
വെറുതെ ഒരോളമുണ്ടാക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു, എനിക്കറിയില്ലേ, ആവേശം അതിനേക്കാള്‍ നല്ല സിനിമയാണെന്ന് ! ധ്യാൻ ശ്രീനിവാസൻ !
മലയാള സിനിമയിൽ ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ മികച്ച സിനിമകളുടെ ഭാഗമായിരിക്കൊണ്ടിരിക്കുകയാണ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു, ചിത്രം തിയറ്ററിൽ മികച്ച വിജയമായിരുന്നു എങ്കിലും ഇപ്പോഴിതാ ഒ ടിടി റിലീസ് ചെയ്തതോടെ വലിയ വിമർശനവും ട്രോളുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമക്ക് ഒപ്പമാണ് ഫഹദിന്റെ സൂപ്പർ ഹിറ്റ് സിനിമ ആവേശവും റിലീസ് ചെയ്തത്.
ഈ സമയത്ത് വിഷു നമ്മള് തൂക്കി എന്നും ആവേശത്തിന്റെ സെക്കന്‍ഡ് ഹാഫ് ലാഗ് ആണെന്നും ധ്യാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അത് തമാശയ്ക്ക് പറഞ്ഞതാണ് എന്നാണ് ധ്യാന്‍ ഇപ്പോള്‍ പറയുന്നത്. ധ്യാൻറെ വാക്കുകൾ വിശദമായി, ആവേശം റിലീസ് ചെയ്യുന്നതിന് മുമ്പേ അതിന്റെ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അന്ന് അങ്ങനെ പറഞ്ഞത് തമാശയ്ക്ക് മാത്രമായിരുന്നു. ഫെസ്റ്റിവല്‍ സീസണിലാണ് നമ്മുടെ സിനിമ വരുന്നത്. അങ്ങനെയൊരു ക്ലാഷ് വരുന്ന സമയത്ത് നിങ്ങളുടെ മുന്നില്‍ തന്നെയല്ലേ ഞാന്‍ ഇതൊക്കെ പറഞ്ഞു പോയത്.

ഞാനത് വളരെ ഫൺ ആയിട്ട് പറഞ്ഞതാണ്, നമ്മള് പറയുന്നത്, ആളുകള്‍ എങ്ങനെ എടുക്കുന്നു എന്നതും പ്രധാനമാണ്. ജിത്തു മാധവന് തന്നെ അതിന് ശേഷം നല്കിയ അഭിമുഖങ്ങളില്‍ പറയുകയുണ്ടായി, ഞാനത് പറഞ്ഞത് തമാശയ്ക്കാണെന്ന്. ആ സിനിമ പുറത്തിറങ്ങി ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിന് ശേഷമാണ് ഞാന്‍ രാത്രിയില്‍ പോയി തമാശയ്ക്ക് ആ പ്രതികരണം നടത്തിയത്.
ആദ്യം തന്നെ എനിക്കറിയാമായിരുന്നു ഞങ്ങളുടെ സിനിമയേക്കാൾ എന്തുകൊണ്ടും മികച്ചത് ആവേശം തന്നെയാണ് എന്നത്, പക്ഷേ ആ സമയത്ത് എനിക്ക് എന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാന്‍ പറ്റില്ലല്ലോ? എനിക്കറിയാം വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ പ്രശ്നങ്ങളൊക്കെ. ഞാന്‍ അഭിനയിച്ചൊരു സിനിമ, അതിനോടൊപ്പം ഇറങ്ങുന്ന മറ്റൊരു സിനിമ. എനിക്ക് ചിലപ്പോള്‍ എന്റെ സിനിമയേക്കാള്‍ ഇഷ്ടപ്പെടുന്നത് അതിന്റെ കൂടെ ഇറങ്ങിയ സിനിമയാകും. അതുപോലെ പ്രണവിന്റെ ആ ലുക്കിൽ ഞങ്ങൾക്ക് എല്ലാവർക്കും ഒരു തൃപ്തിക്കുറവ് ഉണ്ടായിരുന്നു, സിനിമ ഓ ടി ടി യിൽ കാണുമ്പോൾ തീർച്ചയായും ബോറടിക്കും എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.
Leave a Reply