
അമ്മ ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ച് നടൻ സിദ്ദിഖ് ! ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി; അതുകൊണ്ട് രാജി !
മലയാള സിനിമ ഇപ്പോൾ രാജ്യത്തിന് മുന്നിൽ തന്നെ അപമാനിതരാകുന്ന കാഴ്ചയാണ് കാണുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം നിരവധി സ്ത്രീകളാണ് തങ്ങളുടെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത്. നടൻ സിദ്ദിഖിനെതിരെ കഴിഞ്ഞ ദിവസം രേവതി സമ്പത്ത് എന്ന യുവതി കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതിനെ തുടർന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരിക്കുകയാണ് സിദ്ദിഖ്. പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി. ഏഷ്യാനെറ്റ് ന്യൂസിനോട് സിദ്ദിഖ് തന്നറെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു.
യുവ നടി രേവതി സമ്പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇതേ കാര്യം പറഞ്ഞ് രംഗത്ത് വന്നിരുന്നു എങ്കിലും അന്ന് അവരുടെ വാക്കുകൾ അത്ര പ്രാധാന്യം നേടിയിരുന്നില്ല, വീണ്ടും ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി രേവതി വീണ്ടും മാധ്യമങ്ങളെ കണ്ടത്. രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച വിവരം.
അതേസമയം തന്റെ രാജിയുടെ കാരണമായി സിദ്ദിഖ് പറയുന്നത് അത് തനിക്കെതിരെ വന്ന ആരോപണം തന്നെയാണ് എന്നാണ്, തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം സിദ്ദിഖിനെതിരെ രേവതിയുടെ ആരോപണം ഇങ്ങനെ, വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് വ്യക്തമാക്കിയത്. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്ത് പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാ,രീ,രി,,കമായി പീ,ഡി,പ്പിച്ചു,വെന്നും രേവതി സമ്പത്ത് വ്യക്തമാക്കി. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് നടി വിവരിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രി,മി,ന,ൽ ആ,ക്റ്റി,വിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രി,മി,ന,ൽ അല്ലേ. നി,യ,മ,നടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീ,ഡ,ന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രധാന്യം നൽകണമെന്നും രേവതി സമ്പത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Leave a Reply