
ഞാൻ ഒരു ക്രിസ്ത്യനാനിയാണ് പക്ഷെ എന്റേത് എന്റെ ഭാരതത്തിന്റെ സംസകരമായ ഹിന്ദു സംസ്കാരമാണ് ! ക്ഷേത്ര ദർശനം നടത്തിയ ടിനി ടോം പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് ടിനി ടോം, കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്, ഇപ്പോഴിതാ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കർക്കിടകം 1-ആം തീയതി പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ നടന്ന പൂജയിൽ ടിനി ടോമും നടി സരയുവും പങ്കെടുക്കാൻ എത്തിയതായിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു പുതിയ അനുഭവമായിരുന്നു. ഇത്രയും പ്രതിഷ്ഠകൾ കാണുന്നതും ഇത്രയും വഴിപാടുകൾ ചെയ്യുന്നതും ആദ്യമായിട്ടാണ്. ജാതിയും മതവും ഒന്നുമില്ല. ഭാരതത്തിന്റെ സംസ്കാരം ഇതാണ്. എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്, എന്റെ മതം ക്രൈസ്തവ മതവും. ഹിന്ദു എന്ന് പറയുന്നത് ഒരു ഒരു മതമല്ല. ഹിന്ദു എന്നത് ഒരു സംസ്കാരമാണ് എന്ന് കാണിക്കുന്ന ഒരു അമ്പലമാണ് പേരമംഗലം നാഗരാജാ ക്ഷേത്രം.
പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തിയത് വളരെ നല്ല അനുഭവമായിരുന്നു. ഒരു പുതിയ അനുഭവമായിരുന്നു. ഇത്രയും പ്രതിഷ്ഠകള്‍ കാണുന്നതും ഇത്രയും വഴിപാടുകള്‍ ചെയ്യുന്നതും ആദ്യമായിട്ടാണ് ഇവിടെ നിന്നും നല്ല പോസിറ്റീവിറ്റി ലഭിച്ചു. ഇതുപോലുള്ള ക്ഷേത്രങ്ങളും ഇതുപോലുള്ള പള്ളികളുമാണ് കേരളത്തിൽ വരേണ്ടത്. അവിടെയാണ് മതസൗഹാർദം ഉണ്ടാകുന്നത് എന്നും ടിനി ടോം പറയുന്നു.

അടുത്തിടെ മമ്മൂട്ടിയുടെ ഭ്രമയുഗം എന്ന സിനിമയിലെ രംഗം വേദിയിൽ മമ്മൂട്ടി ഇരിക്കെ ടിനി ടോം വേദിയിൽ സ്കിട്ടായി അനുകരിച്ചിരുന്നു, ഇതിനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് ടിനി ടോം തന്നെ രംഗത്ത് വന്നിരുന്നു, മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാന്‍ സാധിച്ചതു തന്നെ മഹാഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്.
മമ്മൂക്ക എന്ന മഹാനടൻ ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം, അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു അത്. മമ്മൂക്കയും സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം വന്ന് അഭിനന്ദിച്ചു, ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ അനാവശ്യമാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു.
Leave a Reply