
ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെവരെ എത്തിയ ആളാണ് ഉണ്ണി മുകുന്ദൻ ! സിബി മലയിൽ ! കണ്ണ് നിറഞ്ഞ് നടൻ
മലയാള സിനിമയിൽ ഇന്ന് ഉണ്ണി മുകുന്ദൻ എന്ന അഭിനേതാവിന് തന്റേതായ ഒരിടം നേടിയെടുക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്, ഒരേ സമയം നായകനായും വില്ലനായും അദ്ദേഹം ആടി തിമിർത്തു. ഇപ്പോഴിതാ ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന് ചിത്രം മാര്‍ക്കോ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ മേക്കിങ്ങിനും ഉണ്ണി മുകുന്ദന്റെ ആക്ഷനും പ്രധാനമായും കയ്യടികള്‍ ഉയരുന്നത്. മലയാളത്തിന്റെ റോക്കി ഭായി എന്നാണ് ഉണ്ണിയെ ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇന്നേവരെ മലയാലം കണ്ടതിൽ ഏറ്റവും വലിയ വയലൻസ് മൂവി എന്ന പേരോടെയാണ് സിനിമ മുന്നേറുന്നത്. മാര്‍ക്കോയ്ക്കായി ഏകദേശം 30 കോടിയോളം ചിലവായിട്ടുണ്ടെന്ന് പറഞ്ഞ ഉണ്ണി മുകുന്ദന്, അന്യ ഭാഷകളിലെ വമ്പന്‍ സിനിമകളെ സ്വീകരിക്കുന്ന കേരളത്തിലെ യുവജനങ്ങളാണ് ഈ ബജറ്റ് ചിലവാക്കാന്‍ തങ്ങള്‍ക്ക് ധൈര്യം നല്‍കിയതെന്നും പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്നും ഉണ്ണി മുകുന്ദന് അറിയിച്ചു.
ഇപ്പോഴിതാ ഉണ്ണിയെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ ലോഹിതദാസ് എന്നോട് പറഞ്ഞു, താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും. അദ്ദേഹം വളരെ പ്രതീക്ഷയോടെയാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്.
പക്ഷെ വളരെ, അപ്രതീക്ഷിതമായി, എല്ലാം തീരുമാനിച്ചതിന് രണ്ടാഴ്ച ശേഷമാണ് ലോഹി നമ്മോട് വിടപറഞ്ഞത്, അതിനു ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ എന്നെ വന്നു കണ്ടു, ലോഹി സാർ പറഞ്ഞ ആ ആൾ ഞാനാണ് എന്ന് അദ്ദേഹം ഏറെ വിഷമത്തോടെ പറഞ്ഞു. സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായി.’ അന്നാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്.

ആ ചെറുപ്പക്കാരൻ തന്റെ ജീവിതത്തിലെ എല്ലാ പ്രതീ,ക്ഷകളും സ്വപ്നങ്ങളും തകർന്നു എന്ന് തോന്നിയിടത്തുനിന്ന് താനൊരു ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തി. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇവിടെ അതിഥിയായി ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, ഉണ്ണിയെ അതിഥിയായികൊണ്ടുവരാൻ കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്.
അങ്ങനെ, പേരെടുത്ത്, പറയാൻ ആരുടേയും പിൻബലം ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. എന്നെ വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമയോ പ്രകടനമോ കണ്ടാൽ ഞാൻ അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. മേപ്പടിയാൻ മാളികപ്പുറവും കണ്ട ശേഷം ഞാൻ ഉണ്ണിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്ന് സിബി മലയിൽ വേദിയിൽ നിന്ന് പറയുമ്പോൾ, ഇതെല്ലാം കേട്ട് മുൻ നിരയിൽ തന്നെ ഇരുന്ന ഉണ്ണി കരയുകയായിരുന്നു.
Leave a Reply