
‘വസ്ത്രം ഊരി മാത്രമെ ക്ഷേത്രങ്ങളിൽ പോകാവൂ എന്ന ആചാരം മാറ്റണം’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വിമർശനം !
ഇപ്പോഴിതാ കുറച്ചു നാളുകൾക്ക് ശേഷം കേരളത്തിൽ സനാതന ധർമ്മം വീണ്ടും ചർച്ചയാകുകയാണ്. സനാതന ധർമ്മത്തിന്റെ വക്താവായി ഗുരുവിനെ മാറ്റാൻ ചിലർ ശ്രമിക്കുന്നുവെന്നും അവരെ ചെറുത്ത് തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരിയിൽ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അതുപോലെ തന്നെ ഈ ലോകത്തിന്റെ തന്റെ ഗുരുവായ ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമാക്കി മാറ്റാന്‍ ശ്രമം നടക്കുക്കുകയാണ്. അതിനെ ചെറുത്ത് തോൽപിക്കണം. അത്തരമൊരു മനുഷ്യനെ സനാതനധർമത്തിന്റെ അടയാളമാക്കി മാറ്റാൻ ശ്രമിക്കുന്നതുതന്നെ ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ് എന്നും സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുപോലെ തന്നെ അതേസമയം ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്നും, കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. എന്നാലിന് അദ്ദേഹത്തിന്റെ ഈ വാക്കുകളെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്, എൻ എസ് എസ്, എസ് എൻ ടി പി എന്നീ സംഘടനകൾ മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ വിമർശിച്ച് രംഗത്ത് വന്നിരുന്നു.
സനാതന ധർമ്മ പ്രകാരം ഏതിലും എന്തിലും ദൈവം ഉണ്ട് എന്നും അതിനാൽ ശ്രീ നാരായണഗുരുവിനെ ദൈവമായി കാണാം എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഗുരുവിനെ ദൈവമായി കാണുന്നതിനെ വിമർശിക്കുന്നത് കാണാം എന്നും അങ്ങനെ ഉള്ളവർ വിമർശിക്കട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടിൽ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്ത് വന്നു. ഉടുപ്പ് ധരിക്കാതെയേ ക്ഷേത്രങ്ങളിൽ കയറാവൂ എന്ന നിർബന്ധബുദ്ധി തിരുത്തണമെന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദന്റെ പ്രസ്താവനയെ പിന്തുണച്ച മുഖ്യമന്ത്രിയുടെ പ്രതികരണമാണ് എൻഎസ്എസിനെ ചൊടിപ്പിച്ചത്.
ഇതിനെ കുറിച്ച് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ശ്രീനാരായണ ഗുരുദേവനും മുഖ്യമന്ത്രിയുടെ വിവരക്കേടും. ഗുരുദേവൻ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവും ആയിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
Leave a Reply