എന്നെക്കാൾ ഉയർന്ന സ്ഥാനമാണ് ഞാൻ എപ്പോഴും പുരുഷന്മാർക്ക് നൽകുന്നത് ! വിഡി പുരുഷന്മാർക്ക് വേണ്ടി മെൻസ് കമ്മീഷൻ വരണം ! പ്രിയങ്ക

മലയാള സിനിമയിൽ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടിയാണ് പ്രിയങ്ക. ഇപ്പോഴിതാ കേരളത്തിൽ മെൻസ് കമ്മീഷൻ വരണമെന്ന് പറയുകയാണ് പ്രിയങ്ക. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്നും ഇക്കാര്യത്തില്‍ ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

എന്റെ ജീവിതത്തിൽ ഞാൻ എന്നെക്കാൾ ഒരുപടി ഉയർന്ന സ്ഥാനമാണ് പുരുഷന്മാർക്ക് നൽകുന്നത്, ഞാന്‍ പുരുഷന്മാര്‍ക്കൊപ്പം നില്‍ക്കുന്നയാളാണ്. ഇത്രയും നാളത്തെ കാര്യങ്ങൾ നോക്കിയാൽ  നിങ്ങള്‍ക്കൊരിക്കലും നീതികിട്ടുന്നതായി തോന്നിയിട്ടില്ല. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ട്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം പുരുഷന്മാര്‍ അനുഭവിക്കുന്ന വേദന ചെറുതല്ല.

ഒരു ബന്ധത്തിൽ ഏർപ്പെട്ട  സ്ത്രീ വളരെ  ധൈര്യമായി ഒരു  ഹോട്ടല്‍റൂമില്‍ പോവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും ആ സ്ത്രീ  തന്നെ ഏറ്റെടുക്കണം. അതല്ലാതെ ഒരു  പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം മാത്രം കാണിക്കുക, സ്ത്രീകളുടെ മുഖം മറച്ചുവെക്കുകയെന്നത് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെയൊന്നും പിന്തുണച്ച് സംസാരിക്കാന്‍ കഴിയില്ല’ എന്നും പ്രിയങ്ക പറഞ്ഞു.

പിന്നെ വസ്ത്രം അത് ഓരോരുത്തരുടെയും ഇഷ്ടത്തിനാണ് ധരിക്കേണ്ടത്, അതുപോലെ സിനിമ സമൂഹത്തെ വഴിതെറ്റിക്കുന്നു എന്നൊന്നും പറയുന്നതിൽ ഒരു അർത്ഥവുമില്ല, സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തതെന്നും പ്രിയങ്ക പറഞ്ഞു. എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കേരളസാരി ഉടുപ്പിക്കുമോ എന്നും പ്രിയങ്ക ചോദിച്ചു.

 

സിനിമയിൽ എനിക്കും ,മോശം അനുഭവം ഉണ്ടായിട്ടുണ്ട്, പക്ഷെ ആ നടന്റെ പേര് ഞാൻ പറയില്ല, എന്നെ ഉപദ്രവിക്കാന്‍ വന്നവരെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ജീവിതം എന്റെ ദാനമായി കണക്കാക്കിയാല്‍ മതി. ഞാന്‍ തെളിവു സഹിതമേ പറയുകയുള്ളൂ. എല്ലാത്തിനും എന്റെ അമ്മ സാക്ഷിയാണ്. വേണ്ട, ഒന്നിനും പോണ്ട. എടുത്തുചാട്ടം കാണിക്കരുതെന്നാണ് അമ്മ പറഞ്ഞതെന്നും പ്രിയങ്ക പറയുന്നുണ്ട്. എന്റെ പ്രശ്‌നങ്ങള്‍ തീരട്ടെ എന്നു കരുതിയാണ് ഇപ്പോള്‍ ആ ബോംബ് പൊട്ടിക്കാതിരിക്കുന്നത്. പക്ഷെ ഞാന്‍ പറയുമെന്നും പ്രിയങ്ക വ്യക്തിമാക്കി.

എന്നെ സിനിമയിലേക്ക് വിളിക്കുമ്പോൾ ഞാൻ അവരോട് പറയാറുണ്ട്, പത്ത് കോടി മുന്നില്‍ വച്ചാലും എന്നെ ചോദിക്കരുത്. എന്നെ കിട്ടില്ല. ഞാന്‍ വരില്ല. എത്ര കഷ്ടപ്പെട്ടാലും ഞാന്‍ പോകില്ല. ഏതറ്റം വരേയും കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് പോകും. പക്ഷെ ആരുടേയും കൂടെ പോകില്ല എന്നും പ്രിയങ്ക വ്യതമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *