അച്ഛൻ ഈ പറയുന്നതെല്ലാം കള്ളമാണ്, ഞങ്ങളെ ഒരുപാട് ദ്രോ,ഹി,ച്ചി,ട്ടുണ്ട് ! മുറിയിലിട്ട് പൂട്ടിയിട്ടുണ്ട് ! ആ മുഖം എനിക്ക് കാണണ്ട ! ആദ്യമായി പാപ്പു സംസാരിക്കുന്നു !

മലയാളികൾക്കിടയിൽ മിക്കപ്പോഴും ചർച്ചയായി മാറുന്ന ഒരു വിഷയമാണ് അമൃത ബാല. ഇരുവരും വിവാഹമോചിതരായെങ്കിലും ബാല ഇപ്പോഴും സമൂഹ മാധ്യമങ്ങൾ വഴി തന്റെ മകളെ കുറിച്ചും അമൃതയെയും അവരുടെ കുടുംബത്തെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുകയാണ്. മകളെ കാണിക്കുന്നില്ല എന്നതാണ് ബാല എപ്പോഴും ഉന്നയിക്കുന്ന ആരോപണം, ഇപ്പോഴിതാ എല്ലാത്തിനും ആദ്യമായി ബാലയുടെ മകൾ പാപ്പു എന്ന അവന്തിക പ്രതികരിച്ചിരിക്കുകയാണ്.

പപ്പുവിന്റെ ഇൻസ്റ്റ​ഗ്രാം പേജായ പാപ്പു ആന്റ് ​​ഗ്രാന്റ്മയിൽ പങ്കുവെച്ച വീഡിയോയിൽ കൂടിയാണ് ആ കുട്ടി സംസാരിച്ചത്, അവന്തികയുടെ വാക്കുകൾ ഇങ്ങനെ, യഥാർത്ഥത്തിൽ എനിക്ക് ഇതിനെ പറ്റി സംസാരിക്കാൻ പോലും താൽപര്യമില്ല. എനിക്ക് വളരെ സെൻസിറ്റീവായ ടോപ്പിക്കാണിത്. ഈ വിഷയത്തെ പറ്റി സംസാരിക്കാൻ എനിക്ക് ഇഷ്ടമല്ല. പക്ഷെ എനിക്ക് മടുത്തു. അമ്മയും എന്റെ കുടുംബം മുഴുവനും സങ്കടപ്പെടുന്നത് കണ്ട് എനിക്ക് മടുത്തു. മാത്രമല്ല എന്നേയും ഇത് ഒരുപാട് എഫക്ട് ചെയ്യുന്നുണ്ട്. കാരണം സ്കൂളിൽ പോയാലും വെറുതെ യുട്യൂബ് നോക്കിയാലുമെല്ലാം എന്നെ പറ്റി വെറുതെ ഇതിങ്ങനെ വന്നുകൊണ്ടിരിക്കും.

എന്നെയും എന്റെ അമ്മയെയും കുടുംബത്തെ കുറിച്ചുമെല്ലാം വളരെ മോശമായിട്ടാണ് സംസാരിക്കുന്നത്. ഇത് ഇപ്പോൾ എന്നെയും കാര്യമായി ബാധിക്കുന്നുണ്ട്, കാരണം സ്‌കൂളിൽ പോകുമ്പോൾ ഇതിനെ കുറിച്ചെല്ലാം എന്റെ സുഹൃത്തുക്കൾ സംസാരിക്കാൻ തുടങ്ങി, എനിക്ക് അതിന് പലപ്പോഴും ഉത്തരം പറയാൻ പറ്റുന്നില്ല. എല്ലാവരുടെയും വിചാരം ഞാനും എന്റെ അമ്മയും ബാഡാണ് എന്നാണ്.

പക്ഷെ ഇനിയെങ്കിലും എല്ലാവരും മനസിലാക്കണം, അച്ഛൻ ഈ പറയുന്നതെല്ലാം കള്ളമാണ്, എന്നെ ഭയങ്കര ഇഷ്ടമാണ്, എന്നെ മിസ് ചെയ്യുന്നു എന്നെല്ലാം പറയുന്നുണ്ട്. പക്ഷെ അതിലൊന്നും സത്യമില്ല. എന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരു കാരണം പോലുമില്ല. കാരണം എന്നേയും അമ്മയേയും അമ്മാമ്മയേയും ആന്റിയേയും മെന്റലിയും ഫിസിക്കലിയും അച്ഛൻ ടോർച്ചർ ചെയ്തിട്ടുണ്ട്. ഞാൻ കുഞ്ഞായിരുന്നപ്പോൾ‌ മദ്യപിച്ച് അച്ഛൻ വീട്ടിൽ വരും എന്റെ അമ്മയെ തല്ലും. എനിക്ക് അത് കാണുമ്പോൾ തന്നെ ഭയങ്കര വിഷമമാകും.

ഒരു കാരണവുമില്ലാതെയാണ് അമ്മയെ ഉപദ്രവിക്കുന്നത്. കുഞ്ഞായിരുന്നതിനാൽ എനിക്കൊന്നും ചെയ്യാനും പറ്റിയിരുന്നില്ല. എന്റെ അമ്മയും കുടുംബവും എന്നെ നന്നായി നോക്കുന്നുണ്ട്. അവർ ഒരുപാട് ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഒരിക്കലും തല്ലിയിട്ടില്ല. എനിക്ക് എപ്പോഴും സപ്പോർട്ടായി നിന്നിട്ടേയുള്ളു. എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അഭിമുഖങ്ങളിൽ അച്ഛൻ എന്റെ അമ്മയെ പറ്റി ഒരുപാട് നുണയും ആരോപണങ്ങളും പറഞ്ഞിട്ടുണ്ട്.

ഒരിക്കൽ അച്ഛൻ ഒരു ഗ്ലാസ് എടുത്ത് എന്റെ മുഖത്തേക്ക് എറിഞ്ഞു, അമ്മ അത് കൈകൊണ്ട് തട്ടി മാറിയിരുന്നില്ല എങ്കിൽ എന്റെ തല ഇന്ന് ഇങ്ങനെ ആയിരിക്കില്ല ഒരു പക്ഷെ ഉണ്ടായിരിക്കുന്നത് എന്നും പാപ്പു പറയുന്നു. എനിക്ക് അച്ഛനെ കാണാൻ താൽപര്യമില്ല. ആ മുഖം എനിക്ക് കാണണ്ട. എന്നെ മിസ് ചെയ്യറുണ്ടെന്ന് അച്ഛൻ പറയാറുണ്ട്. പക്ഷെ ഇന്നേവരെ ഒരു കോളോ ലെറ്ററോ ഒന്നും അയച്ചിട്ടില്ല. ആശുപത്രിയിൽ പോയി കണ്ടപ്പോൾ ലാപ്ടോപ്പും ഡോളുമൊന്നും ഞാൻ ചോദിച്ചിട്ടില്ല. അച്ഛന്റെ ഒരു സാധനവും എനിക്ക് വേണ്ട. അന്ന് ആശുപത്രിയിൽ പോയി കാണാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് പോയത് എന്നും അവന്തിക പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *