
നമ്മള് ഒരുമിച്ചുള്ള 1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഢിത്തരങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍ ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
മലയാളസി ഇനിം രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് രാജിഷാ വിജയൻ, ആദ്യ ചിത്രം ‘അനുരാഗികരിക്കിന് വെള്ളം’ എന്ന സിനിമയിൽ തന്നെ ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ രജീഷ പിന്നീടങ്ങോട്ട് ഒരുപാട് സിനിമകളുടെ ഭാഗമായിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും രജിഷാ സജീവമാണ്. ഇപ്പോഴിതാ രജിഷ പ്രണയത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍.
പ്രശസ്ത ഛായാഗ്രാഹകന്‍ ടോബിന് തോമസുമായി രജിഷ പ്രണയത്തിലാണ് എന്നാണ് വാർത്തകൾ. സ്റ്റാന്റ് അപ്, ദ ഫെയില്‍ ഐ, ഖൊഖൊ, ലൗഫുലി യുവര്‍സ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിന് തോമസ്. ഖൊഖൊ എന്ന ചിത്രത്തിലാണ് ആദ്യമായി രജിഷ വിജയനും ടോബിന് തോമസും ഒന്നിച്ചു പ്രവൃത്തിച്ചത്. 2021ലായിരുന്നു ഖൊഖൊ പുറത്തിറങ്ങിയത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ആളാണ് ടോബിന് തോമസ്. ടോബിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്താനുള്ള കാരണം. രജിഷയ്ക്കൊപ്പമുള്ള ചിത്രങ്ങളോടൊപ്പമാണ് ടോബിന്റെ കുറിപ്പ്. കുറിപ്പില്‍ രജിഷയും ഒന്നിച്ചുള്ള നാല് വര്‍ഷങ്ങളെ കുറിച്ചാണ് ടോബിന് സംസാരിക്കുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, നമ്മള് ഒരുമിച്ചുള്ള 1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുള്ള വിഡ്ഢിത്തരങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയുമെത്ര യാത്രകള്‍” എന്നാണ് ടോബിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ്.. അതേസമയം രജിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ‘മധുര മനോഹര മോഹം’ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.
Leave a Reply