
ചൂട് ചായ ഊതി ഊതി കുടിക്കുന്ന ഗുപ്തന് ഇപ്പോൾ ദാ ഇവിടെയുണ്ട് ! ആള് ചില്ലറക്കാരനല്ല ! രാജീവ് മേനോന്റെ ഇപ്പോഴത്തെ ജീവിതം !
ഹരികൃഷ്ണൻസ് എന്ന മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ കണ്ട മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു കഥാപാത്രമാണ് അതിൽ ഗുപ്തൻ എന്നത്, നായികയായ മീരയുടെ അടുത്ത സുഹൃത്തുകൂടിയായ ഗുപ്തൻ. ഒരു കാവി വേഷവും, തോളിലൊരു സഞ്ചിയുമായി മലയാളി മനസ്സിലേക്ക് ചേക്കേറിയ കഥാപാത്രമാണ് ഹരികൃഷ്ണന്‍സിലെ ഗുപ്തന്. ചൂട് ചായ ഊതി ഊതി കുടിക്കുന്ന ഗുപ്തന് ആയി എത്തിയ രാജീവ് മേനോന് ഹരികൃഷ്ണന്സിന് ശേഷം പിന്നീട് എങ്ങോട്ടു പോയി. ശരിക്കും ആരാണ് രാജീവ് മേനോന്
ഗുപ്തൻ എന്ന പേരും അതിനൊപ്പം ചൂട് ചായ ഊതി ഊതി കുടിക്കുന്ന ഗുപ്തൻ എന്ന ഡയലോഗും ഇന്നും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തില്‍, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കഥാപാത്രങ്ങള്‍ക്ക് മുകളില്‍ നിന്ന ഒരു കഥാപാത്രമായിരുന്നു ഗുപ്തന്. ‘ചൂട് ചായ ഊതി ഊതി കുടിക്കാനായിരുന്നു ഗുപ്തനിഷ്ടം’ എന്ന ആ ഡയലോഗ് ഈ ജനറേഷനും ഏറ്റു പറയുമ്പോള്‍ മനസ്സിലാക്കാം, ഗുപ്തന് എന്ന കഥാപാത്രം എത്രത്തോളം മലയാളികളിലേക്ക് ഇറങ്ങി ചെന്നിരുന്നു എന്ന്.

രാജീവ് മേനോൻ എന്ന അതുല്യ കലാകാരനാണ് ഗുപ്തൻ എന്ന കഥാപാത്രത്തിന് ജീവൻ പകർന്നു നൽകിയത്. സിനിമയിലെ ജീനിയസ് ആയ ഗുപ്തന് എന്ന കഥാപാത്രത്തിന്റെ റിയല്‍ ലൈഫ് വേര്‍ഷനാണ് യഥാര്‍ത്ഥത്തില്‍ രാജീവ് മേനോന്, അദ്ദേഹം ഒരു ഛായാഗ്രഹന് ആണ്, അതും ഹിറ്റ് മേക്കർ മണിരത്നത്തിന്റെ പ്രിയപ്പെട്ട ഛായാഗ്രഹന്..
മലയാളികൾക്കും വളരെ പ്രിയങ്കരമായ ‘വെണ്ണിലവേ വെണ്ണിലവേ..’ എന്ന പാട്ട് രാജീവ് മേനോന്റെ സംവിധാനത്തില്‍ പിറന്ന ‘മിന്‍സാര കനവ്’ എന്ന ചിത്രത്തിലേതാണ്. കൂടാതെ അദ്ദേഹം ഒരു ബഹുമുഖ പ്രതിഭകൂടിയാണ്, ഗായകനും ഗാന രചയിതാവും സിനിമാ നിര്‍മാതാവും ഒക്കെയാണദ്ദേഹം. ഇന്ന് രാജീവ് മേനോന് സിനിമയില്‍ നിന്നൊക്കെ അകന്ന് അഡ്വര്‍ടൈസിങ് ഡയറക്ഷന്‍ മേഘലയില്‍ സജീവമായി നിലനില്‍ക്കുകയാണ്. അതിന്റെ ഒപ്പം അതിനൊപ്പം സിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും എക്യുപ്മെന്റ്സ് നല്കുന്ന ‘രാജീവ് മേനോന് പ്രൊഡക്ഷന്‍സ് ആന്റ് മൈന്റ്സ്ക്രീന് ഫിലി ഇന്‍സ്റ്റിറ്റ്യൂട്ടും’ നടത്തി വരുന്നു.
Leave a Reply