
അച്ചടക്കമാണ് സംഘപ്രവര്‍ത്തകരിലെ ശ്രദ്ധേയമായ കാര്യം, ആര്‍എസ്എസിന്റെ വിശാലതയാണ് എന്നെ ഈ പരിപാടിയില്‍ എത്തിച്ചത് ! ആർ എസ് എസ് വേദിയിൽ ഔസേപ്പച്ചൻ !
മലയാള സിനിമ ലോകത്തിന് വിലമതിക്കാനാകാത്ത അമൂല്യമായ സംഗീതം സമ്മാനിച്ച അതുല്യ കലാകാരനാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അധ്യക്ഷത വഹിച്ചു കൊണ്ടാണ് ഔസേപ്പച്ചന്‍ സംസാരിച്ചത്. രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാല്‍ കേരളത്തില്‍ അതിന്റെ അര്‍ത്ഥം വേറെയാണെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്റെ പേര് പറഞ്ഞപ്പോള്‍ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചുവെങ്കില്‍ അത് ആര്‍എസ്എസിന്റെ വിശാലതയാണ്. അച്ചടക്കമാണ് സംഘപ്രവര്‍ത്തകരിലെ ശ്രദ്ധേയമായ കാര്യം. സംഗീതത്തിലും അതിന് വലിയ പ്രാധാന്യമുണ്ട്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനായി വിവാഹം പോലും വേണ്ടെന്നും വച്ച് ജീവിതം സമര്‍പ്പിച്ചവരെ വിശുദ്ധര്‍ എന്നാണ് വിളിക്കേണ്ടത്. സാങ്കേതിക വളര്‍ച്ച കൊണ്ട് മനുഷ്യര്‍ പരസ്പരമുള്ള ആശയവിനിമയം ഇല്ലാതെ പോകുന്ന കാലമാണിത് എന്നാണ് ഔസേപ്പച്ചന്‍ പറഞ്ഞത്.

ഇവിടെ വന്നപ്പോൾ സംഘപ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിപ്പോയി. സംഗീതജ്ഞർ എപ്പോഴും പറയുന്നതാണ് അച്ചടക്കം വേണമെന്ന്. അതിന് വേണ്ടി പരിശ്രമിക്കാറുമുണ്ട്. പക്ഷെ ഇതുപോലൊരു അച്ചടക്കം എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. ഒരുവേളയിൽ പോലും നിങ്ങളുടെ കൈകൾ അനാവശ്യമായി ചലിക്കുകയോ, അനാവശ്യമായി നിങ്ങൾ സംസാരിക്കുകയോ ചെയ്യുന്നത് കണ്ടില്ല. ഇവിടെ പ്രഹസനങ്ങളില്ല. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടുമില്ല എന്നും അദ്ദേഹം പറയുന്നു.
അതുപോലെ പ്രധാനമന്ത്രിയെ പുകഴ്ത്തിയും അദ്ദേഹം സംസാരിച്ചു, ഈ പ്രായത്തിലും ഇത്രയും തിരക്കുള്ള അദ്ദേഹം യോഗ ചെയ്യുന്ന ചിത്രങ്ങൾ കാണുമ്പോൾ അതിശവും തോന്നുമെന്നും അദ്ദേഹം പറയുന്നു. ഈ ലോകം മുഴുവൻ നന്നാക്കാൻ കഴിയില്ല.. ആദ്യം സ്വയം നന്നാവുക, കുടുംബം നന്നാക്കുക, നാട് നന്നാക്കുക.. ആ ഉദ്യമത്തിനായി ജീവിതം അർപ്പിച്ചവരാണ് സംഘപ്രവർത്തകർ. ഭാരതത്തിലെ എല്ലാവരുടെയും നന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് സഘമെന്നും അദ്ദേഹം പറയുന്നു.
Leave a Reply