‘അടിച്ചുമാറ്റൽ യോജന’ ! 1458 സർക്കാർ ജീവനക്കാരാണ് ഈ ‘പ്രത്യേക യോജന’യുടെ പിന്നിൽ…! പരിഹസിച്ച് ജോയ് മാത്യു

മലയാളത്തിലെ പ്രശസ്ത നടൻ എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ വിഷയത്തിൽ തന്റെ തുറന്ന അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയുന്ന ആളുകൂടിയാണ് ജോയ് മാത്യു, അത്തരത്തിൽ കേരളത്തിൽ ഇപ്പോൾ ഏറ്റവും വലിയ രാഷ്ട്രീയ ചർച്ചകളിൽ ഒന്നായ പെൻഷൻ അടിച്ചുമാറ്റിയ സർക്കാർ ജീവനക്കാരെയും നമ്മുടെ സർക്കാരിനെയും വിമർശിച്ച് മാത്യൂഭൂമിക്ക് വേണ്ടി അദ്ദേഹം എഴുതിയ കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

ജോയ് മാത്യുവിന്റെ ആ വാക്കുകൾ ഇങ്ങനെ, ‘അടിച്ചുമാറ്റൽ യോജന’  എന്നാണ് അദ്ദേഹം ഇതിന് തലക്കെട്ട് നൽകിയിരിക്കുന്നത്, എന്തുകണ്ടാലും വിമർശിക്കുക എന്നതാണ് നമ്മുടെ പൊതുവേയുള്ള ശീലം. അഴിമതിയെന്ന് തോന്നലുണ്ടെങ്കിൽ പ്രത്യേകിച്ചും. പക്ഷേ, ഇതിൽ നമ്മളായിട്ട് കുറ്റംപറയരുത്. എല്ലാവരുംകൂടെ കൈയിട്ടുവാരുമ്പോൾ നമ്മളായിട്ട് എന്തിന് നോക്കിനിൽക്കണം എന്ന സോദ്ദേശ്യചിന്തയിൽനിന്നായിരിക്കും ഈ പെൻഷൻ അടിച്ചുമാറ്റൽ യത്നം ആരംഭിച്ചിട്ടുണ്ടാവുക..

നമ്മുടെ ഇവിടുത്തെ  കോേളജ് പ്രൊഫസർമാരടക്കം 1458 സർക്കാർ ജീവനക്കാരാണ് ഈ ‘പ്രത്യേക യോജന’യുടെ പിന്നിൽ. ശരിക്കും ഇവരെ കുറ്റംപറയാൻ പറ്റുമോ.. അവർ നോക്കുമ്പോൾ സർക്കാർതന്നെ ചെന്നുചാടിയ വിവിധങ്ങളായ കേ,സുകൾ വാദിക്കാനും വാദിക്കാതിരിക്കാനും കോടികളാണ് വക്കീലന്മാർക്ക് ഫീസായി നൽകിവരുന്നത്. മന്ത്രിമാരുടെ പിന്നാലെയും മുന്നാലെയും ഇരുവശങ്ങളിലുമായി ചുമ്മാനടക്കുന്ന മുന്തിയപേഴ്‌സണൽ  സ്റ്റാഫ് ഇനത്തിൽപ്പെട്ടവർക്ക് ജീവിതാവസാനംവരെ ക്ഷേമകരമായി ജീവിക്കാൻ കൊടുക്കുന്ന വകയിൽ ചെലവഴിക്കുന്നതും കോടികൾ…

ഒരാവശ്യമില്ലാത്തതും, അതിലുമപരി  നഷ്ടത്തിലോടിത്തിമിർക്കുന്നതുമായ വിവിധ കോർപ്പറേഷനുകളിൽ, കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ഒരു പ്രാവീണ്യവുമില്ലാത്ത, യോഗ്യതകളേതുമില്ലാത്തവർ കൈക്കലാക്കുന്ന സംഖ്യകളും സൗകര്യങ്ങളും വെച്ചുനോക്കുമ്പോൾ വളരെ ചെറിയൊരു തുകയാണല്ലോ 2.7 കോടിരൂപാ, ഇത് ഖജനാവിൽനിന്ന്‌ ഒരു വർഷം 1458 പേർ വീതിച്ചെടുത്താൽ ഒന്നിനും തികയാത്ത ഒരു തുകയാണ് എന്നാണ് എന്റെ ഒരിത്.

ഇപ്പോൾ ഉദാഹരണത്തിന്  ഒരു ആശുപത്രിയിലെ ഇലക്‌ട്രിക് സ്വിച്ച് നന്നാക്കുന്നവനും സ്കൂഡ്രൈവർ എടുത്തുകൊടുക്കുന്നവനും എങ്ങുനിന്ന് എന്നറിയാതെ പണം വന്ന് പെട്രോൾ പമ്പുവരെ തുടങ്ങാൻ സാധിക്കുന്ന ഒരു നാട്ടിൽ ഈ പാവങ്ങൾ കുറച്ചധികം രൂപാ അടിച്ചുമാറ്റുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കഴിയുമെങ്കിൽ എല്ലാ സർക്കാർ ജീവനക്കാർക്കും ഇത്തരം അടിച്ചുമാറ്റൽ ‘യോജന’യിൽ ഭാഗഭാക്കാകാൻ അവസരം നൽകുകയും അതിനുവേണ്ടി പൊതുജനങ്ങളിൽനിന്ന്‌ പുതിയൊരു നികുതി ഈടാക്കി ഖജനാവ് നിറയ്ക്കാനും കഴിയുന്ന ഒരു ഭരണപരിഷ്കരണമാണ് നമുക്കുവേണ്ടത്.

ഇതൊന്നും കേട്ട്  ചിരിക്കേണ്ട, ഇത് പഠിക്കാൻ (ഫീസിബിലിറ്റി സ്റ്റഡി എന്ന് പറയാം) ഒരു കമ്മിഷനെ വെക്കാവുന്നതാണ്. അവർക്കും അവരുടെ കുടുംബക്കാർക്കും വിദേശത്തെ കാര്യങ്ങൾ പഠിക്കാൻ യാത്രയും അനുവദിക്കാവുന്നതാണല്ലോ. അതാണല്ലോ നമ്മുടെ ഒരു പതിവ്. ഇനി ഈ പെൻഷൻ അടിച്ചുമാറ്റിയ 1438 പേർക്ക് അടിച്ചുമാറ്റൽ പെൻഷൻ എന്നൊരു പെൻഷൻ അനുവദിക്കുകകൂടി ചെയ്താൽ എല്ലാം പൂർത്തിയായി. എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *