൊണ്ടാണ് ഞാൻ മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കാത്തത് എന്നും, അതുമാത്രമല്ല, എന്റെ ജാതകവശാൽ എനിക്ക് 90 വയസുവരെ അപവാദങ്ങൾ കേൾക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. പണ്ട് ഞാൻ ജാതകത്തിൽ വിശ്വസിച്ചിരുന്നു, പക്ഷെ അതില്ല. അപവാദങ്ങൾ കേൾക്കുന്നത് എനിക്കൊരു ശീലമായിട്ടുണ്ടു എന്നും അദ്ദേഹം പറയുന്നു.
Leave a Reply