
ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കേണ്ടതല്ല, നമുക്ക് ഒരാളെ ഇഷ്ടം ആയിരിക്കുമ്പോൾ തന്നെ വേറെ ഒരാളെ ഇഷ്ടം ആവാം ! വാക്കുകൾ ശ്രദ്ധ നേടുന്നു !
ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അതേസമയം കരിയറിലും വ്യക്തി ജീവിതത്തിലും ഏറ്റവും കൂടുതൽ വിമർശനം നേരിട്ടുള്ള ആളുകൂടിയാണ് ഗോപി. അദ്ദേഹത്തിന്റെ ഗാനങ്ങൾ കോപ്പി അടിച്ചു ഉണ്ടാക്കുന്നതാണ് എന്ന രീതിയിലും വിമർശനങ്ങൾ നേരിട്ടിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ മൂന്ന് ജീവിത പങ്കാളികൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് പ്രിയ, പ്രിയയെ വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ അവർക്ക് രണ്ടു മക്കളും ഉണ്ട്.
ഇതേസമയത്ത് തന്നെയാണ് അദ്ദേഹം അഭയ ഹിരണ്മയിയെ ഇഷ്ടപെട്ടിരുന്നതും ശേഷം, കുടുബം ഉപേക്ഷിച്ച് അദ്ദേഹം 12 വർഷത്തോളം അഭയക്ക് ഒപ്പം ലിവിങ് റിലേഷനിലായിരുന്നു. അതിനു ശേഷം ഗായിക അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയും ശേഷം കൃത്യം ഒരു വർഷത്തിന് ശേഷം ആ ബന്ധവും ഏകദേശം അവസാനിച്ച അവസ്ഥയിലാണ്.
തന്റെ പെൺ സുഹൃത്തുക്കൾക്ക് ഒപ്പം അദ്ദേഹം പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്, അതിന് മോശം കമന്റുകളായും വരാറുണ്ട്, അത്തരത്തിൽ, അണ്ണാ… പുതിയത് വല്ലതും…. സെറ്റായോ? അണ്ണന്റെ തലയിൽ വരച്ച വര എന്റെ എവിടേലും വരച്ചാൽ നന്നായേനെ എന്നായിരുന്നു കമന്റ്. എന്നാൽ ഏറെ നാളുകൾക്ക് ശേഷം ഗോപി സുന്ദർ മറുപടിയുമായി എത്തി. ഒരു വരയെ വിശ്വസിച്ചു ജീവിക്കുന്ന കുറെ അണ്ണന്മാർ എന്നാണ് ഗോപി നൽകിയ മറുപടി.

എന്നാൽ അതേസമയം കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ പിറന്നാൾ ദിനം. സുഹൃത്തുക്കൾക്ക് ഒപ്പം അതിഗംഭീരമായി തന്നെ ആദ്ദേഹം പിറന്നാൾ കേമമാക്കി. പിറന്നാൾ ദിന ആഘോഷത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം പങ്കിടുകയും ചെയ്തു. എന്നാൽ അതേസമയം ഗോപി സുന്ദർ ഗായിക പ്രിയ മയോനിയുമായി പ്രണയത്തിൽ ആണെന്നും സൂചന ഉണ്ടായിരുന്നു. എന്നാൽ വാർത്തകൾ നിറഞ്ഞപ്പോഴും അദ്ദേഹം മറുപടി നൽകിയില്ല. ഇതുവരെയുള്ള ജന്മദിനങ്ങളിൽ ഏറ്റവും മികച്ചത് എന്ന ക്യാപ്ഷനോടെയാണ് മയോണിക്ക് ഒപ്പമുള്ള ചിത്രം അദ്ദേഹം പങ്കിട്ടത്.
മുമ്പൊരിക്കൽ പ്രണയ ബന്ധത്തെക്കുറിച്ച് മൈത്രേയൻ പറഞ്ഞകാര്യം തൻറെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുകയാണ് ഗോപിസുന്ദർ. ‘വെരി ട്രൂ’ എന്നാണ് കുറിച്ചത്, വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്, ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കേണ്ടതല്ല.
അതൊക്കെ, പ്രണ,യത്തെ റൊമാൻറിക്സൈഡ് ചെയ്തു പറയുന്നതാണ്. നമുക്ക് ഒരാളെ ഇഷ്ടം ആയിരി,ക്കുമ്പോൾ തന്നെ വേറെ ഒരാളെ ഇഷ്ടം ആവാം .അതിനുള്ള സാധ്യത വളരെ കൂടുത,ലാണ്. എത്ര തരത്തിലുള്ള കറികൾ കൂട്ടിയാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്. അതുപോലെ തന്നെ നമ്മൾ ഒരിക്കൽ ഇട്ട ഷിർട്ട് ആണോ എപ്പോഴും ധരിക്കുന്നത്. ഒരേ സമയം തന്നെ നമുക്ക് പലതിനെയും ഇഷ്ടപ്പെടാൻ ആകും. ഒരാൾക്ക് കുറഞ്ഞത് 4-5 കൂട്ടുകാർ എങ്കിലും ആവശ്യമാണ് എന്നും ആ വിഡിയോയിൽ പറയുന്നു..
Leave a Reply