
എനിക്ക് ചാക്കോച്ചനോട് ദേഷ്യമൊന്നുമില്ല, എന്തിന് ഞാൻ ദേഷ്യപ്പെടണം ! കൊള്ളവുന്ന വേറൊരാൾ അഭിനയിച്ച് സിനിമ ഓടുകയും ചെയ്തു
മലയാളികൾക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽജോസ്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് ക്ലാസ്സ്മേറ്റ്സ്. ഒരു കാലഘട്ടത്തെ തന്നെ ആവേശത്തിലാക്കിയ ആ സിനിമ ഇന്നും മലയാളികളുടെ ഇഷ്ട ചിത്രമാണ്. ആ സിനിമയുടെ നിരവധി പിന്നാമ്പുറ കഥകൾ അദ്ദേഹം പലപ്പോഴായി പറഞ്ഞിട്ടുണ്ട്, രസകരമായ കലാലയ ജീവിതം തുറന്ന് കാട്ടുന്ന ചിത്രം കോമഡിക്കും പ്രാധാന്യം നൽകിയിരുന്നു. കാവ്യയും പൃഥ്വിയുമാണ് ചിത്രത്തിലെ നായികാ നായകന്മാർ. കൂടാതെ ചിത്രത്തിൽ ഇന്ദ്രജിത്ത്, നരേൻ ജയസൂര്യ, രാധിക, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രമിറങ്ങിയ ശേഷമാണ് കേരളത്തിൽ കോളേജ് റീയൂണിനുകൾ കൂടുതൽ സംഭവിച്ച് തുടങ്ങിയത്.
ചിത്രത്തിന്റെ വലിയൊരു പ്രത്യേകത ചിത്രത്തിലെ ഓരോ കഥാപത്രങ്ങൾക്കും അവരുടേതായ പ്രാധാന്യം ഉണ്ട് എന്നതാണ്,ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്ത നടന്മാരിൽ ഒരാൾ കുഞ്ചാക്കോ ബോബനായിരുന്നു. എന്നാൽ ലാസ്റ്റ് മിനുട്ടിൽ താരം സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ സിനിമയിൽ നിന്നും പിന്മാറിയതുകൊണ്ട് താനും കുഞ്ചാക്കോ ബോബനും തമ്മിൽ പിണങ്ങിയെന്ന് വരെ ഒരു കാലത്ത് പലരും വിശ്വസിച്ചിരുന്നുവെന്നും, അത് ചാക്കോച്ചനും പ്രിയയും എല്ലാം അത് സത്യമാണെന്ന് വിശ്വസിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഒരിക്കൽ എനിക്ക് അവരോട് എന്തോ ദേഷ്യമുണ്ടെന്ന്. എനിക്ക് വാസ്തവത്തിൽ ദേഷ്യമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ ചോദിച്ചു അവർ പറ്റില്ലെന്ന് പറഞ്ഞു. ഞങ്ങൾ വേറെയാളെ വെച്ച് പടം ചെയ്തു. സിനിമ വിജയിക്കുകയും ചെയ്തു. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്നെ ബെന്നി പി നായരമ്പലം വിളിച്ചു. ഒരു വേളാങ്കണ്ണി യാത്രയുണ്ടെന്ന് പറഞ്ഞു. ബെന്നിയുടെ ഫാമിലി പിന്നെ കുഞ്ചാക്കോ ബോബനും ഭാര്യയുമുണ്ടെന്നും പറഞ്ഞു, അങ്ങനെ ആ യാത്രയിൽ പ്രിയ വന്നു എന്നോട് ഈ കാര്യത്തെ കുറിച്ച് സംസാരിച്ചു. ക്ലാസ്മേറ്റ്സിൽ അഭിനയിക്കാത്തതുകൊണ്ട് ചാക്കോച്ചനോട് ലാലു ചേട്ടന് ദേഷ്യമാണോയെന്ന്. എനിക്ക് ദേഷ്യമൊന്നുമില്ല. എനിക്ക് എന്തിനാണ് ദേഷ്യം. കൊള്ളവുന്ന വേറൊരാൾ അഭിനയിച്ചല്ലോ. സിനിമ ഓടുകയും ചെയ്തു. പിന്നെ എന്തിനാണ് ദേഷ്യമെന്ന് ഞാനും ചോദിച്ചു.
അതോടെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മാറിയെന്നും നല്ല സൗഹൃദമായെന്നും ലാൽജോസ് പറയുന്നു. അതുപോലെ നായിക വേഷത്തെ ചൊല്ലി ഉണ്ടായ ഒരു തർക്കത്തെ കുറിച്ചും മുമ്പൊരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിൽ പൃഥ്വിയുടെ നായികയായ താര എന്ന വേഷം ചെയ്യാനാണ് ലാൽജോസ് കാവ്യയെ വിളിച്ചിരുന്നത്, പക്ഷെ കഥ പറഞ്ഞ് തുടങ്ങുന്നത് റസിയ എന്ന കഥാപാത്രത്തിൽ കൂടിയാണ് എന്ന അറിഞ്ഞ കാവ്യ ഉടനെ തന്നെ അടുത്ത് വരികയും, എനിക്ക് താര എന്ന വേഷം വേണ്ട പകരം റസിയ എന്ന വേഷം മതി അവർക്കാണ് സിനിമയിൽ കൂടുതൽ പ്രാധാന്യം എന്നും പറഞ്ഞ് വാശി പിടിച്ചിരുന്നു, പിന്നെ ഏറെ ശ്രമപ്പെട്ടാണ് കാവ്യയെ മനസിലാക്കിപ്പിയിച്ചതെന്നും അദ്ദേഹം പറയുന്നു.
Leave a Reply