
വിവാഹ മോചനത്തിനുള്ള ജയം രവിയുടെ കാരണമിതോ ! ഗായിക കെനിഷയുമായി ഗോവയിൽ അവധി ആഘോഷിച്ച് ജയം രവി ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !
തമിഴ് സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് നടൻ ജയം രവിയുടെ വിവാഹ മോചന വാർത്ത. താൻ ആരതിയുമായി വിവാഹമോചിതനാകുന്നു എന്ന വാർത്ത ജയം രവി പങ്കുവച്ചപ്പോൾ ഇത് താൻ ഒരിക്കലും അറിഞ്ഞതോ, അംഗീകരിക്കുന്നതോ ആയ കാര്യമല്ലെന്ന് പറഞ്ഞുകൊണ്ട് ഭാര്യ ആരതിയും രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഗായിക കെനിഷയുമായി ജയം രവി റിലേഷൻഷിപ്പിലാണെന്ന വാർത്തകള്‍ ശക്തമാകുകയാണ്.
ഇവരുടെ വിവാഹ മോചനത്തിന്റെ കാരണമായി ഇപ്പോൾ ചർച്ചയാകുന്നതിങ്ങനെയാണ്, ജയം രവിയുടെയും ഭാര്യ ആരതിയുടെയും വിവാഹ വാർഷികദിനമായ ജൂണ്‍ 4ന് കുടുംബത്തിനൊപ്പം നടൻ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ 14 വർഷമായി ജയം രവി വിവാഹവാർഷിക ദിനത്തില്‍ ചിത്രീകരണം നിറുത്തിവച്ച് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചിലവഴിക്കാൻ എത്താറുണ്ടായിരുന്നു.
പക്ഷെ എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ല. ആനി ദിവസം ഗോവയില്‍ അവധി ആഘോഷിക്കാൻ ജയം രവി പോയത് ആരതി കണ്ടെത്തിയത് പ്രശ്നങ്ങള്‍ക്ക് കാരണമായിയെന്നാണ് വിവരം. ഗോവ യാത്രയ്ക്ക് ജയംരവി ഉപയോഗിച്ചത് ആരതിയുടെ പേരില്‍ വാങ്ങിയ കാറാണ്.
എന്നാൽ ഇതേ കാറിൽ നിരോധിച്ച സണ്‍ ഫില്‍ട്ടർ പേപ്പർ ഒട്ടിച്ചതിനാല്‍ പൊ,ലീ,സ് കാറിന് പിഴ ചുമത്തുകയും ചെയ്തു. എന്നാൽ ഈ വാഹനം ആരതിയുടെ പേരിലായിരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹനവകുപ്പിന്റെ സന്ദേശം ചെന്നത് ആരതിയുടെ ഫോണിലേക്കാണ്. അപ്പോഴാണ് കെനിഷയെക്കുറിച്ച് ആരതി അറിയുന്നത്. ആരതിയുടെ കാർ അമിത വേഗതയില്‍ കെനിഷയാണ് ഓടിച്ചതെന്നും മനസിലാക്കി.

ഇതോടെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ, വിവാഹ മോചന അറിയിച്ചുകൊണ്ട് ജയം രവി പങ്കുവെച്ചിരുന്ന കുറിപ്പിൽ പറയുന്നതിങ്ങനെ, വളരെയ,ധികം ചിന്തിച്ചതിനും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള എൻ്റെ വിവാഹബന്ധം വേർപെടുത്തുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തു. ഈ തീരുമാനം തിടുക്കത്തിൽ എടുത്തതല്ല. മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന വ്യക്തിപരമായ കാരണങ്ങളാൽ എടുത്തതാണ്. തീർച്ചയായും ഇത് എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്’ എന്നാണ് കുറിപ്പിൽ പറയുന്നത്.
എന്നാൽ ഇതിനുശേഷം ആരതി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, “എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ഞങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പരസ്യമായ പ്രഖ്യാപനം എന്നെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വര്‍ഷം പിന്നിട്ട ദാമ്ബത്യ ജീവിതത്തില്‍ ഒരു സുപ്രധാന തീരുമാനമെടുക്കുമ്പോൾ അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നും ആരതി പറയുന്നു.
Leave a Reply