മോഹൻലാലിൻറെ നിരന്തരമായുള്ള ആ ഉപദേശം എന്നെ അലോസരപ്പെടുത്തി ! എന്റെ ഉള്ളിൽ പേടി മാത്രമാണ് അപ്പോൾ ഉണ്ടായിരുന്നത് ! ഏറെ വിഷമിച്ചു ! നയൻതാര

മലയാളത്തിൽ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ സ്റ്റാറായി തിളങ്ങുകയാണ് നയൻതാര, സത്യൻ അന്തിക്കാട് മനസ്സിനക്കരെ എന്ന സിനിമയിൽ കൂടി ഡയാനയെ നയൻതാരയാക്കി മാറ്റുകയായിരുന്നു. ഇപ്പോഴിതായ നയൻ‌താര മോഹൻലാൽ ഫാസിൽ എന്നിവർ ഒന്നിച്ച വിസ്മയത്തുമ്പത്ത് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നയൻ‌താര. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര സംസാരിച്ചത്. ആദ്യം തനിക്ക് കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായില്ല, ഭയമായിരുന്നു എന്നാണ് നയന്‍താര പറയുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ കരിയറിന്റെ തുടക്കത്തില്‍ ഫാസില്‍ സാറിനെ പോലുള്ളവരുടെ ഒപ്പം ജോലി ചെയ്യാനായത് എന്റെ അഭിനയത്തെ മെച്ചപ്പെടുത്താനായി സാധിച്ചിട്ടുണ്ട്. അഭിനയത്തിന്റെ അല്ലെങ്കില്‍ സിനിമയുടെ പാഠശാലയാണ് അദ്ദേഹം. എന്നാൽ ഒരു തുടക്കക്കാരി എന്ന നിലയിൽ ആ സിനിമയുടെ ചില രംഗങ്ങൾ ഏറെ ബുദ്ധിമുട്ടായിരുന്നു, ഒരു ദിവസം അദ്ദേഹം വളരെയേറെ അസ്വസ്ഥനായി. എനിക്ക് ഇത് മനസിലാവുന്നില്ലെന്നും ഉള്ളില്‍ നിന്ന് കഥാപാത്രം ഉത്ഭവിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്ക് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഞാൻ ആകെ ടെൻഷനിൽ ആയിരുന്നു, അതിന്റെയൊപ്പം ഒരോ തവണ അഭിനയിക്കുമ്പോഴും ഉള്ളില്‍ നിന്ന് വന്ന് അഭിനയിക്കാനായി മോഹന്‍ലാല്‍ സാര്‍ പറയുമായിരുന്നു. നിങ്ങളുടെ ഭാവങ്ങളുടെ വികാരങ്ങളും ഉള്ളില്‍ നിന്ന് വരണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു. നിരന്തരമായി ഇങ്ങനെ പറയുന്നത് എന്നെ അലോസരപ്പെടുത്തിയിരുന്നു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.

അമിതമായ ടെൻഷൻ കാരണം ഇപ്പോൾ എന്റെ ഉള്ളില്‍ ഭയമല്ലാതെ മറ്റൊന്നും ഇല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട് അദ്ദേഹം ചിരിച്ചു. അല്‍പ്പ നേരം ബ്രേക്കെടുക്കാനായി എന്നോട് പറഞ്ഞു. അന്ന് ഫാസില്‍ സാര്‍ അസ്വസ്ഥനായി ഒരു മൂലയിലേക്ക് പോയി. രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം തിരിച്ചു വന്നു. നിന്നെ ഞാന്‍ വീണ്ടും വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ഇന്ന് ബ്രേക്കെടുത്ത് നാളെ വീണ്ടും ഷൂട്ടിംഗ് ആരംഭിക്കാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ടു എനിക്ക് നല്ല വിഷമം തോന്നി. പിറ്റേന്ന് വന്ന് കഷ്ടപ്പെട്ട് ഞാന്‍ എനിക്ക് കഴിയുന്നപോലെ അഭിനയിച്ചു.

സത്യത്തിൽ ആ സമയത്ത് എനിക്കൊന്നും അറിയില്ലായിരുന്നു എന്റെ കഴിവിന്റെ പരാമാവധി കഷ്ടപ്പെട്ട് അഭിനയിച്ചു. ഞാന്‍ നന്നായി അഭിനയിച്ചോ എന്ന് എനിക്ക് അറിയില്ല പക്ഷേ അദ്ദേഹം സന്തുഷ്ടനായിരുന്നു. അദ്ദേഹം എന്നെ ആശ്ലേഷിച്ച് നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു എന്നാണ് നയന്‍താര പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *