മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട് ! മോദിജി അഭിനന്ദനം അർഹിക്കുന്നു ! കൃഷ്ണകുമാർ !

12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള തിങ്കളാഴ്ച മുതൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഇനി ഭക്തി സാന്ദ്രമായ ദിനങ്ങളാണ്. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സാംസ്കാരിക ആത്മീയ സംഗമത്തിന് സാക്ഷികൾ ആവാൻ 40 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാകുംഭമേളയ്ക്കായി വലിയ സജ്ജീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സർക്കാറിന്റെ ഒരുക്കങ്ങൾ. ഇതിനായി മഹാകുംഭമേള എന്ന പേരിൽ നാലുമാസത്തേക്ക് പുതിയ ജില്ല ഉൾപ്പെടെ രൂപീകരിച്ചാണ് ഉത്തർപ്രദേശ് സർക്കാരിന്റെ അതിഗംഭീരമായ ഒരുക്കങ്ങൾ. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഭക്തര്‍ക്ക് പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായി മഹാ കുംഭമേള കണക്കാക്കപ്പെടുന്നു.

ഇപ്പോഴിതാ കേരളത്തിൽ നിന്നും കുംഭമേളക്ക് പോയ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്, കുറിപ്പിലെ വാക്കുകൾ ഇങ്ങനെ, ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. 144 വർഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ്‌ രാജിൽ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തിൽ സംഗമത്തിലെ രാജകീയ സ്നാനത്തിൽ സ്നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്.

ഈ വര്‍ഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് . ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. കോടിക്കണക്കിനു സാധാരണ ജനങ്ങൾ, വിദേശികൾ, വിഐപികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോഡി-യോഗി സർക്കാരുകൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു. എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം സമയം ഇതിന്റെ പേരിൽ മോദി സർക്കാരിനെ വിമര്ശിക്കുന്നവരും രംഗത്തുണ്ട്, 45 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്കായി ഏകദേശം 7,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 56,000 കോടി രൂപ ഉത്തർപ്രദേശ് സർക്കാർ അനുവദിച്ചപ്പോൾ 2100 കോടി രൂപയാണ് കേന്ദ്ര സർക്കാർ സഹായം. കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി 6400 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. തീർത്ഥാടകർക്കായി പതിനായിരത്തിലധികം ട്രെയിൻ സർവീസുകൾ. ഇവയിൽ തന്നെ 3300 എണ്ണം സ്പെഷ്യൽ ട്രെയിനുകളാണ്. കൂടാതെ വിവിധ വിമാന സർവീസ് കമ്പനികളും സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുംഭമേള അവസാനിക്കുന്നതിലൂടെ സർക്കാരിന് ഏകദേശം 20,000 കോടി വരുമാനം ലഭിക്കും എന്നാണ് നിഗമനം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *