നിറത്തിന്റെ പേരിൽ 11 ദമ്പതികൾ വേണ്ടെന്ന് പറഞ്ഞ കുഞ്ഞ് ! അതെ കുഞ്ഞിനെ ദത്ത് എടുത്ത് രാജകുമാരിയെ പോലെ വളർത്തുന്ന നടി സണ്ണി ലിയോൺ ! അവൾ ഇന്ന് കോടികൾക്ക് അവകാശികൂടിയാണ് ! കൈയ്യടി

ഏവർക്കും പരിചിതയായ നടിയാണ് സണ്ണി ലിയോൺ. ഒരു അഭിനേത്രി എന്നതിനേക്കാൾ ഒരുപാട് കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ഒരാളുകൂടിയാണ് സണ്ണി. വ്യക്തി ജീവിതത്തില്‍  ചെയ്ത ചില കാര്യങ്ങളുടെ പേരിൽ  ഏറെ ആരധകരെ സൃഷ്ട്ടിച്ച ആളുകൂടിയാണ് സണ്ണി ലിയോൺ.  അതിലേറ്റവും പ്രധാനമാണ് ഒരു പെണ്‍കുഞ്ഞിനെ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും ദത്തെടുത്ത് വളര്‍ത്തുന്നത്. മൂത്ത മകളാണ് നിഷ കൗര്‍ വെബെര്‍, നിഷയുടെ ഒന്‍പതാം പിറന്നാളാണ് ഇന്ന്.

അടുത്തിടെ, തന്റെ വളർത്തുമകൾ നിഷയുടെ ജന്മദിനത്തിൽ അവൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സണ്ണി പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ലോകത്ത് ഇതിനകം നീ ഒന്‍പത് വര്‍ഷങ്ങളായി, ജന്മദിനാശംസകള്‍ നിഷ. ഞങ്ങള്‍ക്ക് ദൈവത്തില്‍ നിന്നും കിട്ടിയ സമ്മാനം. എന്നെന്നും എന്റെ കുഞ്ഞിപ്പെണ്ണ്’ എന്ന് പറഞ്ഞാണ് മകള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഡാനിയല്‍ പങ്കുവയ്ക്കുകയായിരുന്നു. പോസ്റ്റിന് താഴെ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്.

സണ്ണിയുടെ ദത്ത് മകളാണ് നിഷ. 2017 ല്‍ ആണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും മാഹാരാഷ്ട്രയില്‍ നിന്നെ നിഷയെ ദത്തെടുത്തത്. എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ചതിനെ ശേഷം സ്വത്തിന്റെ ഒരു ഭാഗം മകള്‍ക്കായി എഴുതി വച്ചാണ് കുഞ്ഞിനെ സ്വന്തമാക്കിയത്. നിറത്തിന്റെ പേരില്‍ പതിനൊന്നോളം പാരന്റ്‌സ് ഒഴിവാക്കിയ കുഞ്ഞായിരുന്നുവത്രെ നിഷ. എന്നാല്‍ ജാതിയോ, നിറമോ, ആരോഗ്യമോ ഒന്നും നോക്കാതെ രണ്ടര വയസ്സുകാരിയായ നിഷയെ സണ്ണി ലിയോണും ഭര്‍ത്താവും ഏറ്റെടുക്കുകയായിരുന്നു. ഇന്ന് നിഷ കോടിക്കണക്കിന് സ്വത്തുക്കളുടെ അവകാശി കൂടിയാണ്. നിഷയ്ക്ക് ശേഷം സണ്ണി ലിയോണിനും ഡാനിയലിനും വാടക ഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നു. ആ ആണ്‍മക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ നിഷയും വളരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *