
റോബിന് വീണ്ടും പിഴയിട്ട് എംവിഡി; നേതൃത്വം നല്‍കിയത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥന് ! കോടതിയിൽ കാണാമെന്ന് ഗിരീഷ് !
ഇപ്പോൾ കേരളത്തിൽ രണ്ടു ബസുകളാണ് ഏറെ ചർച്ചയാകുന്നത്. അതിൽ ഒന്ന് നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി എടുത്ത ബസും, റോബിൻ ബസുമാണ്. ഇപ്പോഴിതാ റോബിൻ ബസ് വീണ്ടും എം വി ഡി തടഞ്ഞു എന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന് ബസ് സര്‍വീസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ചൊവ്വാഴ്ച്ച കോയമ്പത്തൂരില്‍ നിന്നുള്ള മടക്കയാത്രയില്‍ ബുധനാഴ്ച്ച പുലര്‍ച്ച പത്തനംതിട്ടയില്‍ വെച്ചാണ് ബസിന്ന് പിഴയിട്ടത്. 7500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.
പത്തനംതിട്ടയിൽ നിന്നും കഴിഞ്ഞ ദിവസം ബസ് പുലര്‍ച്ചെ മൂന്നോടെ മൈലപ്രയില്‍ എത്തിയതോടെയാണ് പിഴയിട്ടു വിട്ടയച്ചത്. ഇന്നും ബസ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയാണ്. എല്ലാ സീറ്റും ബുക്കിങ്ങില്‍ നിറഞ്ഞാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയ ഈ സംഭവത്തിൽ ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്സ്ബുക് പോസ്റ്റിട്ട മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് പുലര്‍ച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂര്‍ പമ്പ സര്‍വീസ് തടയാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു.

കോടതിയിൽ നിന്നും താൻ നീതി നേടിയെടുക്കും എന്നാണ് അദ്ദേഹം പറയുന്നത്, നിയമപോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകയാണ്, അതേസമയം ഇത്തരം ദൂര സർവീസുകൾ പ്രൈവറ്റ് വാഹങ്ങൾ ഓടുകയാണെങ്കിൽ കെ എസ് ആർ റ്റി സി വലിയ നഷ്ടത്തിലാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്. ഇന്നലെ ഇരുവശത്തേക്കുമുള്ള യാത്രയില്‍ രണ്ട് സംസ്ഥാനങ്ങളിലേയും മോട്ടോര്‍ വാഹനവകുപ്പുകളുടെ പരിശോധന ഉണ്ടായില്ല. ഞായറാഴ്ച കോയമ്പത്തൂരിനടുത്ത് ചാവടിയില്‍നിന്നാണ് തമിഴ്നാട് മോട്ടോര്‍വാഹനവകുപ്പ് ബസ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് വ്യവസ്ഥ ലംഘിച്ചതിന് ബസിന് 10,000 രൂപ പിഴ ഈടാക്കിയാണ് ചൊവ്വാഴ്ച വിട്ടുനല്‍കിയത്.
Leave a Reply