
ഞാൻ യാത്ര ചെയ്യാൻ പോകുന്ന സ്ഥലങ്ങളിൽ ഇനി ആദ്യത്തേത് ‘ലക്ഷദ്വീപ്’ ആയിരിക്കും ! പ്രധാനമന്ത്രീ നരേന്ദ്ര മോദിയെ അപമാനിച്ച സംഭവത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഉണ്ണി മുകുന്ദൻ ! കൈയ്യടി !
ഇപ്പോഴിതാ ലോകം ഒട്ടാകെ ശ്രദ്ധ നേടിയിരിക്കുകയാണ് ലക്ഷ്വദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ലക്ഷദ്വീപിന്റെ മനോഹാരിതയും ശാന്തതയും പ്രധാനമന്ത്രി ആസ്വദിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. സ്നോര്കെല്ലിംഗ് ചെയ്യുന്നതിന്റെയും ബീച്ചിലിരുന്ന് ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങളാണ് അദ്ദേഹം എക്സിൽ പങ്കുവെച്ചിരുന്നു.
ചിത്രങ്ങൾക്ക് ഒപ്പം അദ്ദേഹം കുറിച്ചത് ഇങ്ങനെ, സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപിൽ വെച്ച് സ്നോർക്കലിങ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നു’’, എന്നും മോദി എക്സിൽ കുറിച്ചിരുന്നു. എന്നാൽ മറ്റു യാതൊരു പ്രകോപനവും ഇല്ലാതെ ഈ ചിത്രങ്ങളുടെ പേരിൽ മാലിദ്വീപ് സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ പ്രധാനമന്ത്രിക്കും ഇന്ത്യക്കും എതിരെ വ്യാപകമായ വിമർശനം ഉന്നയിക്കുകയായിരുന്നു.
മാലിദ്വീപിനെ ഇന്ത്യ ലക്ഷ്യമിടുന്നതായി ആരോപിച്ച് പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ മുതിർന്ന മന്ത്രി അബ്ദുള്ള മഹ്സൂം മജീദാണ് പുതിയ പ്രശ്നങ്ങൾക്ക് പ്രധാനമായും തുടക്കം കുറിച്ചത്. ശേഷം മാലിദ്വീപ് സർക്കാരിലെ മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇന്ത്യക്കെതിരെ നിന്ദ്യവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. മോദിയെ മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളെയും ഉന്നം വെച്ചായിരുന്നു അവരുടെ വാക്കുകൾ.

ശേഷം സമൂഹ മാധ്യമങ്ങളിൽ രണ്ടു രാജ്യങ്ങൾ തമ്മിൽ സമൂഹ മാധ്യമങ്ങളിൽ കൂടി യുദ്ധം തന്നെ ആയിരുന്നു. മാലിദ്വീപിലെ യുവജനവകുപ്പും, ഐടി വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയായ മറിയം ഷിയൂനയും എക്സിലെ ഒരു പോസ്റ്റിൽ മോദിക്കെതിരായ പരാമർശങ്ങൾ നടത്തിയിരുന്നു. മോദിയെ ‘കോമാളി’ എന്നും ‘ഇസ്രായേലിന്റെ പാവ’ എന്നുമാണ് മറിയം ഷിയൂ വിശേഷിപ്പിച്ചത്. കൂടാതെ, ഇന്ത്യയെ ചാണകത്തോടും ഉപമിച്ചിരുന്നു, ഇവരെ മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തെങ്കിലും സമൂഹ മാധ്യമങ്ങളിൽ ലക്ഷ്വദ്വീപ് ജനത ഇപ്പോഴും ഇന്ത്യക്ക് എതിരെ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.
ഈ വിഷയത്തിൽ പ്രതികരിച്ചും വിമർശനം അറിയിച്ചും നിരവധി പ്രമുഖ താരങ്ങൾ രംഗത്ത് വന്നിരുന്നു, ഇന്ത്യൻ ടൂറിസം മേഖലയെ കൂടുതൽ പിന്തുണയ്ക്കാനും ജനങ്ങളോട് ഇവർ ആഹ്വാനം ചെയ്തു. ഇപ്പോഴിതാ കേരളത്തിൽ നിന്നും നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്റ്റാണ് സ്മൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്. ” ഞാൻ എന്റെ ലിസ്റ്റിലേക്ക് ലക്ഷ്വദ്വീപിനെ ആഡ് ചെയ്തു എന്ന് കുറിച്ചുകൊണ്ട് നരേന്ദമോദിയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇതാണ് നിലപാട് എന്നും നട്ടെലുള്ള ആൺകുട്ടികൾ നമുക്കുണ്ട് ഇവിടെ കേരളത്തിൽ എന്നും എന്ന കുറിപ്പോടെയാണ് ഫാൻസ് പേജുകളിൽ ഉണ്ണിയുടെ പോസ്റ്റ് വൈറലാകുന്നത്.
ബോളിവുഡ് താരങ്ങളായ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, ശ്രദ്ധ കപൂർ, ടൈഗർ ഷിറോഫ് ജോൺ എബ്രഹാം, കങ്കണ റണാവത്ത്, രൺദീപ് ഹൂഡ എന്നിവരും ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി.
Leave a Reply