
സംഘപരിവാര്‍ അജണ്ട എന്റെ അടുത്ത് ഇറക്കരുത്, ട്രോളുകളില്‍ ഞാന്‍ വരുന്ന സമയത്ത് സുജയാ പാര്‍വതി കലക്കി, മറിച്ചു, ഒഴിച്ചു എന്നു പറയിപ്പിക്കാനുള്ള സ്ക്രിപ്റ്റ് ഉണ്ടാക്കണം ! ചർച്ച കാര്യമായപ്പോൾ !
മാധ്യമ രംഗത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ആളാണ് സുജയ പാർവ്വതി, വാചകത്തിൽ സുജയയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല എന്നാണ് ആരാധകരുടെ പക്ഷം, റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് എന്ന പരിപാടി ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ‘ഷൂവിലെത്തിയോ പ്രതിഷേധം’ എന്ന വിഷയത്തിൽ ഉണ്ടായ ചർച്ച ഒരൽപം അതിരുകടന്നു എന്നാണ് ആരാധകരുടെ പക്ഷം. കെ.എസ്.യു ഇന്നലെ മുഖ്യമന്ത്രിയുടെ ബസിന് നേരെ ഷൂ എറിഞ്ഞതിന് സുജയ പാര്‍വതി പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയെ വഴിയില്‍ ആക്രമിച്ചതിനെ നികേഷ് കുമാറും ആന്റോ അഗസ്റ്റിനും ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
ശേഷം ഈ വിഷയത്തിൽ നികേഷ് കുമാർ സംസാരിച്ച് തുടങ്ങിയപ്പോൾ എപ്പോഴത്തെപ്പോലെയും സുജയ ആ സംസാരം തടസപ്പെടുത്തുന്ന രീതിയിൽ മറു വാദങ്ങൾ ഉന്നയിക്കുക ആയിരുന്നു. നവകേരള സദസ്സില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ലക്ഷക്കണക്കിന് പരാതികളാണ് കിട്ടുന്നത്. ഇതിനെ സുജയ പുശ്ചിക്കരുതെന്നും നികേഷ് താക്കീത് ചെയ്തു. എന്നാല്‍, ഇത് അവഗണിച്ച് പരാതി ഇത്രയും ലഭിക്കുന്നത് ജനം മടുക്കുന്നത് കൊണ്ടാണെന്ന് ഇടയില്‍ കയറി വീണ്ടും തര്‍ക്കിച്ചു.

ഇതോടെ നികേഷ് കുമാർ വലിയ രീതിയിൽ പ്രകോപിതനായി മാറുകയായിരുന്നു, ബിജെപി ഹാന്‍ഡിലുകള്‍ക്ക് ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മുഖഭാവം കാട്ടുക, ആരീതിയില്‍ വര്‍ത്തമാനം പറയുക അതാണ് നിങ്ങളുടെ അജണ്ട. അത് ആയിക്കോളൂ, നിങ്ങളോട് എനിക്ക് വര്‍ത്തമാനം പറയേണ്ടന്നും നികേഷ് തുറന്നടിച്ചു. നിങ്ങളുടെ പ്രശ്നം അതാണ്. നിങ്ങള്‍ എടുക്കുന്ന നിലപാട് ആര്‍എസ്എസ്കാര്‍ക്ക് ട്രോള്‍ ഉണ്ടാക്കാനുള്ള വസ്തുക്കള്‍ സൃഷ്ടിക്കുക എന്നതാണ് എന്ന് നികേഷ് പറയുമ്പോൾ സാര്‍ പറയുന്നതെല്ലാം ശരിയെന്ന് പറഞ്ഞ് നിന്നു തരണോയെന്ന് ഇതിനിടയ്ക്ക് കയറി സുജയ ചോദിക്കുന്നുണ്ട്.
അതിനു മറുപടിയായി നികേഷ് പറയുന്നത് ഇങ്ങനെ, നിങ്ങളുടെ വിയോജിപ്പ് നിങ്ങളുടെ സമയത്ത് കയറി പറയൂ. അല്ലാതെ എല്ലാത്തിലും കയറി തലയിടരുതെന്ന് താക്കീതും അദേഹം നല്കി. ഞാന്‍ പറയുന്നതിന്റെ ഇടയില്‍ കയറി പറയേണ്ട. സംഘപരിവാര്‍ അജണ്ട എന്റെ അടുത്ത് ഇറക്കരുത്. ട്രോളുകളില്‍ ഞാന്‍ വരുന്ന സമയത്ത് സുജയാ പാര്‍വതി കലക്കി, മറിച്ചു, ഒഴിച്ചു എന്നു പറയിപ്പിക്കാനുള്ള സ്ക്രിപ്റ്റ് ഉണ്ടാക്കണം., അതാണ് നിങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം പറയുന്നു.
Leave a Reply