
അച്ഛൻ പൊട്ടിയല്ലോ…! പരിഹാസ കമന്റിന് ഒറ്റവാക്കിൽ മറുപടി പറഞ്ഞ് അഹാന ! കൊല്ലത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്… കൃഷ്ണകുമാർ !
ലോകസഭാ തിരഞ്ഞെടുപ്പിൽ കൊല്ലംമണ്ഡലത്തിൽ മുകേഷിനും പ്രേമചന്ദ്രനും എതിരായി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത് നടൻ കൃഷ്ണകുമാർ ആയിരുന്നു. കൊല്ലത്ത് ഇത്തവണ വലിയ ഭൂരിപക്ഷത്തോടെ പ്രേമചന്ദ്രനാണ് വിജയം നേടിയത്. കൃഷ്ണകുമാറിന് പിന്തുണയുമായി മകളും നടിയുമായി അഹാന കൃഷ്ണയും രംഗത്ത് വന്നിരുന്നു, എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കൃഷ്ണകുമാര്‍ പരാജയപ്പെടുകയായിരുന്നു. ഇതിനിടെ ഇപ്പോഴിതാ അച്ഛന്റെ പരാജയത്തില്‍ തന്നെ കളിയാക്കാന്‍ വന്നൊരാള്‍ക്ക് അഹാന നല്കിയ മറുപടി ശ്രദ്ധ നേടുകയാണ്. അഹാനയുടെ സ്റ്റോറിയ്ക്കുള്ള മറുപടിയായാണ് ഒരാള്‍ താരത്തെ പരിഹസിക്കാന്‍ ശ്രമിച്ചത്. അച്ഛന് പൊട്ടിയല്ലോ എന്നായിരുന്നു അയാളുടെ പ്രതികരണം.
എന്നാൽ ഇതിനു ഒട്ടും വൈകാതെ തന്നെ മറുപടിയുമായി അഹാനയും എത്തി, ഒറ്റവാക്കില്‍ ആയിരുന്നു അഹാനയുടെ മറുപടി. ‘അയിന്’ എന്നാണ് അഹാന ചോദിച്ചത്. നേരത്തെ അച്ഛന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും മകള്‍ എന്ന നിലയിലാണ് താന്‍ അച്ഛനെ പിന്തുണയ്ക്കുന്നതെന്നും അഹാന പറഞ്ഞിരുന്നു. നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ല തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കിയിരുന്നു.
മോശം കമന്റുകൾക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കാറില്ല അഹാനയുടെ നിലപാടുകൾ എപ്പോഴും ശ്രദ്ധ നേടുന്നവയാണ്. അതേസമയം തന്റെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കുറിപ്പുമായി കൃഷ്ണകുമാറും എത്തിയിരുന്നു, നമസ്കാരം സഹോദരങ്ങളെ.. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധി വന്നിരിക്കുകയാണ്. കേരളത്തിൽ, തൃശൂർ മണ്ഡലത്തിൽ നമ്മുടെയെല്ലാം പ്രിയങ്കരനായ സുരേഷേട്ടൻ ചരിത്രവിജയം നേടുകയും, മറ്റുള്ള ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കൊല്ലത്തും പരിമിതികളുടെ നടുവിൽ ചുരുങ്ങിയ ദിവസങ്ങളിലെ പ്രചാരണം മാത്രം ഉണ്ടായിട്ടുകൂടി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് ഷെയർ 10.67 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർദ്ധിപ്പാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. എനിക്ക് വോട്ട് നൽകി എന്നിൽ വിശ്വാസം അർപ്പിച്ച എല്ലാ വോട്ടർമാരോടും എന്റെ നന്ദിയും കടപ്പാടും ഈയവസരത്തിൽ അറിയിക്കുകയാണ്. തുടർന്നും കൊല്ലത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിനുള്ള പരിഹാരം കണ്ടെത്തി കൊല്ലത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്… നന്ദി എന്നാണ് അദ്ദേഹം കുറിച്ചത്.. എല്ലാത്തിലുമുപരി സുരേഷ് ഗോപിയുടെ ചരിത്ര വിജയത്തിന്റെ സന്തോഷത്തിലാണ് ഞങ്ങൾ എല്ലാവരുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
Leave a Reply