ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗം ! ഗോപിയെ സമാധാനിപ്പിച്ച് അമൃതയും അഭയയും ! കുറിപ്പ് ശ്രദ്ധ നേടുന്നു !

മലയാള സിനിമ രംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ അമ്മ ഈ ലോകത്തുനിന്നും വിടപറഞ്ഞത്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ഈ വിഷമ ഘട്ടത്തിൽ ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുകയാണ് മുൻ കാമുകിമാരായായിരുന്ന അമൃതയും അഭയയും. ഈ വലിയ സങ്കടം മറികടക്കാന്‍ ഗോപിക്ക് സാധിക്കട്ടെയെന്നും വഴികാട്ടിയായി അമ്മ എന്നും കൂടെയുണ്ടായിരിക്കുമെന്നും അഭയ പ്രതികരിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അമൃത സുരേഷ് പ്രതികരിച്ചത്.

എന്നാൽ ഗോപി സുന്ദറിനൊപ്പം 12 വർഷക്കാലം ഒരുമിച്ച് ഉണ്ടായിരുന്ന അഭയ ഒരു കുരിപ്പുതന്നെ പങ്കുവെച്ചിരിക്കുകായണ്. അഭയക്ക് ആ കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു. ആ വാക്കുകൾ ഇങ്ങനെ, ”നിങ്ങളുടെ സംഗീതത്തിന്റെ നാള്‍വഴികള്‍ എനിക്കറിയാം. അമ്മയിലൂടെ കേട്ട റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളില്‍ തുടങ്ങിയതാണ് ആ യാത്ര. ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴികാട്ടിയായി ഒപ്പമുണ്ടായിരിക്കട്ടെ. ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊര്‍ജം പ്രപഞ്ചം നല്‍കും. അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖമാക്കപ്പെടട്ടെ” എന്നാണ് അഭയ ഹിരണ്‍മയി കുറിച്ചിരിക്കുന്നത്.

അതേസമയം അമ്മയുടെ വിയോഗവാര്‍ത്ത ഗോപി സുന്ദര്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അമ്മേ, സ്നേഹവും സന്തോഷവും കൊണ്ട് എന്റെ ജീവിതത്തെ നിങ്ങൾ സുന്ദരമാക്കി. എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും ‘അമ്മ ആയിരുന്നു. ഞാൻ ക്രിയേറ്റ് ചെയ്യുന്ന ഓരോ സംഗീത സ്വരത്തിലും നീ എന്നിലേക്ക് പകർന്ന സ്നേഹം അടങ്ങിയിരിക്കുന്നു. ‘അമ്മ എന്നെ വിട്ട് എങ്ങും പോയിട്ടില്ല,  നീ എന്റെ ഹൃദയത്തിലും, എന്റെ ഈണങ്ങളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടുവയ്പ്പിലും ഉണ്ടാകും അമ്മേ, നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, പക്ഷേ നീ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം, എന്നെ കാക്കുന്ന കാവൽ മാലാഖ.

അമ്മേ, സമാധാനത്തോടെ വിശ്രമിക്കൂ… നീ എപ്പോഴും എന്റെ ശക്തിയായിരിക്കും, എന്റെ വഴികാട്ടിയായിരിക്കും എന്നാണ് അമ്മയുടെ വിയോഗവർത്ത പങ്കുവച്ചുകൊണ്ട് ഗോപി കുറിച്ചത്. തൃശൂരിലായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ (65) അന്ത്യം. സംസ്‌കാരം വ്യാഴം വൈകിട്ട് 3 മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *