
അവൾക്ക് പകരം മറ്റൊരാളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ലായിരുന്നു ! അനിയത്തിപ്രാവ് സിനിമയിലെ രംഗം യഥാർത്ഥത്തിൽ ജീവിതത്തിൽ സംഭവിച്ചു ! ഇടവേള ബാബു തുറന്ന് പറയുന്നു !
മലയാള സിനിമയിൽ ചെറുതും വലുതുമായി നിരവധി കഥാപത്രങ്ങൾ അവതരിപ്പിച്ച നടനാണ് ഇടവേള ബാബു, ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം അമ്മ എന്ന താര സംഘടനയുടെ നടത്തിപ്പുകാരനായിട്ടാണ് അധികവും പ്രവർത്തിച്ചത്. ഇപ്പോഴും അവിവാഹിതനായി തുടരുന്ന അദ്ദേഹം ഇപ്പോഴിതാ എന്തുകൊണ്ട് താൻ ഒരു വിവാഹം കഴിച്ചില്ല എന്നതിനെ കുറിച്ച് മനസ് തുറന്ന് പറയുകയാണ്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.
വാക്കുകൾ ഇങ്ങനെ, അച്ഛനും അമ്മയും വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ സംഗീതവും നൃത്തവും അറിയുന്ന ഒരാള്‍ വേണം എന്നായിുരന്നു മനസില്‍. ഇന്നു സിനിമാക്കാരനു പെണ്ണുകിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. അങ്ങനെ വിവാഹാലോചനകള്‍ മുന്നോട്ട് പോകുമ്പോള്‍ ഞങ്ങളുടെ കുടുംബത്തിൽ തന്നെയുള്ള ഒരു കുട്ടി എന്നെ വിവാഹം ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞു, അങ്ങനെ ഞങ്ങൾ പ്രണയിക്കാൻ തുടങ്ങി, സിനിമയില്‍ കാണുന്ന പ്രണയമല്ല. മുതിര്‍ന്ന രണ്ടു പുടെ വേരുള്ള പ്രണയം. വിവാഹാലോചന വീടുകളിലെത്തി. രണ്ടു വീട്ടുകാരും എതിര്‍ത്തു. ഞാന്‍ സിനിമാക്കാരനായതാണ് അവരുടെ വീട്ടുകാര്‍ കണ്ട കുഴപ്പം. അവരുടെ സമ്പത്തായിരുന്നു എന്റെ വീട്ടിലെ പ്രശ്നം. വീട്ടുകാരുടെ മനസ് മാറാന്‍ ഞങ്ങള്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഒന്നും രണ്ടുമല്ല, എട്ടര വര്‍ഷം ആ കാത്തിരിപ്പ് നീണ്ടു.
ഞങ്ങളുടെ ഈ പ്രണയത്തിൽ മാതാ അമൃതാനന്ദ മൈയും കരുണാനിധിയും വരെ ഇടപെട്ടു, ആ കുട്ടിയെ അമ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അമ്മയോട് സംസാരിക്കാന്‍ ഞാന്‍ അമൃതപുരിയിലേക്ക് പോയി. ചുരുക്കം പേര്‍ക്ക് മാത്രം പ്രവേശനമുള്ള പര്‍ണകൂടീരത്തില്‍ വച്ച് മണിക്കൂറുകളോളം അമ്മ എന്നോട് സംസാരിച്ചു. വിവാഹവുമായി മുന്നോട്ടു പോകാന്‍ ഉപദേശിച്ചു. പക്ഷെ ആ സമയത്താണ് അവളുടെ വീട്ടുകാർ അവളെ തമിഴ്നാട്ടിലേക്ക് കടത്തി, അവിടെ നിന്ന് കാനഡയിലേക്ക് കടത്താൻ ശ്രമിച്ചത്.

അതിനായി അവളെ അവർ തമിഴ്നാട്ടില്‍ എവിടെയോ ഒളിപ്പിച്ചു, ആ സമയത്ത് അവളെ മോചിപ്പിക്കാന്‍ നടന് കൊച്ചിന് ഹനീഫ വഴി ഞാൻ കരുണാനിധിയെ സമീപിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനും തീരുമാനിച്ചു. ഒടുവില്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു ഞങ്ങള്‍ രണ്ടു പേരുടെയും സന്തോഷത്തിനായി ഒരുപാടു പേരെ സങ്കടപ്പെടുത്തേണ്ട. അങ്ങനെ ഒടുവിൽ പിരിയാം എന്ന തീരുമാനമെടുത്തു. പക്ഷെ ഞാന്‍ അന്നേ മനസിനോട് പറഞ്ഞു, ഇനി എനിക്ക് മറ്റൊരു വിവാഹം ഉണ്ടാവില്ല. മറക്കാന്‍ കഴിയാത്തിടത്തോളം മറ്റൊരാളുടെ ജീവിതം കളയുന്നത് എന്തിനാണ്, അങ്ങനെ സിനിമയിൽ മുഴുകി..
എന്നാൽ അതിനുശേഷം കുറെ വർഷങ്ങൾക്ക് ശേഷം അവളുടെ അമ്മയുടെ അവസാന നാളുകളില്‍ എന്നെ കാണണമെന്ന് ആഗ്രഹം പറഞ്ഞു. അരികില്‍ ചെന്നപ്പോള്‍ എന്റെ കൈ പിടിച്ച് ആ അമ്മ പറഞ്ഞു, ഞങ്ങളെ സങ്കടപ്പെടുത്തണ്ടെന്നു കരുതിയാണ് മോളെ വേണ്ടെന്നു വച്ചതെന്നറിയാം. അങ്ങനെയൊരു മനസ് ഈ ലോകത്ത് നിനക്ക് മാത്രമേ ഉണ്ടാവൂ എന്ന് അങ്ങനെ ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലെ ആ രംഗം എന്റെ ജീവിതത്തിൽ ഉണ്ടായി, പക്ഷെ അതിലെപോലെ പെണ്ണിനെ മാത്രം എനിക്ക് കിട്ടിയില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply