
എന്റെ അച്ഛന്റെ പേരിൽ തന്നെയാണ് എനിക്ക് എന്റെ ആദ്യ സിനിമ കിട്ടിയത് ! അത് പറയുന്നതിൽ ഒരു അഭിമാനക്കേടും ഇല്ല ! പൃഥ്വിരാജിന് കൈയ്യടി !
ആടുജീവിതം എന്ന ഒരൊറ്റ സിനിമ ഹിറ്റായതുകൊണ്ട് തന്നെ ഇപ്പോൾ എവിടെയും സംസാര വിഷയം നടൻ പൃഥ്വിരാജ് തന്നെയാണ്, സിനിമയുടെ തുടക്കകാലത്ത് ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളായിരുന്നു പൃഥ്വിരാജ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വൈറലായി മാറുകയാണ്, തമിഴ് നടൻ വിജയ് സേതുപതിയുടെ മകൻ തന്റെ ആദ്യ സിനിമയുടെ തിരക്കിലാണ്, എന്നാൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്, താൻ ഒരിക്കലും വിജയ് സേതുപതിയുടെ മകൻ എന്ന നിലയിൽ സിനിമയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് എന്റേതായ ഒരു വഴി ഉണ്ടാക്കി എടുക്കാനാണ് ആഗ്രഹിക്കുന്നത് അതുകൊണ്ട് തന്നെ താൻ തന്റെ പേരിനൊപ്പം അച്ഛന്റെ പേര് പോലും വെക്കുന്നില്ല, സൂര്യ സേതുപതി എന്ന എന്നെ സിനിമയിൽ സൂര്യ എന്ന പേരിൽ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്ന വീഡിയോ പൃഥ്വിരാജിന്റെ ഒരു വീഡിയോക്ക് ഒപ്പമാണ് താരതമ്യ പെടുത്തുന്നത്.
സൂര്യ സേതുപതിയെ വിമർശിച്ചുള്ള കമന്റുകളാണ് ആ വീഡിയോക്ക് ലഭിക്കുന്നത്, ആ അച്ഛൻ ഉള്ളത്കൊണ്ടാണ് സിനിമയിൽ നിനക്ക് ഒരു അവസരം തന്നെ കിട്ടിയത്, അത് ഒരിക്കലും ഒരു കുറച്ചിലായി കാണേണ്ട കാര്യമില്ല എന്നാണ് കമന്റുകൾ, അതേസമയം പൃഥ്വിരാജ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ, സിനിമയിലേക്ക് വരാനും എനിക്ക് അവിടെ ആദ്യമായൊരു അവസരം ലഭിച്ചതും സുകുമാരൻ എന്ന അച്ഛന്റെ ലേബലിൽ തന്നെയാണ്, അല്ലാതെ എന്നെക്കാൾ കഴിവുള്ള ഒരുപാട് പേര് പുറത്ത് ഒരു അവസരം പോലും ലഭിക്കാതെ നിൽക്കുന്നവരുണ്ട്.

അങ്ങനെ ഒരു അവസരം എനിക്ക് ലഭിച്ചത് സുകുമാരന്റെ മകൻ എന്ന ലേബലിൽ തന്നെയാണ്, വന്നത്, അത് ഞാന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്റെ കുടുംബപ്പേര് കൊണ്ട് മാത്രമാണ് എനിക്ക് എന്റെ ആദ്യ സിനിമ ലഭിച്ചത്. ഞാന്‍ ഒരു നല്ല നടനാകുമെന്ന് ആരോ കരുതി, എന്നെ സ്ക്രീന്‍ ടെസ്റ്റ് പോലും ചെയ്തിട്ടില്ല. എന്നാല്‍, ഒരിക്കല്‍ സിനിമയില്‍ വന്നാല്‍ തന്റെ കഴിവ് തെളിയിക്കുന്ന കാര്യത്തില്‍ എല്ലാവരും നേരിടേണ്ടത് ഒരേ കാര്യം തന്നെയാണ്.
എന്റെ ആദ്യ സിനിമക്ക് ഞാൻ എന്നും എപ്പോഴും കടപ്പെട്ടിരിക്കുന്നത് എന്റെ കുടുംബം നല്കിയ പേരിനോടാണ്. പക്ഷെ പിന്നീട് സിനിമയിൽ നിലനിന്നത് എന്റെ കഴിവ് കൊണ്ടുമാത്രമാണ് എന്നും പൃഥ്വിരാജ് പറയുമ്പോൾ അദ്ദേഹത്തിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. തന്റെ ഈ വിജയങ്ങൾ കാണാൻ അച്ഛൻ അരികിൽ ഇല്ലാത്ത വിഷമവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
Leave a Reply