
ഞാൻ അനുഭവിക്കുന്നതിന് ഒരു കയ്യും കണക്കുമില്ല, ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം, എന്തിനാണ് എന്നോട് ശത്രുത ! ദിലീപ് പറയുന്നു !
മലയാള സിനിമ ലോകത്ത് ഒരു സമയത്ത് ദിലീപ് ജനപ്രിയ നടനും അതുപോലെ സിനിമ വ്യവസായത്തിലും ദിലീപ് മുന്‍നിരയിലായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നതിനെല്ലാം മലയാളികൾക്ക് അറിവുള്ളതാണ്, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ കരിയർ തന്നെ തകർന്ന് പോയിരുന്നു, ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുകയാണ്, ഇപ്പോഴിതാ ദിലീപിന്റെ ഏറ്റവും പുതിയ സിനിമ ‘പവി കെയർടേക്കർ’റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോള്‍ സിനിമയുടെ പ്രമോഷന് അഭിമുഖത്തിനിടെ ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.
ദിലീപിന്റെ ആ വാക്കുകൾ ഇങ്ങനെ, താന്‍ അറിയാത്ത കാര്യത്തിന് പഴി കേള്‍ക്കേണ്ടി വന്നുവെന്നും അത് തന്റെ മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞെന്നും റെഡ് എഫ്. എമ്മിന് നല്കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു. തന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ലെന്നും ദിലീപ് പറയുന്നു, സിനിമയൊക്കെ ഒരുപാട് മാറിപ്പോയി, ഞാൻ ഉണ്ടായിരുന്ന കാലത്തേ ടെക്നോളജി ഒന്നുമല്ല ഇപ്പോൾ, എന്റെ പ്രസന്‍സ് ഓഫ് മൈന്‍ഡും പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സും നമ്മളെ ഒത്തിരി സഹായിക്കാറുണ്ട്.

എന്റെ ലോകം സിനിമ മാത്രമാണ്, ആളുകൾ ഇപ്പോഴും എന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്, എന്റെ ജീവ വായൂവാണ് സിനിമ, ഞാൻ അന്നും ഇന്നും അതിൽ മാത്രമാണ് ശ്രദ്ധ കൊടുത്തിട്ടുള്ളത്, അതിന്റെ ഇടയില്‍ എന്നോട് എന്തിനാണ് ഇത്ര ശത്രുത എന്ന് അറിയില്ല. നമ്മള് മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷമായി പോവുകയാണ്. ശരി സമയ ദോഷമായിരിക്കാം. നമ്മള് അത് ഫേസ് ചെയ്തു. നമ്മള് നിയമത്തെ മാനിക്കുന്നു. നമ്മള് അതിന് വേണ്ടി ഒരു ഫൈറ്റ് നടത്തുകയാണ്. എന്നിട്ടും ഒരു പുതിയ സിനിമ വരുമ്പോഴേക്കും പുതിയ പുതിയ ഐറ്റം എടുത്ത് വരികയാണ്.
ഇത് തുടങ്ങിയിട്ട് കുറെയേറെ വർഷമായി, എന്നെ ആരൊക്കെയോ അടിക്കാന്‍ ശ്രമിക്കുക എന്ന് പറഞ്ഞാല്‍ എന്റെ കൂടെ നില്ക്കുന്ന കംപ്ലീറ്റ് ആള്‍ക്കാരെയുമാണ് അടിക്കുന്നത്. അവര്‍ക്കൊക്കെ ഫാമിലിയുണ്ട്. എനിക്കും ഫാമിലിയുണ്ട്. എല്ലാവരെയും ഇത് ബാധിക്കുന്നുണ്ട്. എന്തിനാണ് ഇത്രയും ശത്രുത. ഒരു വിഭാഗം ആള്ക്കാര് മാത്രം ഇങ്ങനെ നിന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഇടയില്‍ തമാശയിലൂടെ കാര്യങ്ങള്‍ പറയുമ്പോഴും ചിലപ്പോള്‍ ഒന്ന് ഇടറി പോകുന്നതാണ്. അത്രയേ ഉള്ളു. നമ്മള് ഇത് ഫേസ് ചെയ്യും. അല്ലാതെ എന്താ ചെയ്യുക എന്നും ദിലീപ് പറയുന്നു.
Leave a Reply