
പണ്ടേ സംഘി വിളിയുണ്ട് ! അതുകൂടാതെ ചാണകം, കുലസ്ത്രീ എന്നൊക്കെ ! അഹന്തയില്‍ നിന്ന് മുക്തി നേടുന്നു ! രചനയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
നടിയായും ക്ലാസ്സിക്കൽ നർത്തകിയായും ഏറെ ശ്രദ്ധ നേടിയ ആളാണ് രചന നാരായണൻ കുട്ടി. ഇപ്പോഴിതാ തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി, തിരുപ്പതിയില്‍ വഴിപാടായി മുടി സമർപ്പിച്ച് എല്ലാ അഹംഭാവത്തില്‍ നിന്നും മുക്തി നേടിയിരിക്കുന്നുവെന്നും താരം കുറിച്ചു. ‘ഗോവിന്ദാ ഗോവിന്ദാ.. എന്നെ സമർപ്പിക്കുന്നു. അഹന്തയില്‍ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങള്‍ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയില്‍’- എന്ന കുറിപ്പോടെയാണ് ഭഗവാന് മുടി വഴിപാടായി സമർപ്പിച്ച രചന കുറിച്ചത്..
മുമ്പൊരിക്കൽ , ഉദയനിധിയുടെ സനാതന ധര്‍മ്മത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിന് ആദ്യം മറുപടി നൽകിയ ആളാണ് രചന, എന്നാൽ അതിനെതിരെ സംസാരിച്ചതിന്റെ പേരിൽ തന്നെ പരിഹസിഹവർക്കുള്ള മറുപടി നൽകിയത് ഏറെ ശ്രദ്ധ നേടിയിരുന്നു, ആ വാക്കുകൾ ഇങ്ങനെ, പാടെ ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന ഒന്നാണോ ഇത്.. മനുഷ്യരാശിയുടെ ചരിത്രത്തില്‍ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവര്‍ക്കും വേണ്ടി ചിന്തിക്കുന്ന ‘ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യന്’ എന്നത് എപ്പോഴേ മാറി (ചില കൂപമണ്ഡൂകങ്ങള്‍ ഒഴികെ). എല്ലാവരും അവരവരുടെ വഴികളില്‍ ചിന്തിക്കാന്‍ പ്രാപ്തരായി.

നമ്മുടെ ഭാരതത്തിൽ സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാന്‍ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത്.. കാരണം, സനാതന ധര്‍മ്മത്തിന്റെ സ്വഭാവം എന്നത് തന്നെ ‘നിങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുക’ എന്നതാണ്, നിങ്ങള്‍ക്ക് മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങള്‍ നല്‍കാനല്ല, മറിച്ചു, ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്. എന്നും രചന പറയുന്നുണ്ട്.
എന്നാൽ നടിയുടെ ഈ പോസ്റ്റിന് ലഭിച്ച കമന്റുകൾ ഇങ്ങനെ, ഇന്നുമുതൽ നിങ്ങളെയും സംഘി ആക്കും എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിന് രചന നാരായണൻകുട്ടി മറുപടിയുമായി എത്തിയിരുന്നു. ‘എനിക്ക് പണ്ടേ അങ്ങനെ ഒരു പേരുണ്ട്. അതുമാത്രമല്ല കുലസ്ത്രീ (മുടി വെട്ടിയപ്പോൾ മോഡേൺ കുലസ്ത്രീ എന്നൂടെ വന്നു), ചാണകം, ചാണകപ്പുഴു ഇങ്ങനെ എന്തൊക്കെ.. പിന്നെ കേക്കാതെ വിളിക്കുന്നത് വേറേയും’ എന്നാണ് രചന മറുപടി പറഞ്ഞത്. അതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അയോദ്ധ്യയിൽ പൂജിച്ച അക്ഷതം നേരിട്ട് ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷവും രചന പങ്കുവെച്ചിരുന്നു.
Leave a Reply