വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്, അതിൽ എന്താണ് സംഭവിച്ചതെന്ന് ഇന്നും എനിക്കറിയില്ല ! രാജസേനൻ !

ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച കോംബോ ആയിരുന്നു ജയറാം രാജസേനൻ.. ഒരു പക്ഷെ ജയറാം എന്ന നടന്റെ കരിയറിന്റെ വളർച്ചയിൽ ഏറ്റവും വലിയ പങ്ക് വഹിച്ച സംവിധായകനും രാജസേനൻ തന്നെയാണ്.  പക്ഷെ പരസ്പരം കണ്ടാൽ മിണ്ടാൽപോലും കഴിയാത്തവിധം രണ്ടുപേരും അകന്നു പോയിരിക്കുന്നു, ഇവർക്കിടയിലെ പ്രശ്‌നം എന്തായിരുന്നു എന്ന് പോലും ഇവർക്ക് അറിയില്ല, ജയറാം എവിടെയും ഈ  സംസാരിച്ചിട്ടുപോലുമില്ല, പക്ഷെ രാജസേനൻ ഇതിനെ കുറിച്ച് മിക്കപ്പോഴും സംസാരിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,

ജയറാമിനെ ഞാൻ ആദ്യമായി കാണുന്നത് എന്റെ വിവാഹം ക്ഷണിക്കാൻ പോയപ്പോഴാണ്, പിന്നീട് ഒന്നിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ ജയറാമുമായി വളരെ അടുപ്പമുള്ള സൗഹൃദം രൂപപ്പെട്ടു. കടിഞ്ഞൂല്‍ കല്യാണം ആയിരുന്നു ആദ്യ ചിത്രം. ആ ചിത്രം ചെയ്യുന്ന സമയത്ത് വളരെയേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. എന്നിട്ടും കടിഞ്ഞൂല്‍ കല്യാണം അന്ന് ഹിറ്റായിരുന്നു. അതിന് പിന്നാലെ അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ ചിത്രങ്ങള്‍ ഹിറ്റും സൂപ്പര്‍ ഹിറ്റുമായി. അതോടെയാണ് തുര്‍ന്നും ജയറാമിനൊപ്പം സിനിമകള്‍ ചെയ്യുന്നത്.

പെട്ടെന്ന് തന്നെ ഞങ്ങൾക്കിടയിൽ ഒരു നല്ല കെമസ്റ്ററി ഉണ്ടായി, ഒരു ടീം വര്‍ക്കൗട്ടായാല്‍ പിന്നെ നമ്മള്‍ അതില്‍ പിന്ന് പുറത്ത്‌പോകാന്‍ ആഗ്രഹിക്കില്ല. ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. അതിനും അപ്പുറത്ത് പരസ്പരം വളരെ സ്‌നേഹമുണ്ടായിരുന്നു. എല്ലാകൂടിയായപ്പോഴാണ് കൂടുതല്‍ സിനിമകള്‍ ജയറാമുമായി ചെയ്തത്. മനപ്പൂര്‍വ്വം മറ്റ് താരങ്ങളെ മാറ്റിനിത്തിയതല്ല. ഞാന്‍ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് കൂടുതല്‍ ചേര്‍ന്നുനിന്നത് ജയറാമായിരുന്നു.

ഞങ്ങൾ വ്യക്തിപരമായി വളരെ അടുപ്പമായി, സത്യം പറഞ്ഞാൽ എല്ലാ കാര്യങ്ങളും ഒട്ടും മറയില്ലാതെ തുറന്ന് പറയുന്ന, പരസ്പരം പ്രാണനെ പോലെ സ്നേഹിച്ച രണ്ടു സുഹൃത്തുക്കൾ ആയിരുന്നു. ഇപ്പോൾ അങ്ങനെ അല്ല. സുഹൃത്ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ ഇപ്പോളും ചിത്രങ്ങൾ വന്നേനെ. ആ ബന്ധം പോയി അത് അങ്ങ് അകന്നുപോയി. വഴക്ക് കൂടാതെ, പരസ്പരം എന്തെങ്കിലും പറഞ്ഞു പരത്താതെ പിരിഞ്ഞു പോയ രണ്ടു സുഹൃത്തുക്കൾ ആണ് ഞങ്ങൾ രണ്ടാളും. വഴക്ക് ഇട്ടിരുന്നു എങ്കിൽ അത് പറഞ്ഞു തീർക്കാമായിരുന്നു.

പക്ഷെ ഞങ്ങൾക്കിടയിൽ വഴക്ക് ഇല്ല . പക്ഷെ പരസ്പരം മിണ്ടില്ല. ഓർക്കാൻ സുഖമുള്ള പന്ത്രണ്ട് വര്ഷം. വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്, അതിൽ എന്താണ് സംഭവിച്ചതെന്ന് ഇന്നും എനിക്കറിയില്ല എന്നും അമ്മയും മകളും വേദിയിൽ വച്ച രാജസേനൻ പറയുന്നു.  അദ്ദേഹത്തിന്റെ വാക്കുകൾക്ക് കമന്റുകളായി ആരാധകരും എത്തി, എന്തിക്കെ ആയാലും ജയറാം മകളുടെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് നന്ദികേട് ആയിപോയി എന്നാണ് കൂടുതൽ കമന്റുകളും..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *