
‘കേരളം വ്യാവസായിക മുന്നേറ്റത്തിൽ’….! കണ്ണൂരിൽ സമാധാന അന്തരീക്ഷമെന്ന് മുഖ്യമന്ത്രി, “അതിരിക്കട്ടെ, തെങ്ങുംതോപ്പിൽ കയറാമോ” പരിഹസിച്ച് ജോയ് മാത്യു !
ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് കണ്ണൂർ തലശേരിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നും തേങ്ങാ എടുക്കാൻ പോയ വയോധികൻ ബോം,ബു പൊ,ട്ടി,ത്തെറിച്ച് കൊ,ല്ല,പ്പെട്ടു എന്ന വാർത്ത, നിരവധി പേരാണ് ഈ വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് രംഗത്ത് വരുന്നത്. ഇപ്പോഴിതാ നടനും രാഷ്ട്രീയ നിരീക്ഷകനുമായ ജോയ് മാത്യു പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം ഈ ബോബ് സ്പോടനവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവതി കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത് വലിയ വാർത്തയായി മാറിയിരുന്നു, പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധൻ്റെ അയല്‍വാസി സീന പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ജോയ് മാത്യു കുറിച്ചത്, ‘കേരളം വ്യാവസായിക മുന്നേറ്റത്തിൽ’…. എന്നായിരുന്നു. അതുപോലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് ഇങ്ങനെ, അതേസമയം ദുരൂഹ സാഹര്യത്തിൽ കാണുന്ന സ്റ്റീൽ പാത്രങ്ങൾ ആരും തുറന്നു നോക്കരുതെന്ന നിർദേശം മുഖ്യമന്ത്രി ജനങ്ങൾക്ക് നൽകണമെന്നാണ് അദ്ദേഹം പറഞ്ഞത്. തലശ്ശേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്ഫോടനത്തിൽ മരിച്ച സംഭവം സഭയിൽ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷം. സിപിഎമ്മിന് ചിഹ്നം പോയാൽ എ.കെ ബാലൻ പറഞ്ഞത് പോലെ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എംഎൽഎ പരിഹസിച്ചു.
അതുപോലെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും ഈ വിഷയത്തിൽ പരിഹാസ പോസ്റ്റുകളുമായി എത്തിയിരുന്നു, കണ്ണൂരിൽ സമാധാന അന്തരീക്ഷമെന്ന് മുഖ്യമന്ത്രി. “അതിരിക്കട്ടെ, തെങ്ങുംതോപ്പിൽ കയറാമോ?” പറമ്പിൽ നിന്ന് തേങ്ങ എടുക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്പർ വൺ ക്യൂബളം! നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി ____ ഉണ്ട്… എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പരിഹാസ കമന്റുകൾ..
Leave a Reply