
ലോഡ്ജിൽ കഴിയുന്ന വാവ സുരേഷ് ഒരു കുടുംബത്തിന് വെച്ചുകൊടുത്ത വീടാണിത് ! പാമ്പ്കടിയേറ്റ് ജീവൻ നഷ്ടമായ മോളുടെ കുടുംബത്തിന് സഹായവുമായി വാവ സുരേഷ് ! കൈയ്യടി !
2020 ഒക്ടോബർ 4 നു പത്തനാപുരത്തിനടുത്ത് മാങ്കോട് എന്ന സ്ഥലത്ത് ചരിവിള വീട്ടിൽ രാജീവ് ദമ്പതികളുടെ മകൾ അഞ്ചാം ക്ലാസ്സിൽ പഠിച്ചിരുന്ന ആദിത്യ(10) എന്ന കുട്ടി വീട്ടിൽ ഉറങ്ങിക്കിടക്കവേ പമ്പകടിയേറ്റു മരണപ്പെട്ടിരുന്നു. അന്ന് ആ നാടിനെയാകെ അന്ന് നൊമ്പരത്തിലാക്കിയ വാർത്തയായിരുന്നു, എന്നാൽ ഇപ്പോഴിതാ ആ കുടുംബത്തിന് ഒരു സ്വപ്ന ഭവനം നിർമ്മിച്ച് നൽകിയിരിക്കുകയാണ് വാവ സുരേഷ്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളാണ് വാവ സുരേഷ്.
ഇപ്പോഴിതാ അത്തരത്തിൽ ആദിത്യ മോളുടെ കുടുംബത്തിന് വാവ സുരേഷ് വീണ് പണിതുകൊടുത്ത വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്, വീട് ലഭിച്ച സന്തോഷത്തിൽ രാജീവ് പറയുന്നത് ഇങ്ങനെ, വാവ സുരേഷ് എന്ന മനുഷ്യ സ്നേഹി ഞങ്ങളുടെ ദൈവം അദ്ദേഹം ലോഡ്ജ് റൂമിൽ താമസിച്ചുകൊണ്ട് ഞങ്ങൾക്ക് കിടക്കാൻ പണിതുതന്നെ വീടാണിത്, ഇത് അദ്ദേഹത്തിന്റെ തന്നെ വീട് എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മകൾ ഉറങ്ങി കിടക്കുമ്പോൾ പാമ്പ് കടി ഏട്ടൻ മരിച്ചത് എന്ന് അറിഞ്ഞ നിമിഷം തന്നെ അദ്ദേഹം ഇവിടെ ഓടി എത്തുകയും ഞങ്ങളുടെ മോശം അവസ്ഥ കണ്ടു മനസിലാക്കിയ ശേഷം എല്ലാവരുടെയും സഹായത്തോടെ ഞങ്ങൾക്ക് ഒരു വീട് വെക്കാൻ വാവ സുരേഷ് എന്ന നന്മയുള്ള മനുഷ്യൻ മുന്നിൽ നിന്നതിന്റെ ഫലമാണ് ഇന്ന് ഞങ്ങൾക്ക് ലഭിച്ചത്..

പക്ഷെ ഈ സന്തോഷം കാണാൻ എന്റെ മകൾ അടുത്തില്ല എന്ന വലിയ ദുഖമാണ് ഇപ്പോൾ ഞങ്ങളെ വേദനിപ്പിക്കുന്നത്, വാവാ സുരേഷിന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി ഞങ്ങൾ പ്രാര്ഥിക്കുമെന്നാണ് ഈ കുടുംബം നിറ കണ്ണുകളോടെ പറയുന്നത്. രണ്ടു ബെഡ്റൂമും മറ്റു എല്ലാ സൗകര്യങ്ങളുമുള്ള ഒരു വാർത്ത മനോഹരമായ വീട് തന്നെയാണ് വാവ സുരേഷ് ഈ കുടുംബത്തിന് തയ്യാറാക്കി കൊടുത്തിരിക്കുന്നത്., അദ്ദേഹത്തിന്റെ നല്ല മനസിന് കൈയ്യടിക്കുകയാണ് മലയാളികൾ.
Leave a Reply