
ഗോപി ഇട്ടിട്ടു പോയോ, ആ പേരിലാണ് എനിക്ക് ഇപ്പോൾ കൂടുതൽ മോശം കമന്റുകൾ വരുന്നത് ! ഗോപിയുമായുള്ള ബന്ധത്തിൽ സംഭവിച്ചത് അമൃത പറയുന്നു !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചചെയ്യപെടുന്നത്, അമൃത ബാല കുടുംബ വിഷയമാണ്, ഇപ്പോഴിതാ ബാലയുമായുള്ള വിവാഹ മോചനത്തിന്റെ കാരണം ആദ്യമായി തുറന്ന് പറഞ്ഞുകൊണ്ട് അമൃത പങ്കുവെച്ച വിഡിയോയാണ് വളരെയധികം ശ്രദ്ധ നേടുന്നത്. അതിൽ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ചും അമൃത സംസാരിക്കുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെ, പതിനാല് വര്‍ഷത്തിന് ശേഷം ഞാനൊരു റിലേഷന്‍ഷിപ്പിലേക്ക് വന്നു. നിങ്ങളോടെല്ലാവരോടും തുറന്ന് പറയുകയും ചെയ്തിരുന്നു. ആസമയത്ത് സ്‌നേഹിക്കപ്പെടുന്നതായി എനിക്ക് തോന്നി. ഞങ്ങള്‍ക്കിടയില്‍ സംഗീതം ഉണ്ടായിരുന്നു.
എന്റെ ആദ്യത്തെ ഇത്രയും ട്രൊമാറ്റിക് ആയൊരു റിലേഷന്‍ഷിപ്പിന് ശേഷം മറ്റൊരു റിലേഷന്‍ഷിപ്പിലേക്ക് പോകുമ്പോള്‍ അത് കുളമാകരുതേ എന്ന പ്രാര്‍ത്ഥിച്ചല്ലേ ആരും അതിലേക്ക് കടക്കുകയുള്ളൂ. ഞാനും അങ്ങനെയായിരുന്നു. ഈ സമയം അപ്പുറത്തും വിവാഹം നടന്നിരുന്നു. പക്ഷെ ഞാന്‍ എവിടെയെങ്കിലും വന്ന് സംസാരിച്ചിട്ടില്ല. അതൊരു മൂന്നാം വിവാഹം ആയിരുന്നുവെന്ന് പോലും ഞാന്‍ ഇതുവരേയും എവിടേയും സംസാരിച്ചിട്ടില്ല.
പക്ഷെ ഒരുമിച്ചുള്ള ആ ജീവിത്തിനിടയിൽ ഒരു പോയന്റ് എത്തിയപ്പോള്‍ മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് സ്‌നേഹത്തോടേയും പരസ്പര ബഹുമാനത്തോടെയും രണ്ട് പേരും പിരിയുകയായിരുന്നു. പലരും പറഞ്ഞത് മകളെ വിട്ടിട്ട് പോയി എന്നായിരുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് 14 വര്‍ഷത്തിന് ശേഷവും എനിക്കൊരു ജീവിതം ഉണ്ടാകരുത് എന്നാണോ? വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് പക്ഷെ വര്‍ക്കായില്ല. അതിന്റെ പേരില്‍ എനിക്ക് ഇപ്പോഴും ഗോപിയണ്ണന്‍ എവിടെ ഗോപിയണ്ണന്‍ ഇട്ടിട്ടു പോയോ എന്നുള്ള കമന്റുകളാണ് വരുന്നത്. പാപ്പുവിന്റെ വീഡിയോയിലും കാണാം. ആ കുഞ്ഞിന് എത്രത്തോളം വേദനിക്കും..

എന്റെ ഈ രണ്ടാമത്തെ ബന്ധത്തിന്റെ പേരിലാണ് നിങ്ങള്‍ എന്നെ വൃത്തികെട്ട സ്ത്രീയാക്കുന്നത്. പക്ഷെ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്, എന്റെ മകളെ ഉപേക്ഷിച്ചോ, എന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്മാറിയോ, എനിക്കും ഒരു സന്തോഷം വേണം, വ്യക്തിജീവിതം വേണം എന്നു കരുതി ഞാനെടുത്ത തീരുമാനമല്ലേ, ഇതേ തീരുമാനമല്ലേ അവിടേയും എടുത്തത്.
ഈ റിലേഷന്‍ഷിപ്പിന്, വിള്ളല്‍ വന്നതില്‍ ഇപ്പോഴും കളിയാക്കുന്നവരാണ്. അപ്പുറത്തെ സൈഡില്‍ നിന്നും പരസ്യമായി വന്ന് എന്നെ കളിയാക്കുന്നുണ്ട്. ഇതൊക്കെ എന്നെ എത്ര വേദനിപ്പിക്കുന്നുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഞാനുമൊരു മനുഷ്യനല്ലേ, ഞാനുമൊരു സാധാരണ പെണ്ണാണ്, നിങ്ങള്‍ക്കുള്ള വികാരങ്ങള്‍ തന്നെയാണ് എനിക്കുമുള്ളത് എന്നും അമൃത പറയുന്നു.
Leave a Reply