
വയലന്‍സ് പ്രോത്സാഹിപ്പിക്കുന്ന ഒരാളല്ല ഞാൻ.. പക്ഷെ മാർക്കോ എനിക്ക് ഇഷ്ടമായി ! ആക്കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പ്രതിനായക നടന്മാരില്‍ ഒരാളുമായിരുന്നു ഞാന്‍.. ബാബു ആൻ്റണി !
മലയാള സിനിമ ഇന്നുവരെ കാണാത്ത ഏറ്റവും വലിയ വയലൻസ് മൂവി എന്ന റെക്കോർഡ് സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ മാർക്കോ വിജയകരമായി ജൈത്രയാത്ര തുടരുകയാണ്. ഒരു കാലത്ത് മലയാളത്തിലെ ആക്ഷന്‍ സിനിമകളുടെ മുഖമായിരുന്നു ബാബു ആന്‍റണി. ആയോധനകലയിലെ പ്രാവീണ്യം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ആക്ഷന്‍ രംഗങ്ങളിലൂടെ ആരാധകരുടെ വലിയ നിരയെയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്, ഇപ്പോഴിതാ മാർക്കോ സിനിമയെ കുറിച്ചും തന്റെ ചില ഓർമ്മകളും പാങ്കുവെക്കുകയാണ് ബാബു ആന്റണി..
ഉണ്ണി മുകുന്ദനെയും മാർക്കോ ടീമിനെയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം സമൂഹ മാധ്യമങ്ങൾ വഴി കുറിപ്പ് പങ്കുവെക്കുകയായിരുന്നു, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ചിത്രത്തിലെ വയലന്‍സിനെക്കുറിച്ച് അണിയറക്കാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സെല്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിട്ടുള്ളത്. അതിനാല്‍ത്തന്നെ പ്രേക്ഷകരെ സംബന്ധിച്ച് തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടെന്നും. “മാര്‍ക്കോ അതിര്‍ത്തികള്‍ ഭേദിക്കുന്ന വാര്‍ത്തകള്‍ സന്തോഷം പകരുന്നു എന്നും അദ്ദേഹം പറഞ്ഞു. വയലന്‍സ് പ്രചരിപ്പിക്കുന്ന ഒരാളല്ല ഞാനെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്‍റെ ചിത്രങ്ങളില്‍ ഫിസിക്കല്‍ ആക്ഷന്‍ അടിസ്ഥാനമാക്കിയുള്ളവയാണ്.

പക്ഷെ മാർക്കോ എനിക്ക് ഇഷ്ടപ്പെട്ടു, മാര്‍ക്കോയിലെ വയലന്‍സിനെക്കുറിച്ച് ചില വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ടാവാം. എന്നാല്‍ ഉണ്ണി മുകുന്ദന്‍റെ പ്രകടനത്തെക്കുറിച്ചോ ചിത്രത്തിന്‍റെ മേക്കിംഗിനെക്കുറിച്ചോ പരാതികളൊന്നും ഞാന്‍ കേട്ടില്ല. അതിരുകള്‍ ഭേദിക്കുന്നതില്‍ ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍, സിനിമകളിലെ പാന്‍ ഇന്ത്യന്‍ സങ്കല്‍പം വരുന്നതിന് മുന്‍പ് പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിന്‍റെ റൂമേക്കുകളുമായി ഭാഷയുടെ അതിര്‍വരമ്പ് ഭേദിച്ച ഓര്‍മ്മയും അദ്ദേഹം പങ്കുവെക്കുന്നു. “ഫാസില്‍ മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹളീസ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. എല്ലാ ഭാഷകളിലും വില്ലന്‍ വേഷം ഞാന്‍ തന്നെയാണ് ചെയ്തത്. അക്കാലത്ത് ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പ്രതിനായക നടന്മാരില്‍ ഒരാളുമായിരുന്നു ഞാന്‍.
ഇപ്പോൾ കുറച്ചായി എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ബിഗ് ബജറ്റില്‍ ഒരു ആക്ഷന്‍ ചിത്രം ചെയ്യണമെന്നത്. മാര്‍ക്കോയുടെ വരവോടെ വൈകാതെ അത് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബാബു ആന്‍റണി പറയുന്നു. “ഞാന്‍ ചെയ്ത ആക്ഷന്‍ ചിത്രങ്ങളൊക്കെയും ചെറിയ ബജറ്റില്‍ ഒരുങ്ങിയവ ആയിരുന്നു. ഒരു ആക്ഷന്‍ സീക്വന്‍സ് പൂര്‍ത്തിയാക്കാന്‍ ശരാശരി ആറ് മണിക്കൂര്‍ ഒക്കെയായിരുന്നു ലഭിക്കുക. സാങ്കേതികമായ വലിയ പിന്തുണയോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നുമില്ലാതെയാണ് അവ ചെയ്തത്”. 2025 ല്‍ താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ വലിയ ബജറ്റിലുള്ള ഒരു ആക്ഷന്‍ ചിത്രം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു…
Leave a Reply