‘ഞാൻ അനുഷ്‌കയിൽ വീണുപോയതാണ്’ ! എന്റെ പ്രണയം തുറന്ന് പറയാതിരുന്നതിന് കാരണം അവരുടെ അത്ര സ്റ്റാർഡം എനിക്കില്ലായിരുന്നത് കൊണ്ട് ! ഇനി ധൈര്യമായി പറയാം..

മലയാളികൾ ഏറെ ഇഷ്ടപെടുന്ന യുവ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. നടന്റെ ഏറ്റവും പുതിയ ചിത്രം  മാർക്കോ ഇപ്പോൾ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഈ സിനിമയോടെ നടന്റെ താര മൂല്യം സിനിമ മേഖലയിൽ കുത്തനെ കൂടിയിരിക്കുകയാണ്. ഇപ്പോഴും അവിവാഹിതനായി തുടരുന്ന ഉണ്ണിയെ കുറിച്ച് സിനിമ രംഗത്ത് ഏറെ ഗോസിപ്പുകൾ ഉണ്ടായിട്ടുണ്ട്. കൂടെ അഭിനയിച്ച നടിമാരുടെ പേരിനോടൊപ്പം ഉണ്ണിയുടെ പേരും ചേർത്ത് നിരവധി ഗോസിപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

എന്നാൽ സിനിമ രംഗത്ത് തനിക്ക് പ്രണയം തോന്നിയ ഒരു നടിയെ കുറിച്ച് ഉണ്ണി അടുത്തിടെ പറഞ്ഞിരുന്നു. താര സുന്ദരി അനുഷ്ക ഷെട്ടിയോട് തോന്നിയ ക്രഷ് ഉണ്ണി മുകുന്ദൻ ജെ ബി ജംഗ്‌ഷൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ പരഞ്ഞിയൂർന്നു. പത്ത് മാസം ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ അനുഷ്കയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചുവെന്നാണ് നടൻ പറഞ്ഞത്. അനുഷ്കയുടെ സ്റ്റാർഡത്തോട് കിടപിടിക്കുന്ന രീതിയിൽ നിൽക്കുന്നൊരു സ്റ്റാർ ആയിരുന്നു താനെവെങ്കിൽ അന്ന് തന്നെ ഞാൻ അവരെ പ്രപ്പോസ് ചെയ്തേനെ എന്നാണ് ഉണ്ണി പറഞ്ഞത്. സൂപ്പർ സ്റ്റാർഡം എഞ്ചോയ് ചെയ്യാത്ത നടിമാർ വളരെ ചുരുക്കമാണ്.

അവരിൽ ഒരാളാണ് അനുഷ്‌കയും. വളരെ ഹംപിളാണ്, ഭാ​ഗമതി ആദ്യം എനിക്ക് വെറുമൊരു കൊമേഴ്സ്യൽ സിനിമയായിരുന്നു. അനുഷ്ക ഷെട്ടി ആ സമയത്ത് ബാഹുബലിയൊക്കെ കഴിഞ്ഞ് ടോപ്പിൽ നിൽക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ എനിക്കൊരു പ്രഷർ എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. ഒരുപാട് ആളുകളെ ഇക്കാലയളവിൽ ഞാൻ കണ്ടിട്ടുണ്ട്. അനുഷ്കയിൽ‌ ഞാൻ വീണുപോയി.

പിന്നെ ആകെ ഒരു കുഴപ്പം, കുറച്ച് പ്രായം കൂടിപ്പോയി. പക്ഷെ പ്രായം ഒരു പ്രശ്നമായിരുന്നില്ല. ഒരു പോരായ്മ എന്ന രീതിയിൽ എനിക്ക് തോന്നിയത് പുള്ളിക്കാരി വലിയൊരു സ്റ്റെയ്ച്ചറിലാണ്. ഞാനും ആ രീതിയിൽ നിൽക്കുന്നൊരു സ്റ്റാർ ആയിരുന്നുവെങ്കിൽ അവരെ ഞാൻ പ്രപ്പോസ് ചെയ്തേനെ എന്ന രീതിയിൽ ആയിരുന്നു. നല്ലൊരു വ്യക്തിത്വമാണവർ. എല്ലാവരോടും വളരെ എളിമയോടുള്ള സ്വഭാവം ആണെന്നും ഉണ്ണി പറയുന്ന പഴയ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്.

മാർക്കോ വിജയമകരമായി പ്രദർശനം തുടരവേ, ഇപ്പോൾ ഈ വീഡിയോക്ക് കമന്റുകളുമായി എത്തുകയാണ് ആരാധകർ, ഇനി ധൈര്യമായി പോയി പെണ്ണ് ചോ​ദിക്കൂവെന്നാണ് കമന്റിലൂടെ നടനെ ഉപദേശിക്കുന്നത്. വാ ഇനി നമുക്ക് പോയി പെണ്ണ് ചോദിക്കാം, പ്രായം ഒന്നും നോക്കേണ്ട ചേട്ടാ… ഇനിയും വേണമെങ്കിൽ ഇതിനൊരു തീരുമാനം ആക്കാൻ പറ്റും, മാർക്കോയിലെ പെർഫോമൻസ് അനുഷ്കയെ കാണിച്ച് പ്രപ്പോസ് ചെയ്യൂ ഉണ്ണീ… എന്നിങ്ങനെ നീളുന്നു രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *