‘ചില സീരിയലുകൾ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം’ ! സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം ! പ്രേം കുമാറിന് കൈയ്യടിച്ച് മലയാളികൾ !

ഒരു സമയത്ത് മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാളായിരുന്നു പ്രേം കുമാർ. അദ്ദേഹം ഇപ്പോൾ സിനിമ അഭിനയ രംഗത്ത് സജീവമല്ലെങ്കിലും നിലവിൽ ചലച്ചിത്ര  അക്കാദമി ചെയർമാനാണ് പ്രേം കുമാർ. നിലപാടുകളുടെ കാര്യത്തിൽ അദ്ദേഹം എപ്പോഴും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്ന് എന്നാണ് പ്രേം കുമാർ പറയുന്നത്. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. അതേസമയം എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.

പ്രേം കുമാറിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ഇതേ ആവിശ്യം സംസ്ഥാന വനിതാ കമ്മീഷനും പങ്കുവെച്ചിരുന്നു, അധ്യക്ഷ പി സതീദേവിയാണ് ഈ ആവിശ്യം ആദ്യം ഉന്നയിച്ചത്.. ഇപ്പോൾ നിലവിൽ സംപ്രേക്ഷണം തുടരുന്ന ചില സീരിയലുകൾ സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു. അതേസമയം സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരി​ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *