
ആരവമില്ല, ആർഭാടമില്ല ! നടൻ ഹക്കിം ഷാജഹാനും നടി സനയും വിവാഹിതരായി ! ആശംസകളുമായി ആരാധകർ !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേതാക്കളാണ് ഹക്കിം ഷാജഹാനും നടി സന അൽത്താഫും. ഇരുവരും ഇന്നലെ വിവാഹിതരായി, തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇരുവരും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അറിയിച്ചത്. താരങ്ങളുടേത് രജിസ്റ്റർ വിവാഹം ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകൾ ഇരുവരും പങ്കുവച്ചിട്ടുണ്ട്.
സാധാരണ കണ്ടു വരുന്ന ആർഭാടമായി താര വിവാഹ സങ്കല്പങ്ങളോട് വിടപറഞ്ഞുകൊണ്ട്, ഏറ്റവും സാധാരണയായി തങ്ങളുടെ വിവാഹം നടത്തികൊണ്ട് മാതൃകയാകുകയാണ് ഈ താര ജോഡികൾ, അതുകൊണ്ട് തന്നെ ആരാധകരുടെ ഭാഗത്തുനിന്നും നിറഞ്ഞ കയ്യടിയും ആശിർവാദവുമാണ് ഇരുവർക്കും ലഭിക്കുന്നത്.
ദുൽഖർ സൽമാൻ നായകനായി എത്തിയ എബിസിഡി എന്ന ചിത്രത്തിലൂടെയാണ് ഹക്കിം ബിഗ് സ്ക്രീനിൽ എത്തുന്നത്. മാർട്ടിൻ പ്രക്കാട്ട് ആയിരുന്നു സംവിധാനം. ശേഷം അദ്ദേഹത്തിന്റെ തന്നെ സഹ സംവിധായകനായും ഹക്കിം പ്രവർത്തിച്ചു. ചാർളി ആയിരുന്നു ഈ ചിത്രം. പിന്നാലെ രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31, പ്രണയ വിലാസം, കടകൻ തുടങ്ങിയ സിനിമകളിലും ഹക്കിം അഭിനയിച്ചു.
ഇതിൽ പ്രണയ വിലാസം എന്ന സിനിമയിൽ ഹക്കിമിന്റെ മികച്ച പ്രകടനം അദ്ദേഹത്തിന് ഏറെ പ്രശംസകൾ നേടികൊടുത്തിരുന്നു, അതുപോലെ അനുപമ പരമേശ്വരൻ നായികയായി എത്തിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോർട് ഫിലിമിലും താരം അഭിനയിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. കടസീല ബിരിയാണി എന്നൊരു തമിഴ് സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു കട്ടിൽ ഒരു മുറി, പൊറാട്ട് നാടകം തുടങ്ങിയ സിനിമകളാണ് ഹക്കിമിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

അതുപോലെ സനയും മലയാളികൾക്ക് വളരെ സുപരിചിതയാണ്, ദുൽഖർ നായികനായി എത്തിയ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെ ആണ് സന അൽത്താഫ് വെള്ളിത്തിരയിൽ എത്തുന്നത്. ദുൽഖറിന്റെ രണ്ട് സഹോദരിമാരിൽ ഒരാളായിരുന്നു ഇത്. ശേഷം മറിയം മുക്ക് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഫഹദ് ഫാസിൽ ആയിരന്നു നായകൻ. സലോമി എന്നായിരുന്നു സനയുടെ കഥാുപാത്ര പേര്. റാണി പത്‌മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷത്തിൽ സന എത്തി.
മലയാളത്തിന് പുറമെ തമിഴിലും സന താരമാണ്. ചെന്നൈ 28ന്റെ രണ്ടാം ഭാഗം, ആർകെ നഗർ തുടങ്ങി സിനിമകളിലാണ് തമിഴിൽ സന അഭിനയിച്ചത്. ഈ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ഇരുവരുടെയും വിവാഹ വാർത്തയുടെ ഞെട്ടലാണ് ആരധകരിൽ പലരും കമന്റുകളായി പങ്കുവെക്കുന്നത്. ലളിതം.. സുന്ദരം, ഇത്രേ ഉള്ളു വളരെ ലളിതമായി ജീവിതം തുടങ്ങി സ്നേഹത്തിൽ ആർഭാടം കാണിക്കുക അതാണ് ജീവിതത്തിനു പ്രൗടി, ഗസൽ പോലെ മനോഹരമായിരിക്കട്ടെ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Leave a Reply