
മമ്മൂക്കയുടെ അത്രയൊന്നും ആരും അനുഭവിച്ചിട്ടില്ലല്ലോ..! മമ്മൂട്ടിയെ വേദിയിലിരുത്തി ‘ഭ്രമയുഗം’ സ്പൂഫ് ചെയ്ത ടിനി ടോമിന് ട്രോൾ !
മലയാള സിനിമ രംഗത്തും മിമിക്രി രംഗത്തും ഏറെ ശ്രദ്ധേയനായ താരമാണ് ടിനി ടോം, ഇപ്പോൾ കഴിഞ്ഞ കുറച്ച് കാലമായി അദ്ദേഹം ഏറെ വിമർശനങ്ങൾ ഏറ്റിരുന്നു, ഇപ്പോഴിതാ മമ്മൂട്ടിയെ വേദിയിലിരുത്തി ‘ഭ്രമയുഗം’ സ്പൂഫ് ചെയ്ത് എയറില്‍ ആയിരിക്കുകയാണ് ടിനി ടോം. വനിത ഫിലിം അവാര്‍ഡിന്റെ ഭാഗമായാണ് ടിനി ടോമിന്റെ നേതൃത്വത്തില്‍ ഭ്രമയുഗം സ്പൂഫ് സ്‌കിറ്റ് അവതരിപ്പിച്ചത്. ട്രോളുകളാണ് ഈ സ്പൂഫ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം കൊടുമണ്‍ പോറ്റി ആയിരുന്നു.
മമ്മൂട്ടിയെ വേദിയിരുത്തി പെടുമണ്‍ പോറ്റി എന്ന പേരിലാണ് ടിനി ടോം സ്‌കിറ്റ് അവതരിപ്പിച്ചത്. ടിനി ടോമിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ് ഇപ്പോള്‍. ‘ജസ്റ്റ് ഫോര്‍ ഹൊറര്‍. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മള്‍ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓര്‍ക്കുക’. “അത്രയൊന്നും ഈ ജീവിതത്തില്‍ ആരും അനുഭവിച്ചിട്ടില്ലല്ലോ” എന്നാണ് എംഎ നിഷാദ് സ്പൂഫിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. പെടുമണ്‍ പോറ്റിയായുള്ള ടിനിയുടെ പ്രകടനം നോക്കിയിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സംവിധായകന്‍ പങ്കുവച്ചത്.

ഇദ്ദേഹത്തെ കൂടാതെ സമൂഹ മാധ്യമങ്ങളിൽ മറ്റു നിരവധി പേരും ഇതിന്റെ പേരിൽ തന്നെ ടിനി ടോമിനെതീരെ ട്രോളുകൾ പങ്കുവെക്കുന്നുണ്ട്. ടിനി ടോമിനൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനുമായിരുന്നു സ്‌കിറ്റില്‍ പങ്കെടുത്ത മറ്റ് താരങ്ങള്‍. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരന്‍ മനയിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി ഇവര്‍ അവതരിപ്പിച്ചത്.
ഇതിന് മുമ്പ് ടിനി ടോം പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെ, എന്റെ കരിയറിൽ ആകെ മൂന്ന് പടത്തില്‍ മാത്രമെ മമ്മൂക്കയുടെ ബോഡി ഡബിളായി ഞാന്‍ അഭിനയിച്ചിട്ടുള്ളു. കുറച്ചുനാള്‍ മുമ്പ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ പോയിരുന്നു. അവിടെ വെച്ച് മമ്മൂക്ക എന്നോട് പറഞ്ഞു. നീ എന്റെ അടുത്തിരുന്നാല്‍ ആളുകള്‍ പറയും എന്റെ ഫൈറ്റ് ചെയ്തത് നീയാണെന്ന്, അത് എന്നെ എത്രത്തോളം വിഷമിപ്പിച്ചു എന്നത് ഇപ്പോഴും ഓർക്കാൻ വയ്യ എന്നാണ് ടിനി പറയുന്നത്.
ഈ അടുത്തകാലത്തായി ഇൻഡസ്ട്രിയിൽ, തനിക്കെതിരെ ആരോപണങ്ങൾ വരുന്നുണ്ട്, കലാകാരന്‍ നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. ടര്‍ബോ ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ചില മെസേജുകളും മറ്റും വന്നിരുന്നു. മമ്മൂക്ക ഈ പ്രായത്തിലും വളരെ കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്. അത് പരിഹസിക്കപ്പെടുമ്പോള്‍ ബാധിക്കുന്നത് എന്നെകൂടിയാണ് എന്നും ടിനി ടോം പറഞ്ഞിരുന്നു.
Leave a Reply