
വിവാഹത്തിന് ശേഷം ഞാന്‍ അത്രമാത്രം മടുത്തിട്ടുണ്ട്, മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട് ! അതിനെല്ലാം കാരണം അദ്ദേഹത്തിന്റെ ആ ദുശീലമാണ് ! സുമ ജയറാം
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് സുമ ജയറാം. 1988ൽ ഉൽസവപ്പിറ്റെന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്. സുമ വളരെ കുറച്ച് ചിത്രങ്ങൾ മാത്രെമേ ചെയ്‌തിരുന്നുള്ളു എങ്കിലും അതെല്ലാം വളരെ ശ്രദ്ധേയ വേഷങ്ങൾ ആയിരുന്നു. ഇഷ്ടം, ക്രൈം ഫയല്‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായ കുട്ടേട്ടനിലും അഭിനയിച്ച സുമ അടുത്തിടെ മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. 1990-ൽ സിൽക്ക് സ്മിത അഭിനയിച്ച ‘നാളെ എന്നുണ്ടോ’ എന്ന ചിത്രത്തിത്തിലും സുമ അഭിനയിച്ചിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും സുമ അഭിയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്നും ഇടവേളയും എടുത്തിരുന്നു.
ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് സുമ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, 37-ാം വയസിലാണ് ബാല്യകാല സുഹൃത്തായ ലല്ലുഷിനെ വിവാഹം ചെയ്തത്. 47-ാം വയസിലാണ് സുമ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മദ്യപിച്ചാലും സ്‌മോക്ക് ചെയ്താലും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് മക്കളെ ബോധ്യപ്പെടുത്താന്‍ അവരുടെ അച്ഛനെ ചൂണിക്കാണിച്ച് കൊടുക്കും എന്നാണ് സുമ പറയുന്നത്.
സുമയുടെ വാക്കുകൾ വിശദമായി, എന്റെ ഭര്‍ത്താവ് ഫുള്‍ ആല്‍ക്കഹോളിക്കാണ്. അത് പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല ചെയിന്‍ സ്‌മോക്കറാണ്. എന്റെ മക്കള്‍ ചെറുതാണ് അവര്‍ക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്‌മോക്കിങ്, നോ ഡ്രിങ്ക്‌സ്, നോ ഡ്രഗ്‌സ്, നോ ബാഡ് ഫ്രണ്ട്‌സ്.. ഈ നാല് കാര്യങ്ങളാണ് മക്കള്‍ എഴുന്നേറ്റ് കഴിഞ്ഞാല്‍ ഞാന്‍ രാവിലെ ആദ്യം പറയുന്നത്.

എനിക്ക് രണ്ടു ആൺകുട്ടികളാണ്, അതുകൊണ്ട് തന്നെ ഭാവിയില്‍ ഒരു തവണയെങ്കിലും സ്‌മോക്ക് ചെയ്യാതിരിക്കില്ല. പക്ഷെ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ക്ക് ബോധ്യം ഉണ്ടാകണം. അതിന് വേണ്ടി ഞാന്‍ അവരുടെ അച്ഛനെ കാണിച്ചു കൊടുക്കും. പപ്പ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ, സ്‌മോക്ക് ചെയ്യുന്നുണ്ട് മദ്യപിക്കുന്നുണ്ട്. ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയും. വിവാഹത്തിന് ശേഷം ഞാന്‍ അത്രമാത്രം മടുത്തിട്ടുണ്ട് ഈ കാര്യങ്ങള്‍ കൊണ്ട്.
ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്, മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട്. എന്നെ ഉലച്ചത് ഭര്‍ത്താവിന്റെ മദ്യപാനവും സ്‌മോക്കിങ്ങുമാണ്” എന്നാണ് സുമ ജയറാം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വിവാഹത്തിന് ശേഷം ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മക്കൾ ജനിച്ചത്. അവർ ഇരട്ടകുട്ടികളാണ്.
Leave a Reply