
മമ്മൂട്ടിയല്ല മുഹമ്മദ് കുട്ടി ! ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണത് ! നടനെതിരെ സംഘപരിവാര്‍ !
മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂക്കയുടെ ഏറ്റവും പുതിയ സിനിമയാണ് ‘ടർബോ’. വലിയ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം മെയ് 23 നാണ് റിലീസ് ചെയ്യുന്നത്, ഇപ്പോഴിതാ ആദ്യമായി നടൻ മമ്മൂട്ടിക്കെതിരെ സംഘപരിവാർ രംഗത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ഇവിടെ നടക്കുന്നത്. സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ മാധ്യമങ്ങളും മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിനു നേതൃത്വം നല്കുന്നു. മറുനാടന്‍ മലയാളിയില്‍ വന്ന ഒരു അഭിമുഖമാണ് മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്.
മമ്മൂട്ടി പാർവതി എന്നീ താരങ്ങൾ ഒന്നിച്ച ചിത്രം പുഴു എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ജീവിതപങ്കാളി ഷര്‍ഷാദ് മറുനാടന്‍ മലയാളിക്ക് നല്കിയ അഭിമുഖത്തിലെ ഒരു പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ജാതി രാഷ്ട്രീയത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമയായിരുന്നു പുഴു. ഇത്തരത്തിലൊരു സിനിമ ചെയ്യാന്‍ മമ്മൂട്ടി അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഷര്‍ഷാദ് പറഞ്ഞത്. ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തില്‍ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ പിന്നീട് വര്‍ഗീയ പ്രചരണം നടത്തുകയായിരുന്നു.

മമ്മൂട്ടി എന്ന് നമ്മൾ വിളിക്കുന്ന അയാൾ മമ്മൂട്ടി അല്ല മുഹമ്മദ് കുട്ടിയാണ്, മാത്രമാണെന്നും മമ്മൂട്ടിയുടെയും മകന് ദുല്‍ഖര്‍ സല്‍മാന്റെയും സിനിമകള്‍ കാണരുതെന്നും സംഘപരിവാര്‍ അനുകൂലികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റായി ചിത്രീകരിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം ടര്‍ബോ ബഹിഷ്കരിക്കാനും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. ആ പരിപ്പ് ഇവിടെ വേവില്ല. മമ്മൂട്ടി മലയാളിയുടെ അഭിമാനം എന്നാണ് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വി.ശിവന്‍കുട്ടി കുറിച്ചത്.
Leave a Reply