
പ്രണവിന്റെ അഭിനയം ഒരു വിൻ്റേജ് ലാലേട്ടന് ടച്ച് ഇത് പൊളിക്കും ! ആവേശത്തോടെ ആരാധകർ ! ‘വർഷങ്ങൾക്ക് ശേഷം’ വിനീത് ശ്രീനിവാസൻ മാജിക് വീണ്ടും..!
ഇന്ന് മലയാള സിനിമ രംഗത്ത് ഏറെ ആരാധകരുള്ള ഒരു യുവ സംവിധായകനാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റേതായി വന്നിട്ടുള്ള എല്ലാ സിനിമകൾക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. “ഹൃദയം” എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് “വർഷങ്ങൾക്ക് ശേഷം”, ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ നായകന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ്.
ടീസർ ഇതിനോടകം യുട്യൂബിൽ ട്രെൻഡിങ്ങിൽ വണ്ണായി തുടരുകയാണ്.. പ്രേക്ഷകരുടെ ഭാഗത്തുനിന്നും വലിയ പ്രതികരണമാണ് ലഭിക്കുന്നത്, കൂടുതൽ പേരും പ്രണവിന്റെ പ്രകടനത്തെയാണ് പുകഴ്ത്തുന്നത്, പിന്നെയും ഒരു വിനീത് ശ്രീനിവാസൻ മാജികിനായുള്ള കാത്തിരിപ്പ്, പെട്ടന്ന് പഴയ ലാലേട്ടനെ കണ്ടത് പോലെയാണ് പ്രണവിനെ കണ്ടപ്പോൾ തോന്നിയത്.. എന്തായാലും ഞങ്ങൾ കാത്തിരിക്കുന്നു. വിനീത് ഏട്ടാ…, എന്തുവാ ഇത്.. 90s ലാലേട്ടനൊ.. ആ മോനേ വിളി.. പ്രണവിന്റെ അഭിനയം ഒരു വിൻ്റേജ് ലാലേട്ടന് ടച്ച് ഇത് പൊളിക്കും, പ്രണവിനെ കാണുമ്പോൾ എവിടെ ഒക്കെയോ ഒരു ലാലേട്ടൻ മിന്നി മറയുന്നു.. അപ്പു ഏട്ടാ… എജ്ജാതി ലുക്ക്.. എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.. ഇതാരാ സാഗര് കോട്ടപ്പുറം 2.0 ആണോന്ന് ചോദിക്കുന്നവരും ഉണ്ട്.

വലിയ പ്രേക്ഷക പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകി ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ധ്യാനും പ്രണവിനൊപ്പം നിവിൻ പോളിയും ഉണ്ടെന്ന കാര്യവും ആരാധകരെ ആവേശത്തിലാക്കുന്നു. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Leave a Reply