
മനസാക്ഷി ഇല്ലായിമാണ് ഇത്, യഥാർത്ഥ പുരുഷൻ അവന്റെ കുഞ്ഞുങ്ങളെ ചുമന്ന സ്ത്രീയെ ആദരിക്കും ! തെറ്റുകൾ ജീവിതത്തിൽ സംഭവിക്കാം… പക്ഷെ.. ഖുശ്ബു പറയുന്നു !
തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയാകുന്ന ഒരു വിഷയമാണ് നാടൻ ജയം രവിയും ആരതിയും തമ്മിലുള്ള വിവാഹ മോചന വാർത്ത, ഗായിക കെനീഷയുമായുള്ള അടുപ്പമാണ് ജയം രവി കുടുംബത്തെ ഉപേക്ഷിക്കാൻ കാരണമായത് എന്നും വാർത്തകളുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഇവരുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തും നടിയുമായ ഖുശ്ബു പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. പേരെടുത്ത് പറയാതെയാണ് ഖുശ്ബു കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പിൽ ഖുശ്ബു പറയുന്നതിങ്ങനെ, ‘ഒരു യഥാർത്ഥ പുരുഷൻ നേരെ നിന്ന് എല്ലാത്തിനും മുകളിലായി തന്റെ കുടുംബത്തെ കാണും. അവന്റെ ആഗ്രഹങ്ങൾ, സ്വാതന്ത്ര്യം എന്നിവയെല്ലാം അവനെ നിരുപാധികം സ്നേഹിക്കുന്നവർക്ക് മുന്നിൽ രണ്ടാമതാണ്. ജീവിത യാത്രയിൽ എല്ലാ വിവാഹബന്ധങ്ങളിലും ഉയർച്ച താഴ്ചകളുണ്ടാകും. തെറ്റുകൾ പറ്റും. പക്ഷെ ഈ തെറ്റുകൾ ഒരിക്കലും ഒരു പുരുഷന് അവൻ ഇത്രയും വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്തവ ഉപേക്ഷിക്കാൻ അവകാശം നൽകുന്നില്ല’
ശെരിയാണ്, ഒരു ബന്ധത്തിൽ ചില സമയത്ത് പ്രണയം ഇല്ലാതാകും. പക്ഷെ ബഹുമാനം അചഞ്ചലമായി നിലനിൽക്കണം. യഥാർത്ഥ പുരുഷൻ അവന്റെ കുഞ്ഞുങ്ങളെ ചുമന്ന സ്ത്രീയെ ആദരിക്കും. ബഹുമാനമില്ലായ്മ മനസാക്ഷിയില്ലായ്മ വെളിപ്പെടുത്തുന്നു. സ്വാർത്ഥതയുള്ള പുരുഷൻ അവന്റെ പ്രവൃത്തികൾ അവനെ നോക്കി വളരുന്ന കുട്ടികളുടെ മനസിനെ എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കുന്നതിൽ പരാജയപ്പെടുന്നു. ഇത്തരം പെരുമാറ്റം സഹാനുഭൂതിയും വിവേകവും ഇല്ലാത്തതിന്റെ പ്രതിഫലനമാണ്.

സ്വാർത്ഥതയിൽ നിന്നുള്ള നമ്മുടെ പ്രവൃത്തികൾ ശക്തമായി തിരിച്ചടിക്കും. തിരിച്ചറിവ് വരുമ്പോഴേക്കും പക്ഷെ മാനസാന്തരത്തിന് വൈകിയേക്കാം. ജീവിതത്തിലെ പരുഷമായ സത്യമാണത്. നിങ്ങളുടെ കുട്ടികളുടെ അമ്മയെ ബഹുമാനിക്കുകയെന്ന് അത്യാന്താപേക്ഷിതമല്ല, മറിച്ച് അത് അടിസ്ഥാനപരമാണ്. ഒരു അമ്മയെ, പ്രത്യേകിച്ച് നിങ്ങളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത അനാദരവ് കാണിക്കുന്നത് ദുഖകരവും ദയയില്ലായ്മ വെളിപ്പെടുത്തുന്നതുമാണ്’
ജീവിതത്തിൽ സ്വയം ഉന്നമനം, നേടാൻ ആദ്യം സ്വന്തം കുടുംബത്തെ ഉയർത്തണമെന്ന് യഥാർത്ഥ പുരുഷനറിയാം. സ്നേഹത്തിൽ ഇളക്കം വന്നേക്കാം. പക്ഷെ ബഹുമാനമാണ് ഹൃദയത്തെയും ആത്മാവിനെയും സ്ഥിരമായി ഒരുമിച്ച് നിർത്തുന്നത്. എല്ലാ ദിവസവും പെർഫെക്ട് ആയിരിക്കില്ല. പക്ഷെ ബഹുമാനമുണ്ടെങ്കിൽ ഇരുണ്ട ദിവസങ്ങളിൽ പോലും പ്രതീക്ഷയുടെയും മനസിലാക്കലിന്റെയും വെള്ളി വെളിച്ചം കാണാം, എന്നും ഖുശ്ബുവിന്റെ ദീർഘമായ കുറിപ്പിൽ പറയുന്നു.
Leave a Reply