
വൈറലായ ആ കുഞ്ഞ് പാട്ടുകാരൻ, രോഗങ്ങളോട് പടവെട്ടി ഉയർത്തെണീറ്റ മുത്താണ് വേദുക്കുട്ടന്..! ജീവിതത്തെ കുറിച്ച് അമ്മ പറയുന്നു !
കഴിഞ്ഞ റണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ് മൈക്ക് ടെസ്റ്റ് നടത്തികൊണ്ട് അതിമനോഹരമായി ഗാനം ആലപിക്കുന്ന ഒരു കുഞ്ഞ് ഗായകന്റെ വിഡിയോ. വിഡിയോയിൽ ഉള്ള കുഞ്ഞ് ഗായകനെ ആർക്കും അറിയില്ലെങ്കിലും വെറും ഒരൊറ്റ ദിവസം കൊണ്ട് തന്നെ അവർ ജന ഹൃദയങ്ങളിൽ സ്ഥാനം നേടി എടുത്തിരുന്നു. ഇപ്പോഴിതാ ആ കുഞ്ഞ് താരത്തിന്റെ വിശേഷങ്ങളാണ് മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആ കുഞ്ഞിന്റെ പേര് ജാതവേദ് കൃഷ്ണാ എന്നാണ്. എന്നാൽ ഒരു കഥന കഥ തന്നെയാണ് വേദു കുട്ടന്റെ അമ്മക്ക് പറയാനുള്ളത്. തൃശൂര്‍ സ്വദേശിയും മാതൃഭൂമി ന്യൂസ് വിഷ്വല്‍ എഡിറ്ററുമായ വൈശാഖ് കൃഷ്ണന്റേയും മൃദുലയുടേയും മകനാണ് ജാതവേദ്. മലപ്പുറത്ത് വെച്ച് നടന്ന മൃദുലയുടെ അച്ഛന്റെ എഴുപതാം പിറന്നാളാഘോഷത്തിനിടെ പാടിയ പാട്ടാണ് വൈറലായത്. എന്നാൽ ജാതവേദും അവന്റെ പാട്ടും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല.
ശേഷം പിന്നീട് സുഹൃത്തുക്കൾ പറഞ്ഞാണ് ഇവർ കാര്യം അറിയുന്നത്. ആ അമ്മയ്ക്കും അച്ഛനും അത് ഒരുപാട് സന്തോഷം ഉണ്ടാക്കി എങ്കിലും കഴിഞ്ഞ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ മനസ് നീറുകയാണ് ഈ മാതാപിതാക്കൾക്ക്. ജന്മനാ ആരോഗ്യ പ്രശ്നങ്ങൾ മോന് ഉണ്ടായിരുന്നു, മുച്ചുണ്ട് ഉണ്ടായിരുന്നത് കൊണ്ട് അതിന്റെ ബുദ്ധിമുട്ടുകൾ ആയിരിക്കും എല്ലാമെന്ന് കരുതിയിരുന്നു എങ്കിലും അത് മാത്രമായിരുന്നില്ല. മുച്ചുണ്ട് സര്‍ജറിക്കായുള്ള പരിശോധനകള്‍ക്കിടെയാണ് ഇടക്കിടെ എത്തുന്ന ശ്വാസതടസം മുച്ചുണ്ടിന്റെ പ്രശ്നമല്ലെന്നും ഗുരുതരമായ ന്യൂറോ സംബന്ധിയായ രോഗമാണെന്നും ഡോക്ടർ കണ്ടെത്തുന്നത്.

പിന്നീടങ്ങോട്ട് ആശുപത്രി തന്നെ ആയിരുന്നു വീട്, ആദ്യ സർജറി നടക്കുന്നത് കുഞ്ഞിന് മൂന്നര മാസം പ്രായം ഉള്ളപ്പോഴാണ്, കുഞ്ഞിനെ ഒന്ന് ലാളിക്കാൻ പോലും ആകത്തതിന്റെ വിഷമം ഉള്ളിൽ ഒതുക്കി ആ കുടുംബം ഒന്നാകെ കുഞ്ഞിന് വേണ്ടി ജീവിച്ചു. സര്‍ജറി കഴിഞ്ഞ് ഒരു മാസത്തിന് മേലെ മുറിക്ക് പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ല. അത്രമേല്‍ ശ്രദ്ധയോടെ കരുതലോടെ വേണമായിരുന്നു നോക്കാന്‍. കുഞ്ഞ് ഒന്ന് അനങ്ങുകപോലും ചെയ്യരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. രാവും പകലും ഓരോരുത്തരും മാറി മാറി കുഞ്ഞിന്റെ അടുത്ത് തന്നെ നില്ക്കും. ആ സര്‍ജറി ചെയ്ത് മോന് പൂര്‍ണ ആരോഗ്യവാനായതിന് ശേഷം ഏഴാം മാസത്തിലാണ് മുച്ചുണ്ടിന്റെ സർജറി ചെയ്തത്.
അങ്ങനെ ഈ സർജറികളും അസുഖങ്ങളുമെല്ലാം ശാരീരിക വളര്‍ച്ച അല്പം പതുക്കെ ആക്കിയിട്ടുണ്ടെങ്കിലും കുറുമ്പ് കാട്ടിയും കഥപറഞ്ഞും ജീവിതത്തിലേക്ക് പിച്ചവെയ്ക്കുകയാണ് വേദുക്കുട്ടന്. ഒരു വയസ് കഴിഞ്ഞപ്പോൾ തല ഉറച്ചു, മൂന്ന് വയസിൽ നടന്നു തുടങ്ങി, അടുത്തുള്ള പ്ലേ സ്കൂളിൽ പോയി തുടങ്ങി, ഇന്ന് ‘ഡബിള്‍ സ്ട്രോങ്’ ആണ് വേദു. സംസാരിക്കാന്‍ സ്പീച്ച് തെറാപ്പി വേണ്ടി വരുമെന്ന് കരുതിയെങ്കിലും എല്ലാവരേയും അത്ഭുതപ്പെടുത്തി അവന് സംസാരിച്ചു തുടങ്ങി എന്നാണ് വളരെ സന്തോഷത്തോടെ ആ അച്ഛനും അമ്മയും പറയുന്നത്. യുട്യൂബ് അവൻ തനിയെ അക്ഷരങ്ങൾ പഠിച്ചു തുടങ്ങി, പാട്ടുകൾ കുഞ്ഞിലെ മുതൽ തന്നെ അവനു ഇഷ്ടമായിരുന്നു, ഇന്നിപ്പോൾ അക്ഷരങ്ങളും പാട്ടുകളുമാണ് വേദുകുട്ടന്റെ ലോകം.. കുഞ്ഞ് മോൻ പൂർണ്ണ ആരോഗ്യവാനായി ഇനിയും ഒരുപാട് ഉയരങ്ങൾ എത്തും എന്നാണ് മനസ് നിറഞ്ഞ് മലയാളികൾ പറയുന്നത്…
Leave a Reply