മൂന്ന് വയസിലാണ് നീ എന്നെ വിട്ടുപോയത്, തര്‍ക്കിക്കാന്‍ അപ്പ ഇല്ല, നീ ജയിച്ചോളൂ ! എന്റെ അച്ഛന്‍ എന്ന് പറഞ്ഞതില്‍ സന്തോഷം ! മകൾക്ക് മറുപാടിയുമായി ബാല !

സമൂഹ മാധ്യമങ്ങളിൽ എല്ലായിപ്പോഴും ചർച്ചയാകുന്ന ഒരു വിഷയമാണ് അമൃത ബാല. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ബാല തന്റെ മകളെ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു അഭിമുഖം നൽകിയിരുന്നു, അതിൽ തന്റെ മകളെ തന്നെ കാണിക്കുന്നില്ല എന്ന ആരോപണവും ബാല ഉന്നയിച്ചിരുന്നു. എന്നാൽ അച്ഛനുള്ള മറുപടിയുമായി മകൾ അവന്തിക തന്നെ രംഗത്ത് വന്നിരുന്നു, ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ബാലക്കെതിരെ പാപ്പു എന്ന അവന്തിക സംസാരിച്ചത്.

ഇപ്പോഴിതാ മകൾക്ക് മറുപടിയുമായി അദ്ദേഹം പങ്കുവെച്ച പുതിയ വിഡിയോയാണ് അതിലും ശ്രദ്ധ നേടുന്നത്. പാപ്പു സംസാരിച്ച വിഡിയോ ഞാന്‍ കണ്ടിരുന്നു. ആദ്യം ഒരു പോസിറ്റീവ് കാര്യം പറയാം, എന്റെ അച്ഛന്‍ എന്ന് പറഞ്ഞു. താങ്ക്യു. നിന്നോട് തര്‍ക്കിക്കാന്‍ അപ്പ ഇല്ല. മകളോട് തര്‍ക്കിക്കുകയാണെങ്കില്‍ അവന്‍ ആണല്ല. രണ്ടര മൂന്ന് വയസിലാണ് എന്നെ വിട്ട് പാപ്പു പോയത്. ഗ്ലാസ് എടുത്ത് അടിച്ചു എന്ന കാര്യമൊക്കെ പറഞ്ഞിരുന്നു. അഞ്ച് ദിവസം വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം തന്നില്ല എന്നു പറഞ്ഞു. ജയിക്കാന്‍ പറ്റും. ഇന്ന് ഞാന്‍ തോറ്റുകൊടുക്കുകയാണ്.

നീ എന്റെ ചോരയാണ്, എന്റെ മകളാണ്, നീ ജയിക്കണം. നിന്റെ വിഡിയോ മുഴുവന്‍ ഞാന്‍ കേട്ടു. എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഞാനും നിന്റെ കുടുംബവുമായി ബന്ധപ്പെടരുതെന്ന് നീ പറഞ്ഞു. ഞാന്‍ വിചാരിച്ചത് ഞാനും നിന്റെ കുടുംബം ആണെന്നാണ്. ഞാന്‍ നിനക്ക് അന്യനായിപ്പോയി. ഇനി തൊട്ട് ഞാന്‍ വരില്ല. ഞാന്‍ ആശുപത്രിയില്‍ മരിക്കാന്‍ കിടന്നപ്പോള്‍ നീ വന്നതുകൊണ്ടാണ് ഞാന്‍ തിരിച്ചുവന്നതെന്ന് ഞാന്‍ വിചാരിച്ചിരുന്നു.

പക്ഷെ അത് നിന്നെ  നിര്‍ബന്ധിച്ചതുകൊണ്ടാണ് നീ വന്നത് എന്ന് പറഞ്ഞു. അത് അന്ന് നീ എന്റെ മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കില്‍, ഈ അച്ഛന്‍ ഇപ്പോള്‍ നിന്നോട് സംസാരിക്കില്ല. നീ കാരണമാണ് അപ്പ ഇവിടെ ഇരിക്കുന്നത്. പാപ്പുവിന് എല്ലാ ഐശ്വര്യവുമുണ്ടാകണം. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ച്‌ ജയിക്കാന്‍ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാണ്. ഇനി തൊട്ട് അപ്പ വരില്ല.. എന്നും വികാരഭരിതനായി പറയുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

പാപ്പുവിന്റെ വിഡിയോയിൽ മ,ദ്യ,പിച്ചെത്തി അമ്മയെ തല്ലുമായിരുന്നു എന്നാണ് അവന്തിക പറഞ്ഞത്. ഒരിക്കല്‍ തന്നെ ചില്ലുകുപ്പി കൊണ്ട് എറിയാന്‍ നോക്കിയെന്നും ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്കാണ് ബാല ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. മകൾ മൂന്ന് വയസ്സിലാണ് എന്നെ വിട്ടുപോയത് എന്നും ബാല ഓർമിപ്പിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *