
കൂടെ ഉള്ളവരെ എപ്പോഴും ചേർത്ത് പിടിക്കുന്ന വലിയ മനസാണ് മമ്മൂക്കയുടേത് ! മേക്കപ്പ് ആർട്ടിസ്റ്റിന് മമ്മൂട്ടിയുടെ സ്നേഹ സമ്മാനം ! കൈയ്യടിച്ച് ആരാധകർ !
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്ക ഇപ്പോഴും സിനിമ ജീവിതത്തിൽ അദ്ദേഹം സമ്പൂർണ്ണ വിജയം നേടിയ ആളാണ്. അതുപോലെ തന്നെ ഒരു സൂപ്പർ സ്റ്റാർ എന്നതിനപ്പുറം അദ്ദേഹം നല്ലൊരു വ്യക്തിയാണ്. ഇപ്പോഴിതാ അദ്ദേഹം തന്റെ ആരധകരുടെ ഭാഗത്തുനിന്നും നിറഞ്ഞ കൈയ്യടി നേടുകയാണ്. എത്ര തിരക്കുകളുണ്ടെങ്കിലും പ്രിയപ്പെട്ടവരുടെ വീട്ടിലെ വിശേഷങ്ങൾക്ക് മമ്മൂട്ടി നേരിട്ടെത്തി ആശംസകളറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയ സലാം അരൂക്കുറ്റിയുടെ വീട്ടിൽ അതിഥിയായി എത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ.

സലാം തന്റെ സ്വപ്ന ഭവനം സ്വന്തമാക്കിയിരിക്കുകയാണ്, തന്റെ സ്റ്റാഫിന്റെ ഏറ്റവും വലിയ ഈ സന്തോഷത്തിൽ പങ്കുചേരാൻ എല്ലാ തിരക്കുകളും മാറ്റിവെച്ച് മമ്മൂക്ക എത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്. മമ്മൂക്കയെ ക്ഷണിച്ചിരുന്നു എങ്കിലും അദ്ദേഹം എത്തുമോ ഇല്ലയോ എന്ന സംശയത്തിൽ ആയിരുന്ന സലാമിന് ഇതൊരു വലിയ സമ്മാനം തന്നെയാണ് എന്നാണ് കുടുംബം പറയുന്നത്. വീട് നേരിട്ടുകാണുന്നതിനാണ് മമ്മൂട്ടി എത്തിയത്. സലാമിന്റെ ബന്ധുക്കളോട് കുശലാന്വേഷണം നടത്തി ഏറെ നേരം അവിടെ ചിലവഴിച്ച ശേഷമാണ് മെഗാ സ്റ്റാർ മടങ്ങിയത്.
മമ്മൂക്ക ഞങ്ങളുടെ വീട്ടിൽ എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സലാമും പങ്കുവച്ചിട്ടുണ്ട്.
നമ്മുടെ മമ്മൂക്ക അങ്ങനെയാണ്, തനിക്കു ചുറ്റുമുള്ളവരുടെ ചെറിയ സന്തോഷം പോലും തന്റെ സാന്നിധ്യത്താൽ വലുതാക്കുന്ന മമ്മൂട്ടിയുടെ മനസിനെ അഭിനന്ദിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Leave a Reply