ആർഭാട ജീവിതത്തിൽ ഒരു കാര്യവുമില്ല, മനഃപൊരുത്തത്തിലും സന്തോഷത്തിലുമാണ് ദാമ്പത്യ ജീവിതത്തിന്റെ വിജയമിരിക്കുന്നത് ! ദേവയാനിക്ക് കൈയ്യടി

ഒരു സമയത്ത് ഇന്ത്യൻ സിനിമ തന്നെ ആരാധിച്ചിരുന്ന അഭിനേത്രി ആയിരുന്നു ദേവയാനി. നടിയുടെ തുടക്കം തന്നെ ബോളിവുഡ് ചിത്രത്തിൽ നിന്നുമായിരുന്നു. പക്ഷേ, ആ ചിത്രം പുറത്തിറങ്ങിയില്ല, ആദ്യ തമിഴ് ചിത്രം തൊട്ടാചിണുങ്ങി ആയിരുന്നു. ശേഷം അജിത് നായകനായി അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ഒരുപാട് ചിത്രങ്ങൾ നടി ചെയ്തിരുന്നു.ബംഗാളി, ഹിന്ദി എന്നീ ചിത്രങ്ങളിലും ദേവയാനി അഭിനയിച്ചിരുന്നു.

ഇന്ന് ദേവയാനി രണ്ടു പെൺ  കുട്ടികളുടെ അമ്മയുമാണ്. ഏറെ കോലാഹലങ്ങൾ സൃഷ്ട്ടിച്ച ഒരു വിവാഹമായിരുന്നു ഇവരുടേത്.സംവിധായകൻ രാജകുമാരനുമായി ദേവയാനി സിനിമകൾ ചെയ്തിരുന്നു ആ സമയത്ത് ഇവർ പരിചയപ്പെടുകയും, ആ പരിചയം പ്രണയമായി മാറുകയും, ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. പക്ഷെ ഈ ബന്ധത്തെ ദേവയാനിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.

അന്ന് അവർ എതിർക്കുന്നതിന് പ്രധനകാരണമായി ഏവരും കണ്ടിരുന്നത് രാജകുമാരന്റെ സൗന്ദര്യ കുറവ് തന്നെയാണ്, കറുത്തിരിക്കുന്നു, പൊക്കമില്ല പ്രായ കൂടുതൽ തുടങ്ങി നിരവധി പോരായിമകൾ അവർ എടുത്തു പറഞ്ഞു. പക്ഷെ അപ്പോഴും ദേവയാനി ഈ ബന്ധത്തിൽ അതന്നെ ഉറച്ചു നിന്നും, താൻ വിവാഹം കഴിക്കുകയാണെകിൽ അറ്റ് അദ്ദേഹത്തെ മാത്രമായിരിക്കുമെന്ന് ഉറപ്പിച്ചു. ദേവയാനിയുടെ വീട്ടുകാർ മാത്രമല്ല നടിയെ അറിയുന്നവർ എല്ലാവരും ഒരുപോലെ ഈ ബന്ധത്തെ എതിർത്തു.

പക്ഷെ അതൊന്നും വകവെയ്ക്കാതെ എല്ലാ എതിർപ്പുകളെയും കാറ്റിൽ പറത്തികൊണ്ട് നടി ഒളിച്ചോടി വിവാഹം കഴിച്ചു. 2001 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷവും പലരും നടിയെ ഒരുപാട് വിമർശിച്ചിരുന്നു. സാധാരണ നടിമാരെ അപേക്ഷിച്ച് ദേവയാനി വളരെ സിംപിളാണ്, ലളിതമായ ജീവിവിധമാണ് അവർ നയിക്കുന്നത്. എന്നാൽ അതും വിമർശനത്തിന് കാരണമായിരുന്നു. എന്നാൽ എല്ലവർക്കുമുള്ള മറുപടി പോലേ ദേവയാനി തനറെ വിവാഹ ജീവിതത്തെ കുറിച്ചും താൻ ഇങ്ങനെയൊരു തീരുമാനം എടുത്തതിനെ കുറിച്ചും തുറന്ന് പറഞ്ഞു, നടിയുടെ വാക്കുകൾ ഇങ്ങനെ.. ആർഭാട ജീവിതത്തിലല്ല കാര്യം മനസിന്റെ സന്തോഷത്തിലാണ്. അദ്ദേഹത്തെ പരിചയപെട്ടതുമുതൽ ഇപ്പോൾ ഈ നിമിഷം വരെ എന്നെ ഒരു കൊച്ച് കുട്ടിയെ പോലെ എന്നെ സ്നേഹിക്കുകയും കെയർ ചെയ്യുകയും ചെയ്യുന്ന മനുഷ്യനാണ് അദ്ദേഹം.

ഇന്ന് ഞാൻ, വളരെ അധികം, സന്തോഷവതിയാണ്. ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ കുടുംബിനി ഞാനാണ്. അദ്ദേഹത്തെ പോലെ എന്നെ മനസ്സിലാക്കിയിട്ടുള്ള മറ്റൊരാളെയും ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല, പിന്നെ അദ്ദേഹത്തിന്റെ സൗന്ദര്യമില്ലായിമയാണ് ഏവരുടെയും പ്രശ്നമെങ്കിൽ അത് എനിക്കൊരിക്കലൂം ഒരു പ്രശ്നമായി തോന്നിയിരുന്നില്ല, ഒരാളുടെ സൗന്ദര്യം അത് അയാളുടെ മനസിലാണ് വേണ്ടത്, അങ്ങനെ നോക്കുമ്പോൾ ഞാൻ കണ്ടതിൽ ഏറ്റവും സൗന്ദര്യമുള്ള ആൾ തന്റെ ഭർത്താവ് ആണെന്നും ദേവയാനി ഉറക്കെ വിളിച്ചുപറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *