ഉമ്മയെ അമ്മയെന്ന് വിളിക്കുന്നതിൽ എന്താണ് കുഴപ്പം..! ഒമ്പതാം വയസിൽ വീടിന്റെ ജപ്തി ഒഴിവാക്കി ആ ഭാരം മുഴുവൻ തലയിൽ ഏറ്റിയവനാണ് എന്റെ മോൻ ! അൽസാബിത്തിന്റെ ഉമ്മ പറയുന്നു !

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിൽ കൂടി ഏവർക്കും വളരെ പരിചിതനായ ആളാണ് അൽസാബിത്ത് എന്ന കേശു. യഥാർത്ഥ ജീവിതത്തിലും ഒരു താരം തന്നെയാണ് അൽസാബിത്ത്. എന്നാൽ അടുത്തിടെ കേശു ചില മോശം കമന്റുകളെ നേരിട്ടിരുന്നു, തന്റെ ഉമ്മയെ അമ്മ എന്ന് വിളിക്കുന്നു, ഉമ്മ തലയിൽ തട്ടമിടുന്നില്ല, കൂടാതെ സ്കൂൾ വിദ്യാർത്ഥിയെപ്പോലെയല്ല മുതിർന്ന ചെറുപ്പക്കാരനെപ്പോലെയാണ് അൽ സാബിത്തിന്റെ പേരുമാറ്റവും സംസാരവുമെന്നാണ് താരത്തെ വിമർശിച്ച് വരുന്ന കമന്റുകൾ. കിളവൻ കേശു, തന്തവൈബ് തുടങ്ങിയ വിളികളെല്ലാം അൽ സാബിത്തിന് കേൾക്കേണ്ടി വരാറുണ്ട്.

ഇപ്പോഴിതാ തന്റെ മകനെതിരെ വരുന്ന മോശം കമന്റുകളെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മ പ്രതികരിച്ചിരിക്കുകയാണ്, വൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിണ് ഇവർ സംസാരിച്ചത്. വാക്കുകൾ ഇങ്ങനെ, ഉമ്മയെ അമ്മയെന്ന് വിളിക്കുന്നതിൽ എന്താണ് കുഴപ്പം, എല്ലാ മതവിഭാ​ഗക്കാരെയും ബഹുമാനിക്കുകയും എല്ലായിടങ്ങളിലും പോവുകയും ചെയ്യുന്നൊരാളാണ് ഞാൻ. മുസ്ലീം വിഭാ​ഗത്തിലെ റാവുത്തർമാരാണ് ഞങ്ങൾ. പത്തനംതിട്ട, കൊല്ലം ഭാ​ഗങ്ങളിൽ എല്ലാം അമ്മ, അത്ത എന്നിങ്ങനെയാണ് വിളിക്കുന്നത്. ബി​ഗ് ബോസിലെ ജാസ്മിൻ അച്ഛനെ അത്തയെന്ന് വിളിക്കുന്നതും അതുകൊണ്ടാണ്. ഒമ്പതാം വയസിൽ വീടിന്റെ ജപ്തി ഒഴിവാക്കി ആ ഭാരം മുഴുവൻ തലയിൽ ഏറ്റിയവനാണ് എന്റെ മോൻ.

എന്റെ മകന്റെ സാമൂഹ്യ മാധ്യമങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെയാണ്, കമന്റ്സെല്ലാം ഞങ്ങൾ കാണാറുണ്ട്. തന്ത വൈബ്, കിളവൻ കേശു എന്നൊക്കെ ആളുകൾ കമന്റിൽ എഴുതിയിടുന്നതും കാണാറുണ്ട്. എന്റെ മോന് തന്ത വൈബാണെന്ന് ആളുകൾ പറയുമ്പോൾ എനിക്ക് വിഷമം തോന്നാറില്ല. അഭിമാനമാണ്. കാരണം അങ്ങനെ വിളിക്കുമ്പോൾ അവനെ വീട്ടിലെ ​ഗൃഹനാഥന്റെ സ്ഥാനത്തേക്കാണല്ലോ കാണുന്നത്. അത് തന്നെയാണ് എന്റെ മോൻ. നിന്റെ വീട്ടിൽ നാളത്തേക്ക് അരിയുണ്ടോയെന്ന് ഇത്തരം കമന്റിടുന്നവരോട് ചോദിച്ചാൽ അവർക്ക് മറുപടിയുണ്ടാകില്ല.

പക്ഷെ എന്റെ മോൻ അങ്ങനെയല്ല, ചെറുപ്പം മുതൽ വീടിനുവേണ്ടി ജീവിക്കുന്ന കുഞ്ഞാണ്, തന്ത വൈബ് എന്നതുകൊണ്ട് മെച്യൂരിറ്റിയുണ്ടെന്നല്ലേ അവർ ഉദ്ദേശിക്കുന്നത്. മോൻ മെച്വറാകുന്നത് എനിക്ക് നല്ലതാണ് എന്നാണ് അമ്മ ബിന പറഞ്ഞത്. പിന്നീട് അൽ സാബിത്താണ് സംസാരിച്ചത്. അമ്മയെ വിട്ടൊരു സന്തോഷം എനിക്കില്ല. ഞാൻ ന്യൂ ജനറേഷനാണ്. പക്ഷെ യോ യോ സെറ്റപ്പ് എന്നെ കൊണ്ട് പറ്റില്ല. അത് ജീവിതത്തിൽ വലിയ കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല, എന്റെ സ്വഭാവം ഇങ്ങനെയാണ്, ഞാനും അമ്മയും വളരെ ചുരുങ്ങിയത് കുറച്ച് സുഹൃത്തുക്കളുമാണ് എന്റെ ലോകമെന്നും അൽസാബിത്ത് പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *