രഘുവരന് സംഭവിച്ചത് തന്നെയാണ് ഇപ്പോൾ ഫഹദിനും സംഭവിച്ചിരിക്കുന്നത് ! അത് അപകടമാണ് ! തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

ഇന്ന് മലയാള സിനിമ ഫഹദ് ഫാസിൽ എന്ന നടന്റെ പേരിൽ ബ്രാൻഡ് ചെയ്യപ്പെടുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്, ഏറ്റവും ഒടുവിൽ ഇറങ്ങിയ ഫഹദ്  ചിത്രം ആവേശം മികച്ച അഭിപ്രായം തേടി വലിയ വിജയമായിരുന്നു. നസ്രിയ ഫഹദ് ജോഡികൾ മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരങ്ങളാണ്. എന്നാൽ ഇപ്പോഴിതാ ഇവരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ ചെയ്യാറ് ബാലു.

അദ്ദേഹ,ത്തിന്റെ വാ,ക്കുകൾ ഇങ്ങനെ.. ഇരുവരുടെയും വിവാഹം സിനിമാരം​ഗത്ത് പെട്ടെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. തമിഴിൽ രാജാറാണിക്ക് ശേഷം നസ്രിയയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു തമിഴിൽ, അതുകൊണ്ട് തന്നെ തമിഴിൽ അവർക്ക് നിറയെ അവസരങ്ങൾ വന്നിരുന്നു. അങ്ങനെ നസ്രിയ രണ്ട് പടത്തിന് അഡ്വാൻസ് വാങ്ങിയിരുന്നു. അത് തിരികെക്കൊടുത്തു. കരിയറിലെ മികച്ച സമയമല്ലേ എന്ന് പലരും ചോദിച്ചെങ്കിലും നസ്രിയ തീരുമാനത്തിൽ ഉറച്ച് നിന്നെന്നും ചെയ്യാറു ബാലു പറയുന്നു.

അതുപോലെ അടു,ത്തിടെ നസ്രിയ നാനിക്ക് ഒപ്പം ചെയ്തിരുന്ന സിനിമയുടെ പ്രെസ്സ് മീറ്റിൽ പങ്കെടുത്തപ്പോൾ ഫഹദിനെ കുറിച്ച് അവർ പറഞ്ഞ ചില കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു, മാധ്യമങ്ങളോട് സംസാരിക്കവെ ഫഹദ് ഫാസിലിൽ അത്ഭുതം തോന്നിയ കാര്യമെന്തെന്ന് ചോദ്യം വന്നു. അത്ഭുതമല്ല, ഒരു ഘട്ടത്തിൽ ഞാൻ ഭയന്ന് പോയ കാര്യമുണ്ടെന്ന് നസ്രിയ പറഞ്ഞു. ഒരു സിനിമയിൽ അഭിനയിച്ച ശേഷവും ആ കഥാപാത്രത്തിൽ നിന്ന് ഫഹദ് പുറത്തേക്ക് പോകുന്നില്ല.

അങ്ങനെ ഒരു ദി,വസം ഷൂട്ട് കഴിഞ്ഞ് വന്ന് ബാത്ത് റൂമിൽ ഫഹദ് നാലഞ്ച് തവണ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടു. പിന്നീട് ബെഡ് റൂമിലും ശബ്ദം കേട്ടു. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് നസ്രിയ ചോദിച്ചു. കഥാപാത്രം ആഴത്തിൽ ഉള്ളിലേക്ക് കയറിയെന്ന് ഫഹദ്. ഒരാഴ്ചയോളം ഇത് തുടർന്നു. ഇനിയും തുടർന്നാൽ നിങ്ങളെ സൈക്യാട്രിസ്റ്റിനെ കാണിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് നസ്രിയ തമാശയോടെ പറയുകയായിരുന്നു.

എന്നാൽ ഇതുകേട്ട എനിക്ക് ആ നിമിഷം ആദ്യം ഓർമ്മ വന്നത് നടൻ രഘുവരനെയാണ്, കാരണം ഇങ്ങനെ കഥാപാത്രത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന സ്വഭാവം അദ്ദേഹത്തിനും ഉണ്ടായിരുന്നു, അത് അപകടമാണ്. ഒരിക്കൽ ഒരു സിനിമയിൽ വൈദികനായി അഭിനയിക്കുകയായിരുന്നു രഘുവരൻ, എന്നാൽ ആ ഷൂട്ട് കഴിഞ്ഞും രഘു ആ വേഷം ഊരി നൽകാൻ തയ്യാറായിരുന്നില്ല, അസിസ്റ്റന്റ് വസ്ത്രങ്ങൾ തിരികെ ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. അതേ കോസ്റ്റ്യൂം ധരിച്ചാണ് തിരിച്ച് ചെന്നെെയിലേക്ക് ​രഘുവരൻ ട്രെയ്നിൽ വന്നത്. ഒടുവിൽ കോസ്റ്റ്യൂം കൊറിയർ ആയി അയക്കേണ്ടി വന്നെന്നും ചെയ്യാറു ബാലു ഓർത്തു. ഫഹദിനെയും രഘുവരനെയും താരതമ്യം ചെയ്തുള്ള ചർച്ചകൾ സിനിമാ ഇതിനുമുമ്പും പ്രേക്ഷകർക്കിടയിൽ നടന്നിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *