
3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു ! നിങ്ങൾക്ക് എന്തിനാണ് എന്നോടും വിക്കിയോടും ഇത്ര പക ! ധനുഷിനെതിരെ നയൻതാര !
നയൻതാര പരസ്യമായി നടൻ ധനുഷിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്, സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ കൂടിയാണ് നയൻതാര തുറന്ന് സംസാരിച്ചത്. ധനുഷിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടാണ് നയൻതാര തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ മൂന്ന് പേജ് ദൈർഘ്യമുള്ള കുറിപ്പ് പങ്കിട്ടിരിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി ധാനിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള എൻഒസി (ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) അംഗീകരിക്കാൻ ധനുഷ് വിസമ്മതിച്ചതിലും അവർ നിരാശ പ്രകടിപ്പിച്ചു.
നയൻതാരയുടെ കുറിപ്പ് ഇങ്ങനെ, പ്രിയപ്പെട്ട ധനുഷ് കെ രാജ, ഈ വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സെൽഫ് മെയ്ഡായ സ്ത്രീയാണ് ഞാൻ, ഇന്ന് ഞാൻ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ ഏറെ പാടുപെടേണ്ടി വന്ന ഒരാൾ. എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല. എന്റെ ജീവിതം പറയുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിക്കുവേണ്ടി ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രോജക്റ്റ് കൊണ്ടുപോവാൻ സിനിമാ സുഹൃത്തുക്കളും മുഴുവൻ ടീമും വേണ്ടി വന്നു.
സിനിമയ്‌ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രോജക്റ്റിനായി അവരുടെ പരിശ്രമവും സമയവും നൽകിയ ആളുകളെയും ബാധിക്കുന്നു. എന്നെയും എൻ്റെ ജീവിതത്തെയും എൻ്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററിയിൽ ഇൻഡസ്ട്രിയിലെ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു, എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി ധാനും ഉൾപ്പെടുത്തിയിട്ടില്ല.

അതിനു കാരണം അതിന്റെ നിർമ്മാതാവ് കൂടിയായ താങ്കൾ അത് ഉൾപെടുത്താൻ സമ്മതിച്ചില്ല എന്നതാണ്, ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട അതിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാൻ ഒന്നിലധികം തവണ അഭ്യർത്ഥിച്ചിട്ടും നിങ്ങൾ അനുവദിച്ചില്ല. നിങ്ങളതിനു വിസമ്മതിച്ചപ്പോൾ എൻ്റെ ഹൃദയം തകർത്തു. ബിസിനസ്സ് നിർബന്ധങ്ങളാലോ പണസംബന്ധമായോ പ്രശ്നങ്ങളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതു മനസ്സിലാക്കാവുന്നതാണ്; എന്നാൽ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങൾ ഇത്രയും കാലം മനപ്പൂർവ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്.
നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്, അതിൽ വെറും ഒരു മൂന്ന് സെക്കൻഡ് മാത്രം ഉപയോഗിച്ച ചില ദൃശ്യങ്ങൾക്ക് നിങ്ങൾ ആവശ്യപ്പെട്ടത് 10 കോടി രൂപ നഷ്ടപരിഹാരമാണ്. കേവലം 3 സെക്കൻഡിനുള്ള നഷ്ടപരിഹാരമായി കോടികൾ. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളിൽ നിങ്ങൾ കാണിക്കുന്ന നിങ്ങളുടെ പൊയ്‌മുഖമാണ്. ദൈവം എല്ലാം കണുന്നു, ദൈവത്തിന്റെ കോടതിൽ നിങ്ങൾക്ക് ഇതിനുള്ള മറുപടി ലഭിക്കും.
ഏതായാലും എന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി നിങ്ങളും കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം അതിൽ സ്നേഹമാണ് ഒരുപക്ഷേ അത് നിങ്ങളുടെ മനസ്സ് മാറ്റിയേക്കാം. എന്നും തുടങ്ങുന്ന ഒരു വലിയ തുറന്ന കത്താണ് നയൻതാര പങ്കുവെച്ചിരിക്കുന്നത്.
Leave a Reply