
പാർട്ടി പറഞ്ഞാൽ ഞാൻ വയനാട്ടിൽ എത്തും, പ്രിയങ്കാ ഗാന്ധിക്ക് എതിരെ മത്സരിക്കുകയും ചെയ്യും ! പക്ഷെ ഇപ്പോൾ വരെ അങ്ങനെ ഒരു ചർച്ച നടന്നിട്ടില്ല ! ഖുശ്‌ബു പറയുന്നു !
ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ മുൻ നിര സൂപ്പർ സ്റ്റാർ ആയിരുന്ന ആളാണ് നടി ഖുശ്‌ബു. ഇപ്പോൾ ഒരു അഭിനേത്രി എന്നതിനപ്പുറം അവർ ഒരു സജീവ രാഷ്ട്രീയ നേതാവുകൂടിയാണ്. ഇപ്പോഴിതാ കേരളത്തിലെങ്ങും തിരഞ്ഞെടുപ്പ് ചർച്ചകളാണ് സജീവമായി നടക്കുന്നത്. അതിൽ ബിജെപി സ്ഥാനാർത്ഥിയായി ഖുശ്‌ബു വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് എതിരായി മത്സരിക്കുന്നു എന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് ഖുശ്‌ബു പ്രതികരിച്ചതിങ്ങനെ, പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് ഖുഷ്ബു പറയുന്നത്. വയനാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു. ഇപ്പോഴുള്ളത് ഊഹാപോഹങ്ങള്‍ മാത്രമാണ്. പക്ഷേ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണെന്നു ഖുഷ്ബു വ്യക്തമാക്കി.

വയനാട്ടിൽ ഇത്തവണ കടുത്ത മത്സരമാകും നടക്കുക, പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയെ തിരയുകയാണ് ബിജെപി നേതൃത്വം. താര പരിവേഷമുള്ള കോൺഗ്രസ് നേതാവിന്, അതേ തലപ്പൊക്കമുള്ള മറ്റൊരു നേതാവിനെയാണ് പാർട്ടി തേടുന്നത്. അങ്ങനെയാണ് ഖുശ്ബു അന്തിമ പട്ടികയിലേക്ക് എത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പ്രവർത്തനം എങ്കിലും മലയാളിക്ക് ഏറെ സുപരിചിതമായ സിനിമാ താരമാണ് ഖുശ്ബു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ് വംശജർ കൂടി വോട്ടർമാരായുള്ള വയനാട് മണ്ഡലത്തിൽ ഖുശ്ബുവിന്റെ വരവ് വലിയ സ്വാധീനം ചെലുത്തും എന്നാണ് കണക്കുകൂട്ടൽ. അതേസമയം മൂന്ന് പേരുകളാണ് ബിജെപി കേരള ഘടകം സ്ഥാനാർത്ഥി പട്ടികയിലേക്ക് കേന്ദ്രത്തിന് അയച്ചത്. സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യർ, ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് എന്നീ പേരുകളാണ് നൽകിയത്.
Leave a Reply