
യഥാർത്ഥത്തിൽ സെയ്ഫ് അലിഖാന് കുത്തേറ്റിട്ടുണ്ടോ ! ദുരൂഹതകൾ കൂടുന്നു ! ഞൊടിയിടയിൽ അനുവദിച്ചത് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ! വിമർശനം
അടുത്തിടെ ഏവരെയും ഞെട്ടിച്ച ഒന്നാണ് നടൻ സെയ്ഫ് അലിഖാന് വീട്ടിലെ മോഷണശ്രമത്തിനിടെ വെച്ച് അക്രമിയുടെ കുത്തേറ്റത്. എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ അടിമുടി ദുരൂഹതയാണ് കാണുന്നത്. . 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്. നടന്റെ വീട്ടിൽ നിന്നും ശേഖരിച്ച വിരൽ അടയാളങ്ങളിലാണ് ഒന്ന് പോലും നിലവിൽ അറസ്റ്റ് ചെയ്ത പ്രതി ഷരീഫുൾ ഇസ്ലാമിന്റേതുമായി സാമ്യമില്ലാത്തത്.
അതുപോലെ തന്നെ സംഭവത്തിൽ സെയ്ഫ് അലിഖാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. താനും ഭാര്യ കരീനയും വേറെ മുറിയില്‍ ആയിരുന്നുവെന്നും ജോലിക്കാരി ബഹളം വച്ചതു കേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നുമാണ് സെയ്ഫ് പറഞ്ഞത്. തുടര്‍ച്ചയായി കുത്തിയതോടെ പ്രതിയെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടിയിട്ടെങ്കിലും രക്ഷപ്പെട്ടുവെന്നും സെയ്ഫ് മൊഴി നല്‍കി.
എന്നാൽ ഇത് യഥാർത്ഥത്തിൽ നടന്ന സംഭവം തന്നെയാണോ എന്നാണ് ഏവരുടെയും ഒരു സംശയം, അതിന് പ്രധാന കാരണം, സംഭവത്തില്‍ ആശുപത്രി രേഖകളില്‍ വ്യാപക പൊരുത്തക്കേടാണ് സംഭവച്ചിട്ടുള്ളതെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ബാന്ദ്ര വെസ്റ്റിലുള്ള നടന്‍റെ വീട്ടില്‍ അക്രമം നടന്നത് 16ന് പുലർച്ചെ 2.30നാണ്. ആറാം നിലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ലീലാവതി ആശുപത്രിയുടെ രേഖകളില്‍ നടനെത്തിയത് 4.10ന്. ഫ്ലാറ്റില്‍ നിന്നും പരമാവധി 20 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്താമെന്നിരിക്കെ മണിക്കൂറുകളുടെ വ്യത്യാസമാണ് ആശുപത്രിയിലെത്താനായി വന്നത്.

അതുപോലെ കുത്തേറ്റ മുറിവുകളിലുമുണ്ട് പൊരുത്തക്കേട്. 16ന് ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുത്തേറ്റ ആറു മുറിവുകള്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രമാണ്. അതുപോലെ ആശുപത്രിയിൽ എത്തുമ്പോള്‍ മകന്‍ ഏഴു വയസുകാരന്‍ തൈമൂര്‍ അലി ഖാന്‍ കൂടെയുണ്ടെന്നാണ് ആശുപത്രി വിശദീകരിച്ചത്. പക്ഷെ രേഖയില്‍ കുടെയുണ്ടായിരുന്നത് സുഹൃത്ത് അഫ്സാര്‍ സെയ്തിയാണ്.
അതുകൂടാതെ, ഞൊടിയിടയിൽ തന്നെ സെയിഫ് അലി ഖാന്റെ ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനി, ലീലാവതി ആശുപത്രിക്ക് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷം രൂപ അനുവദിച്ചതും ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്. ഇതിനെതിരെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ രംഗത്ത് വന്നിട്ടുണ്ട്.
ജനുവരി 16ന് പുലര്‍ച്ചെ ആയിരുന്നു സെയ്ഫിനെതിരെ ആക്രമണം നടന്നത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. കേസില്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുള്‍ ഇസ്ലാമാണ് അ,റ,സ്റ്റി,ലായത്.
Leave a Reply